കുറച്ചു നാളുകൾ കഴിഞ്ഞിട്ടും അഭി ജർമനിയിലേക്ക് പോയില്ല ……… അവൻ അതിലൊരു ഇന്ട്രെസ്റ്റും കാണിക്കുന്നുമില്ല ……… അച്ഛൻ അഭിയെ വിളിച്ചു ……
അച്ഛൻ …….. യെന്ത നിന്റെ പരിപാടി ??/ നിന്റെ ജർമനിയിലെ ജോലിക്കാര്യം എന്തായി
അഭി ……….. ഒന്ന് രണ്ട് പ്രേശ്നങ്ങൾ കൊണ്ട് പോകാൻ പറ്റുന്നില്ല ……..
അച്ഛൻ …… വെറുതെ ഇവിടെ നിന്നിട്ട് കാര്യമൊന്നും ഇല്ല ……. നീ ഏതെങ്കിലും ഹോസ്പിറ്റലിൽ ഇവിടെ ജോലി കിട്ടുമോന്ന് നോക്ക് ………
അഭി …… അച്ഛാ …. ഞാൻ സർജനാ …. ഇവിടെ അത്രക്കും വലിയ ഹോസ്പിറ്റൽസ് ഒന്നും ഇല്ല …..
അച്ഛൻ ….. ഇല്ലെങ്കിൽ ഉള്ളിടത്ത് പോടാ ……. വെറുതെ ഇങ്ങനെ വീട്ടിൽ കേറി കിടക്കാൻ നിനക്ക് നാണം തോന്നുന്നില്ലേ ……. ആ പെണ്ണിനെയെങ്കിലും എവിടെങ്കിലും കയറ്റാൻ നോക്ക് …..
അഭി ….. ഞാൻ എവിടെങ്കിലും കയറിയിട്ട് നോക്കാം ……
അച്ഛൻ …….. പിന്നെ പ്രസവ സമയത്ത് ആ ഗൗരിയുടെ വീട്ടുകാരൊക്കെ വരും …… നീ വെറുതെ അവിടെ ചടഞ്ഞു കൂടി കിടക്കുന്നത് കണ്ടാൽ എനിക്ക് കൂടി നാണക്കേടാണ് …… മനസ്സിലാക്കിക്കോ ……… വേറൊരു വീടെടുത്ത് അങ്ങോട്ട് താമസം മാറാൻ നോക്ക് ………
അഭി …… അപ്പൊ സൽമയുടെ പ്രേസവം ……
അച്ഛൻ ….. അതിന് ഞാൻ ആരെയെങ്കിലും തരപ്പെടുത്തിത്തരാം …… അല്ലെങ്കിൽ അവളുടെ അച്ഛനെയും അമ്മയെയും വിവരമറിയിക്ക് ………
അഭി ……. അപ്പൊ അച്ഛനും അമ്മയും കാണില്ലേ ???
അച്ഛൻ …….. മക്കളോടൊപ്പമല്ലാതെ പിന്നെ ഞങ്ങൾ ആരോടൊപ്പം കാണാനാണ് ??? നിങ്ങളുടെ എല്ലാ സഹായത്തിനും ഞാനും അമ്മയും ഉണ്ടാകും …… ഞങ്ങൾടെ കുറച്ചു കൂടുതൽ ശ്രെധ ഗൗരിക്ക് ഇപ്പൊ ആവശ്യമാണ് ……… അതുകൊണ്ട് നീ സാൽമയുടെ വീട്ടുകാരെ വിവരമറിയിച്ച് അവരോട് ഇങ്ങോട്ട് വരാൻ പറയ്…… മക്കളുടെ തെറ്റുകൾ പൊറുക്കാനും സഹിക്കാനും എല്ലാ മാതാപിതാക്കൾക്കും കഴിയും …… ആദ്യം നിന്റെ ഈ അപകർഷതാബോധം ഒന്ന് നിർത്ത് …….. നീ ആരോടാ മത്സരിക്കുന്നത്
അഭി …… എനിക്ക് അവരോട് സംസാരിക്കാൻ ഒരു ചമ്മൽ ……… അച്ഛൻ ഒന്ന് സംസാരിക്കുമോ ????