മരിയയുടെ ആ ചെയ്തികൾ തുടർന്ന് കൊണ്ടു ഇരുന്നു…
വണ്ടി ഓടിക്കാനത്തിന് ഇടയിൽ പുറത്തു ഇരുൾ വീഴാൻ തുടങ്ങി.. എനിക്ക് അമ്മയുടെ കാര്യം ഓർമ വന്നു..
ഇന്ന് പ്രാർത്ഥന കഴിഞ്ഞാൽ വീട്ടിൽ പോകണം എന്ന് പറഞ്ഞിരുന്നത്.. അമ്മയെ വിളിച്ചു കാര്യം പറയാൻ എന്റെ ഫോണും ഓഫ് ആയി… ഇവുടെ ഉള്ള ആരുടേലും ഫോണിൽ നിന്നുവിളിച്ചു പറയാം എന്ന് കരുതിയാലോ നമ്പർ ക്കെ സേവ് ചെയുന്ന കാലം ആയതു കൊണ്ടു നമ്പർ കാണാതെ അറിയുകയും ഇല്ല..
ഞാൻ സൂസനോട് സമയം നോക്കാൻ പറഞ്ഞു…
അവൾ ഫോൺ എടുത്ത് നോക്കി സമയം 6 ആയി എന്ന് പറഞ്ഞു…
ഇനിയും 20 മിനിറ്റ് ഓട്ടം ഉണ്ട് മരിയയുടെ വീട്ടിലേക്കു. അതുകഴിഞ്ഞു ഒരു മണിക്കൂർ ഓട്ടം ഉണ്ട് എന്റെ അമ്മാവന്റെ വീട്ടിലേക്കു…
അതൊക്കെ ചിന്തിച്ചു മനസ്സിൽ ഒരു ആവലാതി കയറി ഇരിക്കുമ്പോൾ ആണ്, പുറകിൽ നിന്നു മധുരമായ സൗമ്യമായ ശബ്ദത്തിൽ “ഇനി എത്ര സമയം എടുക്കും ടോമേ വീട്ടിലേക്കു??”
ശെരിക്കും ആ ശബ്ദത്തിന് ഉടമ ആരാന്നു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി..
അതെ മരിയ ആണ്, കയറിയ സമയം മുതൽ എന്നെ കടിച്ചു കീറി സംസാരിച്ചാൽ തന്നെ ആണോ ഇപ്പോൾ എന്നോട് ഇത്രയും സൗമ്യമായി പെരുമാറുന്നത്…
“കൂടിപ്പോയാൽ ഒരു 20 മിനിറ്റ് ” ഇതുവും പറഞ്ഞു ഞാൻ ഒന്നൂടി ചവിട്ടി വിട്ടു…
മരിയയുടെ സൗമ്യമായ പെരുമാറ്റത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ ആയിരുന്നു അവൾ കൊറച്ചു മുൻപ് ചിരിച്ചും കളിച്ചും മെസ്സേജ് അയച്ച കാര്യം മനസ്സിൽ കയറി വന്നതു…
അപ്പോൾ അതായിരുന്നു അവളുടെ പ്രശ്നം, അവൽ നേരെത്തെ മെസ്സേജ് അയച്ച വ്യക്തിയുമായി രാവിലെ ഉണ്ടായിരുന്ന സൗന്ദര്യ പിണക്കം ആയിരിക്കും എന്നെ കടിച്ചു കീറി അവൾ രാവിലെ പ്രകടമാകിയെന്ന നിഗമനത്തിൽ ഞാൻ എത്തി ചേർത്ത്…
ഒപ്പം വണ്ടി സ്പീഡിലും വിട്ടു….
പറഞ്ഞത് പോലെ 20മിനിറ്റ് ആകാറായപ്പോഴേക്കും മരിയയുടെ വീടിനു മുന്നിൽ ഞങ്ങൾ സഞ്ചരിച്ച വാഹനം എത്തി…
വണ്ടി ഉള്ളിൽ കയറ്റി പോർച്ചിൽ നിർത്തി.. ഓരോത്തരായി ഇറങ്ങി..