ജോഷി …… എവിടെ പോയതാ ………..
അമീലി ……. ഡാ കുറച്ചു ബുക്ക്സ് വാങ്ങാൻ ഉണ്ടായിരുന്നു ……….. പിന്നെ ജോലിയെല്ലാം എങ്ങനെ പോകുന്നു ….
ജോഷി ………… ഓഹ് അതെല്ലാം ഓക്കേ ആണ് …….. നിത്യതൊഴിൽ അഭ്യാസം എന്നൊക്കെ കേട്ടിട്ടില്ലേ ?????/
അമീലി ……… ഡാ എനിക്ക് ആ സൂപ്പർ മാർക്കറ്റിൽ ഒന്ന് കയറണം ……… കുറച്ചു സാധനങ്ങളൊക്കെ വാങ്ങാനുണ്ട് …. ഇപ്പോഴകുമ്പോൾ കാറിൽ കൊണ്ടുപോകാമല്ലോ ???? ഇല്ലെങ്കിൽ ഞാൻ അതും ചുമന്നുകൊണ്ട് നടക്കണം …….
അങ്ങനെ അവർ സൂപ്പർ മാർക്കറ്റിൽ കയറി …….
അമീലി ഓടി നടന്നു എന്തൊക്കെയോ വാങ്ങുന്നതുകണ്ടു …… സാധനമെല്ലാം വാങ്ങി ബില് കൊടുക്കാൻ നേരം ജോഷിയെ അവിടെ കണ്ടില്ല ……. അമീലി അവിടെയെല്ലാം കണ്ണുകൊണ്ടു പരതുന്നുണ്ടായിരുന്നു …….. അപ്പോൾ ബില്ല് അടിച്ചുകൊണ്ടിരുന്നു ഒരു പെൺകുട്ടി അമീലിയോടായി പറഞ്ഞു …….. മാഡം ഹസ്ബൻഡ് പുറത്തേക്ക് പോകുന്നതുകണ്ടു ……… അമീലി ഒന്ന് ഞെട്ടി അവളെ നോക്കി ……..
അവൾ മനസ്സിൽ ആലോചിച്ചു അവനെകണ്ടാൽ എന്റെ ഹസ്ബൻഡ് ആണെന്ന് പറയുമോ ?? അമീലി ചിരിച്ചുകൊണ്ട് ആ സാധനങ്ങളുമായി ജോഷി കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു അപ്പോൾ ജോഷി ആരുമായോ സംസാരിച്ചുകൊണ്ടുനിൽക്കുന്നത് അവൾ കണ്ടു. ജോഷി ഓടിവന്ന് അവളുടെ കയ്യിൽ നിന്നും സാധനങ്ങൾ വാങ്ങി ഡിക്കിയിൽ വച്ചു
ജോഷി ….. നമുക്കൊരു ചായ കുടിച്ചാലോ ???????/
അമീലി …….. ആയിക്കോട്ടെ ……. എനിക്ക് തിരക്കൊന്നും ഇല്ല ……… നമുക്ക് ഏതെങ്കിലും നല്ല പഴംപൊരി കിട്ടുന്ന തട്ടുകട നോക്കാം …….. തട്ടുകടയിലെ സാധനങ്ങളാ രുചി കുടുത്തൽ ……… നീ സിഗരറ്റ് വലിക്കുമോ ………
ജോഷിയൊന്ന് മൂളി …………
വലിയ ചെക്കനായപ്പോൾ വേണ്ടാത്ത സ്വഭാവമെല്ലാം തുടങ്ങി …….. വീട്ടിലറിയാമോ …….
ജോഷി ……… പിന്നില്ലാതെ …… എന്റെ റൂമിൽ നിന്നും പല പ്രാവശ്യം അമ്മയും അച്ഛനും സിഗരറ്റ് കണ്ടിട്ടുണ്ട് അതിനെക്കുറിച്ചൊന്നും എന്നോടിതുവരെ ചോദിച്ചിട്ടില്ല ………..
അമീലി ……… അപ്പൊ തട്ടുകട …….അപ്പൊ നിന്റെ വലിയും നടക്കും ….. എനിക്ക് നല്ല രുചിയുള്ള പഴംപൊരിയും കഴിക്കാം ……….