ശ്രീദേവി കുളികഴിഞ്ഞിറങ്ങി …….. കുറെ നേരത്തെ കെട്ടിപിടികൾക്കും ഉമ്മവയ്ക്കലുകൾക്കും ശേഷം അവർ അവിടെനിന്നും ഇറങ്ങി ………..
ഓടി ഇരച്ചവൾ വീട്ടിലെത്തി ……….. വീട്ടിലേക്ക് കയറുന്നതുവരെ കാറിൽ രാജാ ഇരുന്നു ……….. ശരീരത്തിന്റെ ക്ഷീണവും മനസിലെ സന്തോഷവും കാരണം വീട്ടിലെത്തിയവൻ കുളിച്ചു ആഹാരമൊക്കെ കഴിച്ചു കിടന്നുറങ്ങി ………..
ഓരോ ദിവസം കഴിയും തോറും നാട്ടിലെ പ്രേശ്നങ്ങൾ കൂടിക്കൂടി വന്നു ……… രാജേന്ദ്രൻ മുതലാളിയും രാമലിംഗവും തമ്മിൽ എന്നും ഓരോ പ്രേശ്നങ്ങൾ പതിവായി ………. രാജേന്ദ്രൻ മൊതലാളി രാമലിംഗത്തിന്റെ മകൻ രാജയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടിത്തി ………. അവിടെ രാമലിംഗം പേടിച്ചു തന്റെ ഒരേ ഒരു മകനെ അയാൾ തമിഴ് നാട്ടിലേക്ക് കയറ്റി അയച്ചു ……….. ഏഴു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ശ്രീദേവി ഗർഭിണിയാണെന്നുള്ള വിവരം വീട്ടുകാർ അറിഞ്ഞത് ……… കച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരവസ്ഥ ………….. ഡോക്ടറെ പോയി കണ്ടു ………ഇനിയൊന്നും ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു ………. പ്രസവിക്കട്ടെ അല്ലാതൊന്നും ഇപ്പൊ ചിന്തിക്കേണ്ട ………. ഇനി അപോർഷൻ ചെയ്താൽ അമ്മക്കാണ് കേടു ചിലപ്പോൾ മരിച്ചുവരെ പോകാം ……… വേറൊരു പരിഹാരവും ഇല്ല ……… ശ്രീദേവിയോട് ഇതിന്റെ കാരണക്കാരനെ കുറിച്ച് തിരക്കിയപ്പോൾ വായിൽ നിന്നും ഒരക്ഷരം പോലും വന്നില്ല …….. അതിനു കാരണമുണ്ട് …..ഇനി അതിന്റെ പേരും പറഞ്ഞു രാമലിംഗവുമായി പ്രേശ്നമായാൽ അവളുടെ ജീവിതത്തെത്തന്നെ ഇല്ലാതാകും എന്നാ ഭയം അവൾക്കുണ്ടായിരുന്നു …….. പക്ഷെ ഇതൊന്നും അറിയായതെ തമിഴ് നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു രാജാ ……….. കാരണം ആദ്യമായിട്ടൊന്നും അല്ലല്ലോ അവളുമായി അവൻ കളിക്കുന്നത് ……വർഷങ്ങളായി തുടങ്ങിയതല്ലേ …………
അങ്ങനെ ശ്രീദേവി പ്രേസവിച്ചു ………. ശ്രീദേവിക്ക്കു ഓർമ്മവന്നപ്പോൾ കുഞ്ഞു മരിച്ചുപോയെന്നു കള്ളവും പറഞ്ഞു ………. ജനിച്ചപ്പോൾ തന്നെ കുഞ്ഞിന് രണ്ടു കൈകളിലും ആറു വിരലുകൾ വീതം ഉണ്ടായിരുന്നു …….
വലതു കൈ വെള്ളയിൽ വലിയ ഒരു കറുത്ത മറുകും ഉണ്ടായിരുന്നു അത് രാജേന്ദനും കുടുംബവും ശ്രെദ്ധിച്ചിരുന്നെങ്കിലും പിഴച്ചു പെറ്റ സന്തതി ആയതിനാൽ വേണ്ടാന്ന് വയ്ക്കുകയല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു ………. കുട്ടിയെ അവിടുണ്ടായിരുന്ന ആരുടെയോ കയ്യിൽ ഉപേക്ഷിക്കാൻ കൊടുത്തുവിട്ടു………. അവർക്ക് രാജേന്ദ്രൻ മൊതലാളി കുറച്ചു കാശും നൽകി ……… അവർ കുട്ടിയുമായി പോയി ………..