ഗീതാമ്മ …………. ഡി സംസാരിച്ചുകൊണ്ട് നിൽക്കാതെ അതിനു വല്ലതും കഴിക്കാൻ കൊടുത്തിട്ട് കോളേജിൽ പറഞ്ഞു വിടാൻ നോക്ക് …….. കഥ പറയാൻ ഇനിയും സമയമുണ്ടല്ലോ ………..
അയനക്ക് ആഹാരവും കൊടുത്ത് കുറച്ചു നേരം കുഞ്ഞിനോടും കളിച്ചവൾ കോളേജിലേക്ക് പോയി ………
അവൾ പോയ ശേഷം ഗീതാമ്മ അമീലിയോട് പറഞ്ഞു ……….. അമീലി അയനക്ക് ആരോടും ഒരിക്കലും ദേഷ്യപ്പെടാനോ മറ്റുള്ളവർ അവളെ എത്ര ദ്രോഹിച്ചാലും വൈരാഗ്യം കാണിക്കാനോ അവൾക്കറിയില്ല ………. സിദ്ധു ഒരിക്കൽ അവളോട് ചോദിച്ചു ………. അവൾക്ക് ഈ ലോകത്ത് ആരെയാണ് വലിയ ഇഷ്ടമെന്ന് ………… അപ്പൊ അവൾ ഒന്നും ആലോചിക്കാതെ മറുപടി പറഞ്ഞത് എന്റെയും ജോബിയുടെയും അച്ഛന്റെയും പേരുകളാണ് ………
അമീലി ……. അവളെ ഇനി നന്നായി നോക്കിക്കോണം …….. പാവം ……….. എനിക്കൊരു മകൾ ജനിച്ചപ്പോഴാണ് ഒരു കൊച്ചുകുട്ടി എന്തെല്ലാം ആഗ്രഹിക്കുമെന്ന് എനിക്ക് മനസിലായത് ………….. അതോർക്കുമ്പോൾ എല്ലാം എനിക്ക് തന്നെ വിഷമം തോന്നിയിട്ടുണ്ട് ……… ഇരുട്ട് കണ്ടാൽ എന്റെ മോൾ ഓടി എന്റെടുത്തുവരും ……… ആ സമയത്താ ഞാൻ അയനയെ അഞ്ചു വയസ്സുള്ളപ്പോൾ ഒറ്റക്ക് സെർവന്റ് റൂമിൽ കിടത്തിയത് ………. അതും ആഹാരം പോലും കൊടുക്കാതെ ……. അവൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ വിശപ്പുണ്ടോ എന്നൊന്നും അന്ന് ഞാൻ ചിന്തിച്ചിരുന്നതുപോലുമില്ല ……….. റിച്ചാർഡിനോടുള്ള എല്ലാ ദേഷ്യവും തീർക്കുന്നത് അവളുടെ മേലിൽ ആയിരുന്നു …………. എത്രയോ ദിവസം ഒരു നേരം പോലും ആഹാരം കൊടുക്കാതെ ഞാൻ അവളെ ആ വീട്ടിൽ ഇട്ടിരുന്നു ……….. ഒരിക്കൽ പോലും അവൾ വിശക്കുന്നു എന്ന് പറഞ്ഞു എന്റെ അടുക്കൽ അവൾ വന്നിട്ടില്ല …… ആ പ്രായത്തിലും അവളുടെ ഡ്രെസ്സുകൾ സോപ്പുപോലും ഇല്ലാതെ അവൾ അലക്കുന്നത് കാണാമായിരുന്നു ……….. ഈ പാവമെല്ലാം ഞാൻ എന്നെങ്കിലും അനുഭവിക്കുകതന്നെ ചെയ്യും ………..
അമീലിയുടെ കണ്ണുകൾ നിറഞ്ഞു …………
ഗീതാമ്മ ………. അതൊന്നും ഇനി ഓർത്തിട്ട് കാര്യമില്ല …… പണ്ട് ഞാൻ ജോബിയെ കാക്കയെ കാണിച്ച് ആഹാരം കൊടുത്തുകൊണ്ട് നിൽക്കുമ്പോൾ …….. അയന അവിടെനിന്ന് നോക്കും ……….. അവൾ വയറു തടവി കാണിക്കും …. പിന്നെയും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടാൽ ചോറ് ഉരുട്ടി തിന്നുന്നതുപോലെ കാണിക്കും …….. അപ്പൊ ഞാൻ അവളെ കണ്ണുരുട്ടി കാണിക്കും ………. പാവം കൊച്ച് പേടിച്ച് ഓടി റൂമിന്റെ വാതിലിൽ പോയി നിന്നിട്ട് ഇങ്ങോട്ട് നോക്കി നിൽക്കും ………. ചിലപ്പോഴത് മനസ്സിൽ വിചാരിക്കുന്നുണ്ടാവും ……. ഞാൻ വിളിക്കുമെന്ന് ……… അന്ന് ഒരുരുള ചോറ് പോലും ഞാൻ അതിന് കൊടുത്തിട്ടില്ല ………. കൊതികൊണ്ടാവുമെന്ന് കരുതി ………. ഇപ്പോഴാ അതിന്റെയൊക്കെ വിഷമം മനസ്സിൽ തോന്നുന്നത് …….. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ സ്വന്തം മക്കൾ നോക്കുന്നതിലും നന്നയിട്ട അയന എന്നെ നോക്കിയത് ………. അപ്പോഴും അതിന്റെ മുഖത്ത് നോക്കാൻ എനിക്കൊരു ചമ്മൽ ഉണ്ടായിരുന്നു ……… എന്റെ തീട്ടവും മൂത്രവും ഒക്കെ അവൾ വാരി …………. പാവം …….. അവൾക്കാരോടും അന്നോ ഇന്നോ ഒരു ദേഷ്യവും ഇല്ല