അച്ചൂ ….. അത് നീ കൊടുത്തോ ……. പിന്നെ ഞങ്ങളുടെ ലൈഫിന്റെ ഗ്യാരന്റി കാർഡൊന്നും ഞങ്ങൾ ആർക്കും കൊടുത്തിട്ടില്ല …….. അവൻ ഗൗരിയോട് ഇത്രയും ദേഷ്യം വരാൻ കാരണം അതൊന്നും അല്ല ……. സാൽമയും ചേട്ടനും പണ്ടേ ഇഷ്ടത്തിലായിരുന്നു കാണും ……. അതിന്റിടയിൽ ഈ അച്ഛൻ അവനെ പിടിച്ചു ഗൗരിയെ കൊണ്ട് കെട്ടിച്ചതാ പ്രെശ്നം ….. അവരുടെ ഇടയിൽ ഇവളു കേറി വന്നപ്പോൾ ഇവളെ അസെപ്റ്റ് ചെയ്യാൻ ചേട്ടന്റെ മനസ്സ് സമ്മതിക്കുന്നില്ല ……… അത് ഇവളോട് കാണിച്ചിട്ട് കാര്യമുണ്ടോ ????? അച്ഛനോട് കാണിക്കാൻ പേടി …….. അത് മൊത്തം ഇവളുടെ കുറവുകളായി ചേട്ടൻ പുറത്തുകാട്ടി ……… ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ……. ആദ്യമേ എല്ലാം അച്ഛനോട് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ ????
ആമി ……. ഡാ ……. ഇപ്പൊ അച്ഛന്റെ അഭിമാനം നിങ്ങളുടെ കയ്യിലാ ……..
അച്ചൂ ……. ആമി ….. ഞാൻ അവളെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി അവൾ എന്നെ സ്നേഹിക്കുന്നുണ്ട് ……… ഒരു സ്ത്രീയും പുരുഷനും ശാരീരികമായി ബന്ധപെടുന്നതിൽ സന്തോഷം കണ്ടെത്തുന്നത് മാത്രമാണോ ഒരാളുടെ ജീവിതവിജയം …… അതിനപ്പുറം ഒന്നുമില്ലേ ???? ഒരു പെണ്ണിന്റെ ശരീരത്തിന്റെ അവയവങ്ങൾക്ക് വലുപ്പക്കുറവുണ്ടെങ്കിൽ അവൾക്ക് കുടുംബമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാൻ ആർക്കാ അവകാശം ഉള്ളത് ………. അഭിച്ചേട്ടനോ ……….. എന്നെ വിളിച്ചു അവളുടെ കുറവുകളെയോ മറ്റോ കുറ്റം പറഞ്ഞാൽ നല്ല പുളിച്ച തെറി ഞാൻ വിളിക്കും ചേട്ടനാണെന്നൊന്നും ഞാൻ നോക്കില്ല ………..
ആമി …… നിങ്ങൾ OK അല്ലെ ……… നിന്റെ ആ ചുന്ദരിപെണ്ണിൽ നിനക്ക് കുറവുകളൊന്നും തോന്നിയില്ലല്ലോ ??? നിങ്ങൾ ഹാപ്പി ആണെന്ന് അമ്മയെ വിളിച്ചു പറയാനാ ………
അച്ചൂ …… നീ ധൈര്യമായി പറഞ്ഞോ ……ഞങ്ങൾ എന്നും ഹാപ്പി ആയിരിക്കും ………..
ആമി …… ചേട്ടനെ കാണും മുന്നേ അവൾക്ക് ഇഷ്ടപ്പെട്ടത് നിന്നെയാ ……… അവളത് നമ്മളോട് പറഞ്ഞില്ലെങ്കിൽ പോലും …….. നിനക്ക് ഓർമ്മയുണ്ടല്ലോ അവൾ അമ്മയോട് ചോദിച്ചത് …ഇത്ര ചെറുതിലെ എന്തിനാ കെട്ടിക്കുന്നതെന്ന് ……. ചിലപ്പോൾ ഈ പ്രേശ്നങ്ങളെല്ലാം ഉണ്ടായത് നിങ്ങളെ തമ്മിൽ ചേർക്കാനായിരിക്കും …….. അവളെ പൊന്നു പോലെ നോക്കണേ അച്ചൂ ……… അവളെ പോലൊരെണ്ണം നിനക്കി ജന്മത്തിൽ കിട്ടില്ലാ ……… ഏത് അര്ഥത്തിലായാലും ……. അവൾ കുറേ വിഷമിച്ചതാ ………. നിങ്ങൾ ഹാപ്പിയായിരിക്കും …….. എനിക്ക് ഉറപ്പാ …..