സിദ്ധു പോയി ആഴ്ചകളായി ………. പിന്നെ മാസം രണ്ടായി …….. സിദ്ദുവിന്റെ റിസൾട്ട് വന്നു …….. നല്ല മാർക്കോടുകൂടിത്തന്നെ പാസ്സായി ………. പക്ഷെ ജോബി തോറ്റുപോയി ……..
റിസൾട്ടിന്റെ അന്നെങ്കിലും സിദ്ധു വിളിക്കുമെന്ന് അയന പ്രതീക്ഷിച്ചു ………. വെളുക്കുവോളം അവന്റെ കോളിനായി അവൾ കാതോർത്തെങ്കിലും സിദ്ധു വിളിച്ചില്ല ……… അങ്ങോട്ട് വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ് ആണ് ……… അയന എന്തായാലും ശ്രീദേവിയെ വിളിക്കാൻ തീരുമാനിച്ചു ……….. അയന ശ്രീദേവിയെ ഫോൺ ചെയ്തു ………..
ശ്രീദേവി ……….. ഹാലോ ആരാണ് ??????
അയന ……… മാഡം ……… ഞാൻ അയനയാണ് ………….
ശ്രീദേവി ……….. എന്താടി ………???????
അയന …………. ഒന്നുമില്ല മാഡം …….. സിദ്ധുച്ചേട്ടൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നതുമില്ല ……… ഇങ്ങോട്ട് വിളിക്കുന്നതുമില്ല ……… മാഡത്തിനെ വിളിച്ചായിരുന്നോ ???
ശ്രീദേവി ……….. അവൻ തേച്ചിട്ട് പോയി അല്ലെ …….. നിനക്ക് വയറ്റിലുണ്ടോടി ………..
അയന ……… അങ്ങനെയൊന്നും ഇല്ല മാഡം ……….
ശ്രീദേവി ……… കണ്ടവമാരുടെ കൂടെ ഇടവും വലവും നോക്കാതെ ഇറങ്ങി തിരിക്കുമ്പോൾ ആലോചിക്കണമായിരുന്നു ……….. അവന്മാർ പണിയൊപ്പിച്ചിട്ട് പോകുമെന്ന് ……….
അയന ………. ഇല്ല മാഡം ……. അങ്ങനെയൊന്നും ഇല്ല ……… ചേട്ടൻ വണ്ടിയിൽ കയറി …….രാത്രി പന്ത്രണ്ടുമണിക്ക് ഫുഡ് കഴിക്കാൻ നേരവും എന്നെ വിളിച്ചിരുന്നു ……….. രാവിലെ വിളിച്ചിട്ട് കിട്ടുന്നില്ല ……… ഇപ്പൊ തന്നെ രണ്ടുമാസം ആയി ……….. എങ്ങനെയെങ്കിലും ഒന്ന് തിരക്കാമോ മാഡം ……… സാർ വിചാരിച്ചാൽ ഒന്ന് തിരക്കാൻ പറ്റിയിരുന്നെങ്കിൽ ………. എനിക്കിത് വേറാരൊടും പറയാൻ പറ്റില്ല മാഡം അതുകൊണ്ടാ
ശ്രീദേവി ……….. നീ ഫോൺ വയ്ക്ക് ……. ഞാൻ ചേട്ടനോടൊന്ന് ചോദിച്ചു നോക്കട്ടെ ………. പിന്നെ ഇങ്ങോട്ട് ഇനി വിളിക്കണ്ട …….. എന്തെങ്കിലും അറിഞ്ഞാൽ ഞാൻ അങ്ങോട്ട് വിളിക്കാം ………. മനസിലായല്ലോ …… ഇനി വെറുതെ എന്നെക്കിടന്നു വിളിക്കേണ്ട ………..
അയന ………. ബുദ്ധിമുട്ടയോ മാഡം ……….
ശ്രീദേവി ……….. ആ ……. ബുദ്ധിമുട്ടാ …………
ശ്രീദേവി ഫോൺ കട്ട് ചെയ്തു ………..