അയന ചിരിച്ചുകൊണ്ട് ജോബിയോട് ചോദിച്ചു ……….. ചേട്ടനിതുവരെ പോയില്ലേ ……….
അയന കണ്ണുകൾ തുടച്ചുകൊണ്ട് എണീറ്റ് ജോബിയുടെ അടുത്തെത്തി …………..
ജോബി ………… എന്തിനാണെടി ഇങ്ങനെ കണ്ടവരുടെ വായിലിക്കുന്നത് കേൾക്കാൻ പോകുന്നത് ……… ഒരു പക്ഷെ നീ ആ കിളവിയോട് പറഞ്ഞതുപോലെ അവന് വല്ലതും പറ്റിയിട്ടുണ്ടാകുമോ …….. എനിക്കും ഇപ്പൊ അങ്ങനെ ഒരു സംശയം ഉണ്ട് ………… എന്തായാലും ഞാൻ അച്ഛനോട് പറഞ്ഞോന്നു തിരക്കാം ………. അല്ലാതെ അവൻ നിന്നെ ഒഴിവാക്കി പോയതാണെങ്കിൽ ഫോൺ എന്തിന് സ്വിച്ച് ഓഫ് ചെയ്യണം ………… അവനു ബാക്കിയുള്ളവരെ കോൺടാക്ട് ചെയ്യണമല്ലോ ??????? നീ പറഞ്ഞതുപോലെ അവൻ നിന്റെ ദേഹത്തുപോലും തൊട്ടിട്ടില്ലെങ്കിൽ അവന് അവിടെ ഓപ്ഷൻ ഉണ്ട് …………നിന്നെ വേണമെന്നോ വേണ്ടന്നോ വയ്ക്കാം ………….
അയന ……… ഇല്ല ജോബിച്ചേട്ടാ …….. ഞാൻ സിദ്ധുച്ചേട്ടനെ സ്നേഹിക്കുന്നു എന്നത് ശരിയാ …….. ഞാൻ നിഷേധിക്കുന്നില്ല …….. സിദ്ധുച്ചേട്ടനെ മാത്രമേ കെട്ടു …..അല്ലെങ്കിൽ സിദ്ധുച്ചേട്ടൻ മാത്രമേ എന്നെ കെട്ടാവൂ എന്നൊന്നും ഒരു വാശിയും എനിക്കില്ല ……… ആരെ കെട്ടിയാലും ഞാൻ പൂർണ്ണമനസ്സോടെ സ്നേഹിക്കും ……… ഒരിക്കലും ഞാൻ 100 % സിദ്ധുച്ചേട്ടൻ എന്നെ കെട്ടും എന്നും ഞാൻ മനസ്സിൽ കരുതിയിട്ടില്ല ……… ഇവിടെ എന്റെ പേടി സിദ്ധുച്ചേട്ടന് വല്ലതും പറ്റിയൊന്നാണ് …………
ജോബി ഫോൺ എടുത്ത് ജോസഫിനെ വിളിച്ചു ……….
ജോസഫ് ………. എന്താടാ ???????
ജോബി …….. അച്ഛാ …….. ഞാൻ ഒരു കാര്യം പറഞ്ഞാൽ സീരിയസ് ആയി കേൾക്കണം ………..
ജോസഫ് ……… ആഹ് ……..നീ പറ ………..
ജോബി ……….. അച്ഛാ നമ്മുടെ സിദ്ധുവിനെ കാണാനില്ല ……….. ഒരറിവും ഇല്ല ……എനിക്ക് അവന് വല്ലതും പറ്റിക്കാണുമോ എന്നൊരു പേടി ……… ഞാൻ അവന്റെ ഹോസ്റ്റലിലെ അഡ്രസ് അങ്ങോട്ട് സെന്റ് ചെയ്യാം ……..
ജോസഫ് ……… എടാ അവൻ അവന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം അമേരിക്കയിൽ പോയിക്കാണും …….
ജോബി …….. ഇല്ലച്ഛാ ……..അവൻ തിരുവനന്തപുരത്തെ ഒരു അനാഥ മന്ദിരത്തിൽ ഉള്ളതാ ……….അല്ലാതെ അവന് അച്ഛനും അമ്മയും ഒന്നും ഇല്ല …………