എന്തായാലും പ്രാർത്ഥന കഴിഞ്ഞു അല്ലെ പോകേണ്ടത് ഓർത്തപ്പോൾ ഒരു സമാധാനം ഉണ്ടായി …
തൊട്ടു അപ്പുറം അലോഷി ഇരിക്കുനത് കണ്ടു ഞാൻ അവന്റെ അടുത്തേക്ക് നടന്നു.. എന്നെ കണ്ടപ്പോൾ തന്നെ അവൻ ഒന്നു എന്നെ നോക്കി ചിരിച്ചു…..
അടുത്തേക് എത്തിയപോഴേക്കും ഞാൻ എവിടെ പോയി എന്നൊക്കെ അവൻ ചോദിച്ചു…ഒരു ഫ്രണ്ട് ന്റെ അവിടെ പോയത് എന്ന് കള്ളം അങ്ങ് തട്ടി വിട്ടു ..
അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരിക്കുന്നതിനും ഇടയ്ക്കു എന്റെ കണ്ണ് പ്രാർത്ഥന നടക്കുന്ന കൂട്ടത്തിലേക്കു കറങ്ങി നടന്നു..
ഞാൻ പരതിയത് ഗായത്രി ചേച്ചിയെ ആയിരുന്നു പക്ഷെ ചേച്ചിയെ അവിടെ ഒന്നും കണ്ടില്ല… ഗായത്രി ചേച്ചിയുടെ അമ്മയും അതുപോലെ മക്കളും അവിടെ ഉണ്ട്…
എന്തായലും ചേച്ചി അവരുടെ വീട്ടിൽ ഇല്ല എന്ന് ഉറപ്പാണ്. ഉണ്ടായിരുന്നു എങ്കിൽ ഒരു ലൈറ്റ് എങ്കിലും ഉള്ളിൽ ഉണ്ടായേനെ…
പ്രാർത്ഥന ആരംഭിച്ചാത്തെ ഉള്ളു കഴിയാൻ ഒരു മണിക്കൂർ എങ്കിലും കഴിയും..
ഇടയ്ക്കു ഒരു കാൾ അലോഷിക്കു വന്നപ്പോൾ അവൻ എന്റെ അടുത്തിന്നു എഴുനേറ്റു പോയി…
അവിടെ ഇരുന്നു പോസ്റ്റ് ആകും എന്ന് എനിക്ക് അറിയാവുന്നതു കൊണ്ടു ഞാനും ഉള്ളിലേക്ക് പോയി.. കാരണം പ്രാർത്ഥന ക്കു ഇരിക്കുന്നത് മുഴുവൻ പ്രായം കൂടിയവർ കൂടി ആയിരിന്നു. മരുന്നിനു പോലും ഒരു കിളി ഇല്ല….
ഉള്ളിൽ കയറി ഒരു റൗണ്ട് അടിച്ചു വെള്ളം കുടിക്കാൻ അടുക്കളയിൽ പോയപ്പോൾ ആണ് ഒരു ലോഡ് കിളികൾ അവിടെ പാറി പറന്നു നടക്കുന്നത് കണ്ടത്..
അവിടെ ഉണ്ടായിരുന്ന കിളികളിൽ ദീപ്തിയും ഗായത്രി ചേച്ചിയും ഉണ്ടായിരുന്നു..
പെണ്ണുങ്ങൾ കൂടുതൽ അവിടെ ഉള്ളത് കൊണ്ടു ഞാൻ വെള്ളം കുടിക്കാൻ നിന്നില്ല വേഗം തന്നെ ഇറങ്ങി.. പക്ഷെ ഞാൻ അവിടെ വന്നത് അവർ കണ്ടു ഒപ്പം ദീപ്തിയു ഗായത്രി ചേച്ചിയും…
അവർ അവിടെ പ്രാർത്ഥനക്കു വന്നവർക്ക് വേണ്ടി ചായയും കഴിക്കാനുള്ള കാര്യങ്ങളും പിന്നെ രാത്രി ക്കുള്ള കഞ്ഞിയും ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു….
ഞാൻ പിന്നെ ഒന്നും നോക്കിയില്ല മുകളിലേക്ക് വിട്ടു.. ഭാഗ്യത്തിന് മുകളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല,