സിദ്ധു അവൻ വാങ്ങിക്കൊണ്ടു വന്ന സ്വീറ്റ്സ് അവൾക്ക് നേരെ നീട്ടി ……. അയന അതിൽ ഒരെണ്ണം എടുത്ത് ആദ്യം സിദ്ധുവിന്റെ വായിൽ വച്ച് കൊടുത്തു അതുകഴിഞ്ഞു അതിന്റെ ബാക്കി അവൾ കഴിച്ചു ……… സിദ്ധുവിനും അത് സന്തോഷമായി ……….. സിദ്ധു ……. ഡി സമയം കുറെ ആയി …….. വാ നമുക്കിറങ്ങാം ……..
അവർ രണ്ടുപേരും ബൈക്കിൽ കയറി ….. സിദ്ധു അവളെ വീടിനടുത്താക്കി കൊടുത്തു ……. ഇറങ്ങാൻ നേരം അയന സിദ്ധുവിനോട് പറഞ്ഞു…….
സിദ്ധു …….. ഡി നിനക്ക് ശനിയാഴ്ച ഇറങ്ങാൻ പറ്റുമോ ???
അയന ……. നല്ല ഉദ്ദേശത്തിൽ ആണോ ഈ വിളി ………
സിദ്ധു …….. അന്ന് ഞാൻ ഫ്രീ ആണ്… നിനക്ക് ഇറങ്ങാൻ പറ്റുമോ ?
അയന ……… ഞാൻ ഇറങ്ങാം യെവിടെപോകുന്നെന്നോ എന്തിനീ പോകുന്നെന്നോ എന്നോട് ആരും ചോദിക്കാറില്ല …..അങ്ങനെ എന്നോട് ആരും ചോദിക്കാറുമില്ല …… ഞാൻ ഒന്നും പറയാറുമില്ല ……. എന്നെ ഇപ്പൊ സിയാ ‘അമ്മ ഒന്നിനും വിളിക്കാറുമില്ല ……. ഒരു പട്ടിയെ വീട്ടിൽ വെറുതെ അഴിച്ചു വിട്ടു വളർത്തുന്നു അത്രതന്നെ ……….. എന്തെങ്കിലും വേണമെങ്കിൽ ഞാൻ അങ്ങോട്ട് പറയണം …….. കാശ് വല്ലതും ആണെങ്കിൽ കോളേജിൽ വിളിച്ചു ചോദിച്ചിട്ടേ തരു …….. പിന്നെ ഗീതാമ്മ ഇടക്കൊക്കെ വിളിക്കും …….അവിടെ വല്ല ജോലിയും ഉണ്ടെങ്കിൽ …….. അങ്ങനെ ചോദിച്ചാൽ ഞാൻ പറയാം ഫ്രണ്ടിന്റെ വീട്ടിൽ പോയി കുറച്ചു നോട്ട് എഴുതി എടുക്കാനുണ്ടെന്ന് ……….. ചേട്ടൻ ഒരിടത്തും പോകാതിരുന്നാൽ മതി ……… ഞാൻ അതി രാവിലെ അവിടെത്തും ………
കുറച്ചു മുന്നോട്ട് നടന്ന ശേഷം അവൾ തിരിഞ്ഞു നിന്ന് സിദ്ധുവിനോട് പറഞ്ഞു …… പേടിക്കാതെ വരല്ലോ അല്ലെ ….. ഞാൻ വിശ്വസിക്കുകയാണെ
അതിനു മറുപടി പറയാതെ സിദ്ധു നിന്നു………. പോകുന്ന വഴിക്ക് ഒന്നുകൂടി അയന സിദ്ധുവിനെ തിരിഞ്ഞു നോക്കി ………… ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ച് അവൻ ബൈക്കുമെടുത്തു തിരിച്ചു പോയി …………
പിറ്റേന്നോരു ബുധനാഴ്ച ആയിരുന്നു ………. രാവിലെ അയന പുറത്തേക്കിറങ്ങിയതും അമീലിയും ജോഷിയും അപ്പുറത്ത് അടുക്കള വശത്തു നിൽക്കുന്നതു കണ്ടു ……… അവരെനോക്കി അയന ഒന്നു ചിരിച്ചു …….. മറുപടി ഒരു നോട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും …….. സംഭവിച്ചത് മറ്റൊന്നായിരുന്നു ………. അമീലി അയനയെ അങ്ങോട്ട് വിളിച്ചു ……. അയന അമീലിക്കടുത്തേക്ക് ചെന്നു ……….