അതെല്ലാം കേട്ട് ഞെട്ടി അയന അകത്തേക്ക് പോയി ………….
പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് അയന കോളേജിൽ പോകാൻ തുടങ്ങിയത് ……… ഇതിനിടയിൽ ജോസഫ് അയനക്ക് ഒരു നല്ല ഫോൺ വാങ്ങിക്കൊടുത്തു …. രാത്രി സിദ്ധു അയനയെ വിളിക്കും ……. അല്ലാതെ നേരിട്ട് കാണാനുള്ള വഴിയൊന്നും ഇല്ലാതായി …….. കാരണം സിദ്ധു ജോബിയുടെ വീട്ടിലേക്ക് ഇപ്പോൾ അധികമായി വരാറില്ല ……..
ഇപ്പൊ അയനക്ക് സിദ്ധുവിനോട് പ്രേമമൊക്കെ തോന്നിത്തുടങ്ങിയിരുന്നു ……… പക്ഷെ അവളത് പുറത്ത് കാട്ടിയില്ല ……..
കോളേജിലെ ഗേറ്റ് കടന്നു അയന കയറിയപ്പോൾ അവൾ ആ ചിത്രത്തിലേക്ക് നോക്കി ………. എങ്ങനെ യാകും ഈ പടം വരച്ചത് ……………. സിദ്ധു ഇടക്ക് ഇടക്ക് മുങ്ങിയാൽ പിന്നെ പത്തു പന്ത്രണ്ടു ദിവസം കഴിഞ്ഞേ പൊങ്ങാത്തുള്ളു …….. ഇതെവിടെ പോകുന്നതായിരിക്കും ……….. സിദ്ധു ചേട്ടന്റെ റെക്കോർഡ് ബുക്ക് സമ്മിറ്റ് ചെയ്യാനുള്ള സമയമായി ……… ഇങ്ങനെ പല കാര്യങ്ങളും ഓർത്തുകൊണ്ടവൾ ക്ലാസ്സിലേക്ക് കയറി ……… സിദ്ധുവിനെ കാണാതിരുന്നതിലുള്ള വിഷമവും ഒരു ബോറൻ സാറിന്റെ ക്ലാസും ആകെമൊത്തം ആ ദിവസം അവൾക്ക് വിരസമായി തോന്നി …….
ക്യാന്റീനിൽ പോയി ഒരു ചായ കുടിക്കാം എന്നുകരുതി അവൾ എണിറ്റു ……… കൂടെ അവളുടെ കുറച്ചു കൂട്ടുകാരും ഉണ്ടായിരുന്നു ……… അവർ ചായ കുടിച്ചുകൊണ്ടിരുന്ന സമയം സിദ്ധു അതുവഴി നടന്നു പോകുന്നത് കണ്ടു ………. ആകപ്പാടെ ക്ഷീണിച്ചു വല്ലാത്തൊരു കോലമായി……… കൂടെ ജോബിയും ഉണ്ടായിരുന്നു ………. ക്ളാസ്സു കഴിഞ്ഞവൾ പതിയെ ഗേറ്റിനടുത്തേക്ക് നടന്നു …… പുറകിൽ നിന്നും ഒരു വിളി അവൾ പ്രതീക്ഷിച്ചു ………. അല്പനേരത്തിനകം അവളുടെ മൊബൈൽ റിങ് ചെയ്തു ……….. ഫോൺ എടുത്തുനോക്കിയപ്പോൾ ജോബിയുടെ കാൾ ആയിരുന്നു ……. അയന ഫോൺ അറ്റൻഡ് ചെയ്തു ………..
അയന ……… ഹെലോ ………
മറുതലക്കൽ സിദ്ധുവിന്റെ ശബ്ദമായിരുന്നു ………….
അയന ……… ചേട്ടൻ ഇത് എവിടെപ്പോയി കിടക്കുകയായിരുന്നു ………. റെക്കോർഡ് സബ്മിറ്റ് ചെയ്യണ്ടേ …….. ഞാൻ എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട് പെട്ടെന്ന് വാ ………