സിദ്ധു ……… അത് നീ കയ്യിൽ വച്ചോ …… നാളെ സബ്മിറ്റ് ചെയ്യാം ……….
അയന …….. എവിടായിരുന്നു ???????
സിദ്ധു ……….. കൂലിപ്പണിക്ക് പോയതാടി …….ചിലവൊക്കെ ഇല്ലേ ?????? പിന്നെ കുറച്ചു കൂട്ടുകാർ കാശ് തന്നു സഹായിച്ചു ………. നിനക്ക് ഞാൻ കുറച്ചു സാധനം വാങ്ങി വച്ചിട്ടുണ്ട് …… നീ പോകല്ലേ …….. ഈ ജോബിയെ പറഞ്ഞു വിട്ടിട്ടു ഞാൻ ഇപ്പൊ വരം നീ ക്യാന്റീനിൽ ഇരുന്നോ /………
അയന വീണ്ടും ക്യാന്റീനിലേക്ക് നടന്നു ……. അൽപ്പ സമയത്തിനകം സിദ്ധുവിന്റെ ഫോൺ വന്നു …….. ഡീ നീ കോളേജിന് പുറത്തേക്ക് വാ ഞാൻ ഇവിടെ നിൽപ്പുണ്ട് ……….
അയന കോളേജിന് പുറത്തേക്ക് വന്നു ………… അയനയെ ബൈക്കിൽ കയറ്റി അവൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കൊണ്ടുപോയി …………….
വീട്ടിലെത്തിയ ഉടൻ അവളെ ഒന്ന് കെട്ടിപ്പിടിക്കണമെന്നൊക്കെ അവനുണ്ടായിരുന്നു ……… പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ജോബിയുടെ വീട്ടിൽ വച്ച് അവൾ വിളിക്കാതെ വിളിച്ചതാ കാമപ്രാന്തനെന്ന് …………………..
അയന ………. ആദ്യം എവിടായിരുന്നു അന്ന് പറ ………..
സിദ്ധു …….ഡീ ഞാൻ പണിക്ക് പോയതാ ……… കയ്യിൽ കാശൊന്നും ഇല്ലായിരുന്നു ………
അയന …….. എന്നിട്ടാണോ ഇത്രയും രൂപ കൊടുത്ത എനിക്ക് ഡ്രസ്സ് വാങ്ങി തന്നത് ……….
സിദ്ധു ……… ഇല്ലെടി അതെനിക്ക് ഗീതാമ്മ തരാമെന്നു പറഞ്ഞതാ ഞാൻ വേണ്ടെന്നു പറഞ്ഞു ……… നീ പേടിക്കയൊന്നും വേണ്ട കോഴ്സ് കഴിയാറായില്ലേ അപ്പൊ എവിടെങ്കിലും ജോലിക്ക് കയറിയാൽ ഇതുപോലെ ആരെയും പേടിക്കാതെ ജോലിക്കു പോകാമല്ലോ …….. ഇപ്പോഴത്തെ അവസ്ഥ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും കാണുമോന്നാ ………. അമേരിക്കക്കാരുടെ മകനല്ല ഞാൻ ………….
അയന ചിരിച്ചുകൊണ്ട് സിദ്ധുവിനെ നോക്കി ……… എന്നിട്ടവന്റെ ചെവിയിൽ പറഞ്ഞു …… പിന്നെ എനിക്ക് ആരുമില്ലാത്തതുകൊണ്ടു കൂലിപ്പണിക്കാരനായാലും എനിക്ക് പ്രേശ്നമൊന്നും ഇല്ല …….. ആർക്കിടെക്ട തന്നെ ആവണം എന്നില്ല കേട്ടോ ……..
സിദ്ധു ……. ഡീ നിനക്ക് ഞാൻ കുറച്ചു സ്വീറ്റ്സ് വാങ്ങി കൊണ്ട് വന്നിട്ടുണ്ട് ……… നീ അത് പെട്ടെന്ന് കഴിച്ചോ …….