അഭി ….. എനിക്കൊന്നും അറിയില്ല ………
രാജശേഖരൻ………അറിയില്ല …… ഞാനും നിന്റെ അമ്മയും വയസ്സായാൽ നീ ഞങ്ങളെ ജർമനിയിൽ കൊണ്ടുപോകുമോ ????
അഭി ……… സീനിയർ സിറ്റിസണിനെ അവിടെ നോക്കുന്നത് വലിയ ചിലവാ ……… അതിനേക്കാളും ഇവിടെ നല്ലൊരു ഓൾഡേജ് ഹോം നോക്കുന്നത് നന്നയിരിക്കും …………
രാജശേഖരൻ………മോളെ ആമി നീ നോക്കുമോ …………
ആമി ……… അച്ഛൻ അവിടെ വരുകണെങ്കിൽ നോക്കാം ……….. പിന്നെ അവിടെയും രണ്ടുപേരുണ്ട് ….. എനിക്ക് അവരെയും നോക്കണം ………
രാജശേഖരൻ……… ഹ്ഹ മും …….. അച്ചൂ ???
അച്ചൂ ……. അച്ഛന് എന്റെ കൂടെ നില്ക്കാൻ ആഗ്രഹമുണ്ടോന്ന് അറിയില്ല …….. എന്നെ വളർത്തിയതുപോലെ എന്റെ മക്കളെയും വളർത്താൻ കൂടെ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം ……….
രാജശേഖരൻ……… ശാന്തി ………. നിനക്ക് ആരോടൊപ്പം നിൽക്കാനാ ആഗ്രഹം ????
ശാന്തി …….. അതിന് സംശയം ഒന്നും വേണ്ടാ ………. എന്റെ മോന്റെയും മോള്ടെയും കൂടെ …………
രാജശേഖരൻ……… ഏത് മോൻ ….. ഏത് മോൾ
ആമിയും അഭിയും മുഖത്തോട് മുഖം നോക്കി ………. അവർ തെല്ലൊന്ന് അമ്പരന്നു ………..
രാജശേഖരൻ………പറയ് ……ഏത് മോൻ ….. ഏത് മോൾ
ശാന്തി ……….. അച്ചൂന്റെയും ഗൗരിയുടെയും കൂടെ ………….
രാജശേഖരൻ……… എന്തുകൊണ്ട് ????
ശാന്തി ……… അവൻ തല്ലിപൊളിയാണെങ്കിലും അവനെ വിശ്വസിക്കാം ……. നമ്മൾ അവനെ നോക്കിയപ്പോൾ അവൻ നമ്മളെയും നോക്കും എന്നെനിക്ക് വിശ്വാസമുണ്ട്
രാജശേഖരൻ……… സ്വന്തം മക്കളെ അമ്മക്ക് തന്നെ വിശ്വാസമില്ലാതായി ………. ഇതാണ് പറയുന്നത് സ്വന്തം മക്കൾക്ക് ഉരുണ്ട ഉരുട്ടി കൊടുക്കുമ്പോൾ അടുത്തുള്ള കുഞ്ഞിനെ കൂടി നമ്മൾ കാണണം ………… ചിലപ്പോൾ അവനായിരിക്കും നാളെ നമുക്ക് ഉപകരിക്കുന്നത് ……. പറഞ്ഞിട്ട് കാര്യമില്ല ………
എല്ലാവരും പിരിഞ്ഞു ……….. അച്ഛനും അമ്മയും അച്ചൂവും ഗൗരിയും മാത്രമായി ………
അച്ചൂ ……… നീ എന്ത് ധൈര്യത്തിലാ മൂന്ന് മാസത്തിനകം ക്യാഷ് കൊടുക്കാമെന്ന് പറഞ്ഞത് ???
രാജശേഖരൻ …….. അതിലെന്തെങ്കിലുമുണ്ടെന്ന് നീ കൂട്ടിക്കോ ……..
‘അമ്മ ……… ഡാ ……. നീ ടെൻഷൻ അടിക്കണ്ടാ സമയമാകുമ്പോൾ എല്ലാം അതിന്റെ വഴിക്ക് നടക്കും …. നീ പേടിക്കാതെ ……. പ്രമാണം നടക്കുന്ന ദിവസം അവന്റെ ക്യാഷ് മൊത്തം കൊടുക്കും ….. നീ പേടിക്കണ്ടാ …….