ഗീതാമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ട് വന്നു …….. എന്നും ജോഷി വിളിക്കാറുണ്ട് ….. ജോഷിക്ക് വീട്ടിലേക്ക് വരണമെന്നുണ്ട് പക്ഷെ ജോസഫ് സമ്മതിക്കില്ല …….. ഇവിടെ വന്നതിനു ശേഷം റിച്ചാർഡുമായി എന്തെങ്കിലും പ്രെശ്നം ഉണ്ടാകുമോ എന്നുള്ള ഭയമായിരുന്നു കാരണം ……..
വീട്ടിലെത്തിയ അയന കണ്ടത് ബസ്സ് സ്റ്റോപ്പിൽ വച്ച് കാണുന്ന ചെക്കൻ അവരുടെ വീട്ടിൽ നിന്ന് തെങ്ങിന് തളം വെട്ടുന്നതാണ് …….. അവൻ അയനയെ സൂക്ഷിച്ചു നോക്കി ………..
അയന …….. അയ്യോ ഇതാരാ ……?????
അവൻ മറുപടി പറഞ്ഞു ……….. ഞാൻ അശ്വിൻ ……… സാറ് ഇവിടൊയൊക്കെ വൃത്തിയാക്കാൻ എന്നോട് പറഞ്ഞിരുന്നു …….. ഇപ്പോഴാ സമയം കിട്ടിയത് ………. എനിക്കറിയാമായിരുന്നു കുട്ടി ഇവിടുള്ളതാണെന്ന് ……. പിന്നെ കുടിക്കാൻ ഇത്തിരി വെള്ളം തരാമോ ……. നല്ല ദാഹം ………
അയന അടുക്കളയിലേക്ക് ചെന്ന് ഒരു വലിയ ഗ്ളസ്സിൽ വെള്ളവുമായി പെട്ടെന്ന് വന്നു
അശ്വിൻ ……… എനിക്കറിയാം കേട്ടോ ഇവിടുള്ളവരെ ……. അപ്പുറത്തെ ചെറുക്കന്റെ കൂടെ പോയ ചേച്ചിയെയും നന്നായി അറിയാം ……….. തന്നെ എടുത്തു വളർത്തുന്നതാണെന്നും ……..തന്നെ ഇവിടിട്ട് ദ്രോഹിക്കുന്നതും ……എല്ലാം അറിയാം …….. ഇയാൾക്ക് എഞ്ചിനീറിങ് അഡ്മിഷൻ കിട്ടി അല്ലെ …….. ഞാൻ കണ്ടു ആ കോളേജിനകത്തേക്ക് കയറി പോകുന്നത് ……… എനിക്കും പഠിക്കണമെന്നുണ്ടായിരുന്നു ……..പക്ഷെ അതിന് കഴിഞ്ഞില്ല …….. ആദ്യം അച്ഛൻ പോയി അതിനു പിന്നാലെ അമ്മയ്ക്കും അസുഖമായി പിന്നെ ഞാൻ പണിക്ക് ഇറങ്ങാതെ വഴിയില്ലെന്നായി ………. ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ആഗ്രഹമുണ്ട് കേട്ടോ ……….
ഒന്നും ചോദിക്കാതെ ഇത്രയും പറഞ്ഞപ്പോൾ തന്നെ അയനക്ക് ഏതുപോലെ തോന്നി ………..
അശ്വിൻ ……… എന്താ കുട്ടിയുടെ പേര് ………..??????
അയന ………..അയന ………….
അശ്വിൻ ……… അപ്പൊ ശരി …… ഇടക്കിടക്ക് വരണേ ……… വെള്ളം തീർന്നാൽ വേറെ ആരോടും ചോദിക്കാൻ പറ്റില്ല ……….. സാറിന്റെ രണ്ടാം ഭാര്യയോട് കുറെ പ്രാവശ്യം വെള്ളം ചോദിച്ചു അവർ മൈൻഡ് പോലും ചെയ്തില്ല …… കിളക്കാൻ വന്നതായാലും ഞാനും ഒരു മനുഷ്യനാണ് ………… അയനക്കെങ്കിലും ഇത്തിരി മനുഷ്യപ്പറ്റ് ഉണ്ടാകുമെന്ന് വിചാരിക്കുന്നു