എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]

Posted by

ഞാൻ :”ഓ ഇനിയിപ്പോ ഇത്രയും സമയം ആയില്ലേ. ഞാൻ ഇറങ്ങാൻ നിക്കുവായിരുന്നു.. ”
റിതു :”അയ്യോടാ അത് പറഞ്ഞാ പറ്റില്ല. പറഞ്ഞത് പോലെ അത് ചോദിക്കാൻ വിട്ടു, എവിടെ നിന്റെ ആള്.?”
ഈ ചോദ്യത്തിന് മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.റിതു എന്നെ തന്നെ നോക്കി മറുപടി കാത്ത് നിൽക്കുകയാണ്.
റിതു :”എവിടെ നിന്റെ വൈഫ് എവിടെ?”
ഞാൻ :”എടീ എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ”
റിതു :”പിന്നേ.. ഒന്ന് പോയെടാ. എവിടെ ആളെ വിളിക്ക്. ”
ഞാൻ :”ഇല്ലെടീ കാര്യമായിട്ട് പറഞ്ഞതാ. ”
റിതു :”അയ്യേ അതെന്താ. നിനക്കിപ്പോൾ പത്തു മുപ്പത്തഞ്ച് വയസ്സായില്ലേ. ഇനി എവിടുന്ന് പെണ്ണ് കിട്ടാനാ. അതോ നീ മറ്റേ മുംബൈ പോലീസ് ആണോ? ”
അവൾ ഇത് പറഞ്ഞു ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങി. പഴയ അതേ മനോഹരമായ ചിരി.
ഞാൻ :”ഏയ് അതൊന്നുമല്ല.. കെട്ടിയില്ല അത്ര തന്നെ”
റിതു :”അത് അവിടെ നിൽക്കട്ടെ, അപ്പോൾ വീട്ടിൽ കാത്തിരിക്കാൻ ഇത് വരെ ആളായിട്ടില്ല, അപ്പോൾ നീ ഇന്ന് എന്റെ വീട്ടിൽ കയറിയിട്ട് പോയാൽ മതി. ”
ഞാൻ :”എടീ അതല്ല.. വീട്ടിൽ അമ്മയും പപ്പയും ഒറ്റക്കാ.. ”
റിതു :”അമ്മക്ക് പപ്പാ കൂട്ടിരുന്നോളും.. നീ ഒന്നും പറയണ്ട.. വീട്ടിൽ കേറിയിട്ട് പോയാൽ മതി. ”
ഞാൻ അവളുടെ നിർബന്ധത്തിന് സമ്മതിച്ചു. ഞാൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി റിതുവിന്റെ കൂടെ ലിഫ്റ്റിൽ കയറി. ആറാം നിലയിൽ ഇറങ്ങി. ഞാൻ റിതുവിന്റെ പുറകെ നടന്നു. കറുത്ത സാരിയിൽ ഉള്ള അവളുടെ നടത്തം നോക്കി ഞാൻ നടന്നു. തുളുമ്പുന്ന നിതബങ്ങൾ. എനിക്ക് അവളെ ആദ്യം കണ്ട കാര്യം ഓർമ്മ വന്നു.
റിതു :”ഫുഡ് നല്ല ഫുഡ് ആയിരുന്നല്ലേ.? പണ്ട് നമ്മൾ രണ്ടും കൂടെ മാഞ്ഞാലി ബിരിയാണി കഴിക്കാൻ പോയി 3 ദിവസം ഫുഡ് പോയിസൻ പിടിച്ച് കിടന്നത് ഓർമ്മയുണ്ടോ നിനക്ക്? ”
ഞാൻ ചിരിച്ചു പോയി.
ഞാൻ :”എന്റെ പൊന്നേ മറക്കാൻ പറ്റുമോ. നീയും കൂടെ ഉണ്ടായത് നന്നായി. ഇല്ലെങ്കിൽ ആ കേസിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ. ”
റിതു :”ഉവ്വ.. നമ്മൾ രണ്ടും ഒരേ റീസൺ പറഞ്ഞു ലീവ് എടുത്തത് കൊണ്ട് നമ്മൾ രണ്ടും കൂടെ മൂന്നാർ വേറെ പരിപാടിക്ക് കറങ്ങാൻ പോയതാണെന്നാ അന്ന് ഓഫീസിൽ കരക്കമ്പി ഇറങ്ങിയതെന്ന് സാം പറഞ്ഞിട്ടുണ്ട്. ”
ഞാൻ :”അത് ശരി. അതെനിക്ക് ഒരു പുതിയ അറിവാണ്..”
റിതു :”അവരേം പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ രണ്ടും ഒരുമിച്ചായിരുന്നല്ലോ അന്നൊക്കെ മുഴുവൻ സമയവും. “

Leave a Reply

Your email address will not be published. Required fields are marked *