പിന്നീടുള്ള രാത്രികളിലും ഇത് തന്നെയായിരുന്നു ……. അവളത് ആരെയും അറിയിച്ചില്ല …….
ഒരാഴ്ച കഴിഞ്ഞു ഗൗരി കോളേജിൽ പോകാൻ തുടങ്ങി …….. ഒരേ കോളേജിൽ ആയതിനാൽ അച്ചൂനോടൊപ്പം ആക്ടിവയിലായിരുന്നു ……. ഗൗരിയുടെ യാത്ര …………..
അച്ചൂ …… കോളേജിൽ ഞാൻ പേര് പറഞ്ഞെ വിളിക്കു ചേട്ടത്തിയെന്നൊന്നും എനിക്ക് വിളിക്കാൻ വയ്യ ……
ഗൗരി ……. എപ്പോഴും അങ്ങനെ വിളിച്ചാൽ മതി ………
കോളേജിലെത്തി രണ്ടുപേരും അവരവരുടെ ക്‌ളാസ്സുകളിലേക്ക് പോയി ………..
വൈകുന്നേരം വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി …….
അച്ചൂ ………. ഗൗരി ചായ കുടിച്ചാലോ ……..
ഗൗരി …… എവിടെന്ന് ………
അച്ചൂ …… ഏതെങ്കിലും തട്ടുകടയിൽ നിന്ന് കുടിക്കാം …… അപ്പൊ എനിക്കൊന്ന് വലിക്കുകയും ചെയ്യാം ……..ഞാൻ സിഗററ്റൊക്കെ വലിക്കും അറിയാമോ ……..
ഗൗരി …….. അനിയനും ചേട്ടനും ടെറസ്സിൽ നിന്ന് വലിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ………
അച്ചൂ ……. ഞങ്ങൾ നല്ല കമ്പനിയായ ……. ഒരുമിച്ചിരുന്ന് കുടിയും വലിയുമൊക്കെ ഉണ്ട് …….. പാവമാ ചേട്ടൻ …… തൻറെ ഭാഗ്യം ……… എന്റെ ചേട്ടനെ പോലെ തനിക്ക് സ്വപ്നത്തിൽ പോലും ഒരാളെ കിട്ടില്ല …….
ഗൗരി ……. മും ……. സത്യം ………. സ്വപ്നത്തിൽ പോലും കിട്ടില്ല ……സത്യമാ ………
ചേട്ടൻ MS പഠിക്കാൻ ജർമനിയിൽ പോകുന്നെന്ന് എന്നോട് പറഞ്ഞു ………
ഗൗരി ………. എപ്പോൾ /?
അച്ചൂ ……. തന്നോടൊന്നും പറഞ്ഞില്ലേ …….. ചിലപ്പോൾ സർപ്രൈസ് തരാൻ വേണ്ടി വച്ചിരിക്കുന്നതായിരിക്കും …… ഞാൻ പറഞ്ഞെന്നൊന്നും പറയണ്ട ……… പറയുമ്പോൾ ഞെട്ടിയതായി അഭിനയിക്കണം ………കേട്ടോ ……..
ഗൗരി …… സർപ്രൈസ് കേട്ടും കണ്ടും ഞാൻ കുറച്ചു നാൾ കൊണ്ട് എന്നും ഞെട്ടുവാണ് …….. ഇതുകൂടി കേട്ട് ഞെട്ടാം …….
അച്ചൂ …… ചേട്ടൻ അങ്ങനെയാ …… ഞാൻ ഇളയച്ഛന്റെ മകനാണെന്നുപോലും ഇപ്പൊ ചേട്ടൻ മറന്നുകാണും ………. ഇപ്പൊ ഞാൻ ചേട്ടന്റെയും ആമിയുടെയും സ്വന്ത അനിയനാ ……..
അവർ ഒരു തട്ടുകടയുടെ മുന്നിൽ അച്ചൂന്റെ ആക്ടിവ നിർത്തി ……..