ജോസഫ് ………. ആർക്ക് സിദ്ധുവിനോ …………
ജോബി ………….അതെ അച്ഛാ ……… ഞാനിപ്പോൾ അഡ്രസ് അങ്ങോട്ട് സെന്റ് ചെയ്യാം അച്ഛൻ ഒന്ന് തിരക്ക് ………..
ജോസഫ് ……….. എന്നിട്ടെന്തേ നീ ഇതൊന്നും എന്നോട് പറയാത്തത് …….. നീ പെട്ടന്ന് അയക്ക് ഞാൻ ഒന്ന് നോക്കട്ടെ
ജോബി സിദ്ദുവിന്റെ അഡ്രസ് ജോസഫിന് സെന്റ് ചെയ്തു …………..
ജോബി …….. എടി ……. ഞാൻ വീട്ടിലേക്കാ നീ വരുന്നോ ?????????
അയന ……… ഇല്ല ഞാൻ ബസ്സിൽ വന്നോളാം ചേട്ടൻ പൊയ്ക്കോ ………….
ജോബി ……….. അതെന്തേ നീ സിദ്ധുവിന്റെ ബൈക്കിൽ മാത്രമേ കേറുള്ളോ …………
അവസാനം ജോബി നിർബന്ധിച്ച് ബൈക്കിൽ കയറ്റി വീട്ടിലേക്ക് പോയി ………. വീടിന്റെ മുറ്റത്ത് ഗീതമ്മയും അമീലിയും ഉണ്ടായിരുന്നു ………..
അമീലി ഗീതയോട് പറഞ്ഞു ……… ഇവൻ അയനയെ കൊണ്ട് എന്തോ പണി ചെയ്യിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു ………. എന്തോ ഒരു പണി അവൾക്ക് കിട്ടി
ഗീതാമ്മ …….. എന്താടാ ജോബിയെ അയനയോടൊരു സ്നേഹം …………..
ജോബി ………… കോളേജിൽ പോയപ്പോൾ അവിടെ വായിൽ നോക്കി നടക്കുന്നു ………അവൾക്ക് ഉച്ചവരെയെ ക്ളാസ് ഉണ്ടായിരുന്നുള്ളു …………. ഞാൻ വിളിച്ചപ്പോൾ അവൾക്കെന്റെ കൂടെ ബൈക്കിൽ വരാൻ ഒരു നാണം ….. പൊക്കിയെടുത്ത് കേറ്റിലെ ഞാൻ …….അവളെയൊരു നാണം ……….
അമീലി അയനയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കസേരയിൽ വച്ചിട്ട് കുട്ടിയെ അയനയെ ഏൽപ്പിച്ചു ……… അയന കുട്ടിയേയും കൊണ്ട് അകത്തേക്ക് പോയി ………….
ഗീതാമ്മ അമീലിയോട് പറഞ്ഞു ……… ആമീ …….ചെക്കന് അയനയോട് വല്ല പ്രേമം വല്ലതും ആണോ ????? അവന്റെ ബോഡി ലാഗ്വേജ് അത്ര ശരിയല്ലല്ലോടി ………….
അമീലി ……….. ഒന്ന് പോ ‘അമ്മ ……. അവൾക്ക് അങ്ങനെ ഒന്നും കാണില്ല …….നിങ്ങളോടൊക്കെ അവൾ ഇങ്ങനെ കാണിക്കുമോ …….. ഇനി ജോബിക്ക് വല്ലതും മനസ്സിൽ ഉണ്ടോന്ന് എനിക്കറിയില്ല ………. അവൾ നല്ലൊരു പെൺകുട്ടിയ ………. ഇവളെ പോലൊന്നിനെ ഇവന് ഭാര്യയായിട്ട് കിട്ടിയാൽ അവൻ രക്ഷപ്പെട്ടു …….. അമ്മക്ക് നല്ലൊരു മരുമകളെ കിട്ടും ……….. അതിനുള്ള ഭാഗ്യം അമ്മക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ………എന്ത് നല്ല സ്വഭാവമാണെന്നോ അവളുടേത് ……… ഈയിടെയായി നല്ല സുന്ദരിയായിട്ടുണ്ട് ………..