അമീലി ……. നിങ്ങളിനി കെട്ടരുത് …….. എന്തിനീ മറ്റൊരു പെണ്ണിന്റെ ജീവിതം കൂടി നശിപ്പിക്കുന്നു ………. കുഞ്ഞുണ്ടാകാത്തത് എന്റെ പ്രേശ്നമായി പറഞ്ഞു …… അല്ലാതെ നിങ്ങൾക്ക് കഴിവില്ലാത്തതുകൊണ്ടാണെന്ന കാര്യം നിങ്ങൾ സ്വയം മറച്ചു വച്ചു ……. ഒരു ദിവസമെങ്കിലും നിങ്ങൾ എന്നോടൊപ്പം കഴിഞ്ഞിട്ടുണ്ടോ …… എന്റെ ദേഹത്ത് തൊട്ടിട്ടുണ്ടോ
ഒരു പെണ്ണ് ഭർത്താവിൽ നിന്നും കഴിക്കാൻ ആഹാരം മാത്രമല്ല ആഗ്രഹിക്കുന്നത് ……… അവളെ മനസിലാക്കാനും അവളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനും അവനു കഴിയണം ……… അല്ലാതെ നിങ്ങളിനി ആരെ കെട്ടിയാലും എന്റെ അതെ സ്ഥിതി ആകും അവൾക്കും ……. അവൾ നിങ്ങളെ വിട്ടു പോകും ഇല്ലെങ്കിൽ ആരെങ്കിലുമൊക്കെ വിളിച്ചു കേറ്റും…….. എത്ര പണത്തിന്റെ മുകളിൽ പിടിച്ചു കയറ്റി കിടത്തിയാലും ഒരു പുരുഷന്റെ ചൂടറിഞ്ഞാൽ തന്നെ അവൾ നിങ്ങളെ കാർക്കിച്ചു തുപ്പി ചവിട്ടു കുട്ടയിലേക്ക് വലിച്ചെറിയും ……… നിങ്ങൾക്ക് എന്തിനാ വേറെ ഭാര്യ ……….
റിച്ചാർഡ് ദേഷ്യത്തോടെ അവളെ മർദിച്ചു …….. വീടിനുള്ളിൽ നിന്നും അവളെയും കുഞ്ഞിനേയും വലിച്ചു പുറത്താക്കി …….. അതിനിടയിൽ ഗീത ഓടിവന്നു കുഞ്ഞിനെ കയ്യിൽ വാങ്ങി വീട്ടിലേക്ക് അമീലിയെയും കൂട്ടി പോയി ……….. ഇതെല്ലം നോക്കി അയന അവിടെ നിൽപ്പുണ്ടായിരുന്നു ………..
അപ്പോൾ തന്നെ റിച്ചാർഡ് കാറുമെടുത്ത് പുറത്തേക്ക് പോയി ……….. തിരിച്ചു വന്നു എന്തെങ്കിലും പ്രെശ്നം ഉണ്ടാക്കുമോ എന്നാ ഭയം ഗീതക്കും അമീലിക്കും ഉണ്ടായിരുന്നു ……… അമീലി ആ വീട്ടിൽ താമസം ആരംഭിച്ചു ……… മരുമകളായിട്ടല്ല മകളായിട്ട് …….. ഗീതക്കും ജോസഫിനും അമീലിയെ നന്നേ ഇഷ്ടപ്പെട്ടു ……. അവളുടെ പെരുമാറ്റവും സ്നേഹവും അവളെ കുറച്ചുകൂടി ആ വീട്ടുകാരുമായി അടുപ്പിച്ചു …………
ഒരാഴ്ചക്ക് ശേഷം റിച്ചാർഡ് തിരിച്ചെത്തി …….. ഒരു ഇരുപത്തിയഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയും ഒപ്പം ഉണ്ടായിരുന്നു ……….. സിയാ എന്നായിരുന്നു അവരുടെ പേര് ………… അയന വീട്ടിൽ വന്നപ്പോൾ ഗീത അതാരാണെന്ന് ചോദിച്ചു ……… റിച്ചാർഡ് സാർ ഭാര്യയായി കൊണ്ടുവന്ന സ്ത്രീ ആണെന്ന് അവൾ പറഞ്ഞു ……… അത് കേട്ടപ്പോൾ ഗീതക്ക് ആശ്വാസമായി ………. റിച്ചാർഡ് ഇനി ഒരു പ്രേശ്നത്തിനും വരില്ലല്ലോ എന്നോർത്ത് ………. കുറച്ചു ദിവസങ്ങൾക്ക് ശേഷം ജോഷിയും അമീലിയും കുഞ്ഞുമായി പൂനയിലേക്ക് പോയി ………..