പതിവിലും കൂടുതൽ ആഹാരവും കഴിച്ചവൾ കിടന്നുറങ്ങി ……….. രാവിലെ എന്നത്തേയുംപോലെ ഉറക്കമുണർന്നു ……. സിദ്ധുവിന്റെ രൂപം മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും അതിനെ അവൾ ചവിട്ടുകുട്ടയിലേക്കെറിഞ്ഞു ………. പെട്ടെന്ന് പല്ലുതേപ്പും കുളിയും കഴിഞ്ഞവൾ കോളേജിലേക്ക് പോകാനൊരുങ്ങുമ്പോൾ സിയാ ….. കൃഷ്ണ ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ അവളുടെ അടുത്തേക്ക് വന്നു …………
സിയാ ………. എന്താടി മുഖമൊക്കെ വല്ലതിരിക്കുന്നത് വല്ല പ്രേമമോ മറ്റോ ആണോ
അയന ………. എന്നെയൊക്കെ ആരു പ്രേമിക്കാനാ ……… അതിനുള്ള ലുക്ക് എനിക്ക് ഉണ്ടോ ???//
(അയന ഒരു തീരുമാനമെടുത്തു ആരെങ്കിലും സിദ്ധുവിനെ കുറിച്ചു ചോദിച്ചാൽ മാക്സിമം അതിൽനിന്നും ഒഴിവാക്കണം ……… വളരെ ശ്രെധിച്ചേ മറുപടി കൊടുക്കാവൂ …….. ഇല്ലെങ്കിൽ എന്റെ ജീവിതം പോക്കാ …)
അവൾ നേരെ കോളേജിലേക്ക് നടന്നു ………. സിദ്ധു എന്നും കാത്തുനിൽക്കുന്ന ബസ്സ് സ്റ്റോപ്പിന്റെ അടുക്കൽ അവൾ ബസ്സ് കയറാനായി കാത്തുനിന്നു ………. അൽപ്പസമയത്തിനകം ബസ്സ് വന്നു ……..
ബസ്സ് സ്റ്റോപ്പിനടുത്ത് അശ്വിൻ ഉണ്ടായിരുന്നു ……… അയന അവനെ നോക്കി ചിരിച്ചെങ്കിലും അവൻ മൈൻഡ് ചെയ്തില്ല ………..
കോളേജിലെത്തിയ അയന നേരെ ക്യാന്റീനിലേക്ക് നടന്നു ………. ഒരു ചായക്ക് ഓർഡർ കൊടുത്ത് ഒഴിഞ്ഞ ഒരു മേശയിൽ ഇരുന്നു ……….. അവളുടെ സൈഡിൽ ആരോ വന്നിരുന്നു അവളത് ശ്രെദ്ധിക്കാതെ ചായ കുടി തുടർന്നു ………. അടുത്തിരുന്ന ആൾ ……… അയന
അയന അയാളെ തിരിഞ്ഞുനോക്കി ………. അത് ജോബി ആയിരുന്നു ………….
അയന ………. ജോബിച്ചേട്ടാ ……..ഇതെന്താ ഇവിടെ ………..
ജോബി ……… ഞാൻ ഫീസടക്കാൻ വന്നതാ ………….
അയന ……… അതെന്താ ചേട്ടാ ഒരു ബഹുമാനമൊക്കെ ……… ഇല്ലെങ്കിൽ കണ്ടച്ചി പുണ്ടച്ചി എന്നൊക്കെയല്ലേ എന്നെ വിളിക്കാറ് ………. അങ്ങനെ വിളിച്ചാൽ മതി കേട്ടോ ………. അതൊക്കെയെ കേൾക്കാൻ ഒരു ഇമ്പമുള്ളു ……….
ജോബി …….. നീ നല്ല ഫോമിലാനല്ലോടി …….. നിനക്ക് എന്തുപറ്റി ………….
ജോബി ………. അവൻ വലിപ്പിച്ചിട്ട് പോയല്ലേ ………. എനിക്കറിയാമായിരുന്നു ഇങ്ങനെയൊക്കെ ആകുമെന്ന് ………. അപ്പോൾ പറഞ്ഞാൽ നിനക്ക് ചിലപ്പോളത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കുമെന്ന് തോന്നി അതാ പറയാത്തത് ……. എടി അവൻ അമേരിക്കക്കാരുടെ മകനൊന്നും അല്ല ……….. അവൻ വളർന്നത് ഒരു അനാഥമന്ദിരത്തിലാ