അച്ചുവും ഗൗരിയും അവരുടെ ബൈക്കിൽ ചീറിപാഞ്ഞുപോകുന്നത് നോക്കി അഭി അവിടിരുന്നു …………
അല്പസമയത്തിനകം അവർ തിരിച്ചെത്തി ……… വലിയ രണ്ടു സഞ്ചികൾ ഗൗരിയുടെ കയ്യിലുണ്ടായിരുന്ന …….. അപ്പോയെക്കും ശാന്തി പുറത്തേക്ക് വന്നു പറഞ്ഞു …….. അച്ചൂ പറഞ്ഞതല്ലേ ഗൗരി കാറിൽ പോകാമെന്ന് …… ഇത്രെയും സാധനം വാങ്ങാനുണ്ടായിയുന്നെങ്കിൽ കാറിൽ പോയാൽ പോരായിരുന്നോ ……….
അച്ചു ……… സാരമില്ലമ്മ ………. ഞാൻ നല്ല പണികൊടുത്തിട്ടുണ്ട് …….. അവിടെന്ന് ഇവിടം വരെ ഞാൻ അവളെക്കൊണ്ട് ഇതെല്ലം കഴുതയെ പോലെ ചുമപ്പിച്ചു ………
ഇതെല്ലം കേട്ടുകൊണ്ട് രാജശേഖരൻ പുറത്തേക്ക് വന്നു ………
രാജശേഖരൻ ………. പിന്നെ വലിയ കാര്യമായിപ്പോയി ഗർഭിണിയായ പെണ്ണിനെ കൊണ്ട് ഇതെല്ലം ചുമപ്പിച്ചതും പോരാ ……..വായടച്ചു വയ്ക്ക്
രാജശേഖരൻ അതെല്ലാം എടുത്ത് അകത്തേക്ക് കൊണ്ടുപോയി …………
കുറച്ചു കഴിഞ്ഞു …….. രാജശേഖരനും ശാന്തിയും അഭിയേയും ആകാശിനെയും അച്ചൂനെയും ഡൈനിങ് ഹാളിലേക്ക് വിളിച്ചു ………… രാജശേഖരന്റെ കയ്യിൽ കുറച്ചു പേപ്പറുകൾ ഉണ്ടായിരുന്നു ……… തറവാടിന്റെ സ്വത്ത് വീതം വയ്ക്കൽ പരിപാടിയായിരുന്നു ………
രാജശേഖരൻ ……… നമ്മുടെ ഈ തറവാടിൽ ഞങ്ങൾ രണ്ട് മക്കൾ ആണ് …….. ഞാനും എന്റെ അനുജൻ സോമശേഖരനും …….. അപ്പോൾ ഞങ്ങൾ ഇത് രണ്ടായി വീതം വയ്ക്കുന്നതുപോലാണ് ചെയ്യുന്നത് ……… മൊത്തം സ്വത്തിൽ പകുതി സോമശേഖരന്റെ മകനായ അച്ചൂനും …….. ബാക്കി പകുതി എന്റെ മക്കളായ ആമിക്കും അഭിക്കുമാണ് ……… നിങ്ങൾക്ക് നിലനിർത്താൻ താല്പര്യമുള്ള സ്വത്തുവകകൾ എന്തെല്ലാമാണെന്ന് നിങ്ങൾ തന്നെ തീരുമാനിച്ച് പറയ് ………എസ്റ്റേറ്റ് 440 ഏക്കർ + 320 ഏക്കർ , ഫിനാൻസ് കമ്പനി , തടിമില്ല് , ഓട് കമ്പനി , പെയിന്റ് കട , ടൗണിലെ ഓഫീസ് കെട്ടിടങ്ങൾ , ടൗണിലെ 3 തുണിക്കടകൾ , ഈ വീടും 24 ഏക്കർ പുരയിടവും ………. 36 ഏക്കർ നെൽ വയൽ …….. പിന്നുള്ളത് ഫാം ആണ് അതിൽ എനിക്കോ മറ്റാർക്കുമോ ഒരു അവകാശവും ഇല്ല ……. സോമശേഖരൻ അവന്റെ ആഗ്രഹം കൊണ്ട് അവനായിട്ട് ഉണ്ടാക്കിയതാണ് അത് അച്ചൂനുള്ളതാണ് പിന്നെ അതിന്റെ കൂട്ടത്തിൽ NH ഇൽ അഭി ഈടുവച്ചിരിക്കുന്ന ആ സ്ഥലവും …….