തിരികെ രാജീവൻ RX 100 ഇല് വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോ, നാളെ സുരഭിയുടെ വിവാഹമാണെന്നോർത്തു. തന്റെ കൈപിടിച്ച് നടന്ന കുഞ്ഞനിയത്തി. അവിടെ ചെന്നാൽ എന്താണുണ്ടാകാൻ പോകുന്നതെന്ന് നന്നായിട്ടറിയാം, എന്ത് വന്നാലും വേണ്ടില്ല.
രാജീവൻ സോഫയിൽ ചാരിയിരിക്കുമ്പോ സുധി കാറിൽ നിന്നുമിറങ്ങികൊണ്ട് വീട്ടിലേക്ക് വേഗം കയറി. “അവളെവിടെ രാജൂട്ടാ ….”
“ചേച്ചിയാണോ, മാളുവിനെയും കൂട്ടി ഡ്രസ്സ് സ്റ്റിച്ഛ് ചെയ്യാൻ കൊടുത്തേക്കുന്നിടത് പോയേക്കുവാ …കുറച്ചു നേരമായി…”
“ആഹാ ഓഫീസിൽ ആരോ ജീപ്പിൽ വന്നെന്നോ, ആന്റപ്പനെയും വിശ്വനെയും പിടിച്ചോണ്ട് പോകാൻ ചെന്നപ്പോൾ, നീ കുഴപ്പമുണ്ടാക്കിയെന്നോ എന്നൊക്കെ കേട്ടല്ലോ … അവമ്മാരുടെ കയ്യിലെപ്പോഴും ടൂൾസ് ഉണ്ടാകും കേട്ടോ, സൂക്ഷിക്കണേ നീ ..”
“അത് കോളേജിലെ ഹമീദിന്റെ ആൾകാരായിരുന്നെന്നെ …”
“മൻസൂർ ഭായിയുടെ മോൻ ഹമീദ് ആണോ …”
“അവൻ തന്നെ ….” “അന്ന് മൻസൂർ ഭായിയുടെ ആ കാർ ആക്സിഡന്റ് കേസിൽ സാക്ഷി പറയാനിരുന്ന എസ് ഐ യുടെ അനിയനെ കാശെത്ര കൊടുക്കാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതായപ്പോ, അന്ന് നീ കളിച്ച കളി കൊണ്ടല്ലേ എസ് ഐയും അനിയനും കുടുംബത്തോടെ സ്‌ഥലം മാറിപോയത് ….”
“അളിയന് ഇതൊക്കെ ഓർമ്മയുണ്ടോ ??”
“മജീദ് പറഞ്ഞ അറിവായിരുന്നു….ഇടക്ക് കാണുമ്പോ നിന്നെ അവൻ ചോദിക്കാറുണ്ടായിരുന്നു….ഇപ്പോഴും നിന്നെ വല്യ കാര്യമാണ് …”
“ദേ …അവെരെത്തിയല്ലോ ….”
“എന്താ ബിന്ദൂ …വൈകിയേ …ഞങ്ങൾക്കൊരു ചായ കുടിക്കാൻ …”
“ചായക്കട വീടിനു 10 അടി നടന്നാൽ ഉണ്ടാലോ …ഞാൻ തന്നെ ഉണ്ടാക്കി തരണോ ..??” ബിന്ദു സുധിക്ക് കവിളിൽ നുള്ളി മറുപടിയും പറഞ്ഞകത്തേക്ക് ഇറങ്ങി.
“എന്താ മാളൂ …ഡ്രെസ്സിൽ ചളി തെറിച്ചിരിക്കണേ …??”
“ഓ …അതോ, വരുന്ന വഴിക്ക് ഒരു ജീപ്പ് ഞങ്ങളുടെ നേരെ വന്നു. ഭാഗ്യത്തിന് മാറിയപോ ഒരല്പം ചളി തെറിച്ചുന്നു ഉള്ളു ….” രാജീവന്റെ മുഖം നിഗൂഢമായപ്പോൾ സുധി എന്തെന്ന് ചോദിച്ചു.
“മാളൂ ….”
“അവളൊത്തിരി പേടിച്ചു ….രാജൂട്ടാ ….” രാജീവൻ മാളുവിന്റെ കണ്ണിലേക്ക് നോക്കുമ്പോ കരയാൻ തുടങ്ങിയതും, അവൾ രാജീവന്റെ നെഞ്ചിൽ ചേർന്ന് നിന്നു കരയാൻ തുടങ്ങി.
“എന്താ മോളെ …. എന്തിനാ ഇപ്പൊ കരയുന്നെ …ഒന്നുമായില്ലലോ …”