ജോഷി അൽപ്പം മാറി വല്ലപ്പോഴും സിഗരറ്റ് വാങ്ങാൻ വരുന്ന ഒരു തട്ടുകടയിൽ കാർ ഒതുക്കി ………. ചെന്നയുടനെ കട കാരൻ ഒരു സിഗററ് എടുത്ത് ജോഷിക്ക് നേരെ നീട്ടി …….. കാരണം അവൻ സിഗരറ്റ് വാങ്ങാൻ മാത്രമേ ആ കടയിൽ വരാറുള്ളൂ …….. ഒപ്പം ലൈറ്ററും ……. ജോഷി കൈ നീട്ടി അതുവാങ്ങി ………ചേട്ടാ രണ്ടു ചായയും കൂടി ……… ജോഷി സിഗരറ്റ് കത്തിച്ച് ഒരു പ്ളേറ്റിൽ രണ്ടു പഴംപൊരിയുമെടുത്ത് അമീലി ക്ക് കൊടുക്കാനായി കാറിനടുത്തേക്ക് നടന്നു ………. അമീലി അപ്പോയെക്കും കാറിൽ നിന്നും പുറത്തേക്കിറങ്ങിയിരുന്നു ……… നിന്നെക്കാളും ഉണ്ടല്ലോടാ കയ്യിലിക്കുന്നതെന്ന് സിഗരറ്റിൽ നോക്കി പറഞ്ഞു ……
ജോഷി……സ്ഥിരം ഒന്നുമില്ല വല്ലപ്പോഴും …….. ബുദ്ധിമുട്ടുണ്ടോ ഞാൻ വലിക്കുന്നതിൽ ……….
അമീലി ……. ഇല്ല കാശ് കൊടുത്ത് വാങ്ങിയതല്ലേ വലിച്ചോ ?????
അമീലിക്ക് ആ തട്ടുകടയിലെ പഴംപൊരി നന്നായി ഇഷ്ടപ്പെട്ടു ……… ചായ കുടിക്കുന്നതിനിടയിൽ അമീലി ജോലിയെക്കുറിച്ചും ഫ്രണ്ട്സിനെ കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടിരുന്നു ……….
ജോഷി വലിച്ചുകഴിഞ്ഞശേഷം സിഗരറ്റ് തറയിലിട്ട് ചവിട്ടി അണച്ചു ……… അവൻ അമീലിയെ നോക്കി ……… പോകാം ……..
അഹ് പോകാം…….. അമീലി പറഞ്ഞു …..
രണ്ടുപേരും കാറിൽ കയറി വീട്ടിലേക്ക് വിട്ടു ………..
ഒരു ദിവസം റിച്ചാർഡിനും അമീലിക്കും കുറച്ചു അതിഥികൾ വീട്ടിൽ വന്നു …….. കല്യാണം ക്ഷണിക്കാൻ വന്നതാണ് …… റിച്ചാർഡിന്റെ ഒരു ബന്ധുവിന്റെ മകളുടെ കല്യാണം ………. എല്ലാവരും ചെല്ലണമെന്ന് പറഞ്ഞു അവരും യാത്രയായി ……….
റിച്ചാർഡ് …….. ഞാൻ വരുന്നൊന്നും ഇല്ല എങ്ങനെയെങ്കിലും നീ പൊയ്ക്കോണം …….. എന്നെ തിരക്കിയാൽ എനിക്ക് വർക്ഷോപ്പിൽ നല്ല തിരക്കാണെന്ന് പറ
അമീലി ……… എന്തേ ചേട്ടാ അങ്ങനെ ……. കല്യാണം കഴിഞ്ഞിട്ട് നമ്മൾ ഇതുവരെ ആരുടെ വീട്ടിലും പോയിട്ടില്ലല്ലോ ….. ഇതിനു നമുക്ക് പോകാം ……. അവർ ഒരുപാട് ദൂരെനിന്നും ഇത്രെടം വരെ വന്നു വിളിച്ചതല്ലേ …….ചേട്ടാ പ്ലീസ് ….
റിച്ചാർഡ് …….. നീ പോയിട്ട് വാ കല്യാണത്തിന് ഇനിയും സമയം ഉണ്ടല്ലോ