അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു എന്നും അവനെ വരുമ്പോഴും പോകുമ്പോഴും കാണുമായിരുന്നു ….. ഒരു പ്രാവശ്യം പോലും അവന്റെ വായിൽ നിന്നും ജോബി പറയുംപോലെ ഒരു വൃത്തികെട്ട വാക്കുകൾ വന്നിട്ടില്ല ……… അവൾ മനസ്സിൽ ഓർത്തു ഒരു മാന്യനായ വായിനോക്കി …………
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ……….. പുറകിലെ സെർവന്റ് റൂമാണവളുടേത് ……… വീടിനകത്തും അവൾക്ക് പ്രവേശനം ഇല്ല ………… ആകപ്പാടെ അവൾക്ക് കാണാൻ പറ്റുന്നത് ജോസെഫിന്റെ വീടിന്റെ അടുക്കള ഭാഗം മാത്രമാണ് ………….. അവർക്ക് ഇങ്ങോട്ടും നല്ലപോലെ കാണാമായിരുന്നു ……….. ചില ദിവസങ്ങളിൽ ഗീത അയനക്ക് ചോറും കറിയുമൊക്കെ കൊടുക്കാറുണ്ടായിരുന്നു …………
ഒരു ദിവസം ജോബി ഓടി വന്നിട്ട് അയനയെ വിളിച്ചു …….. അയന ഓടി വാ ‘അമ്മ ബാത്റൂമിൽ വീണു …….. അയന നിന്ന നിൽപ്പിൽ ജോബിയോടൊപ്പം അവരുടെ വീട്ടിലേക്ക് ചെന്നു ……… ബാത്ത് റൂമിൽ കുളിച്ചുകൊണ്ടിരുന്ന ഗീത സ്ലിപ്പായി വീണു കിടക്കുന്നു …….. അയന ബാത്ത് റൂമിൽ കയറി ഗീതയെ ക്ലോസെറ്റിൽ പിടിച്ചിരുത്തി ……വേഗം പുറത്തിറങ്ങി അമ്മയുടെ ഡ്രെസ്സുമായി കയറി ഗീതയെ ഡ്രസ്സ്മാറ്റി പുറത്തേക്ക് കൊണ്ടുവന്നു ………. ജോബി കാറെടുത്ത് ഗീതയെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ എത്തിച്ചു ……….. വിവരം അറിഞ്ഞു ജോസാപ്പും അവിടെ എത്തി ………സർക്കാർ ആശുപത്രി ആയതിനാൽ പേ വാർഡൊന്നും കിട്ടിയില്ല …….. കുറച്ചു സമയം കഴിഞ്ഞു ഗീത വീണ വിവരമറിഞ്ഞു റിച്ചാർഡും സിയായും ആശുപത്രിയിലേക്ക് വന്നു ആരോടും ഒന്നും സംസാരിച്ചില്ലെങ്കിലും അയാൾ കുറെ നേരം ഉണ്ടായിരുന്നു …………. അയന ഓടി നടന്ന് ഗീതക്കുവേണ്ടിയുള്ള സഹായങ്ങൾ ചെയ്തുകൊടുത്തു ………… കാലിൽ ചെറിയൊരു പൊട്ടലുണ്ട് പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു …….. ഗീതയുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു ……… സ്ത്രീകളുടെ വാർഡായതിനാൽ പുരുഷന്മാർക്ക് രാത്രി എട്ടു മാണി കഴിഞ്ഞാൽ പ്രേവേശനം ഇല്ല ……… അതുകൊണ്ടു കൂട്ടിരിക്കുന്നതും അയന തന്നെ ……….. ജോബി വിളിച്ചു പറഞ്ഞതനുസരിച്ച് ……….പിറ്റേന്ന് സിദ്ധുവും അവിടെയെത്തി ………… അപ്പോയെക്കും പേ വാർഡ് കിട്ടിയിരുന്നു ………
ഗീത ……… ഡാ സിദ്ധു നീ ഇവളെ കൂട്ടിക്കൊണ്ട് ക്യാന്റീനിൽ പോയി വല്ലതും വാങ്ങികൊടുക്കെടാ ………..