ജോസഫ് ……….. പ്രേമമോ ???????
ജോബി ………. ഇവൾക്ക് പ്രേമമൊന്നും ഇല്ലായിരുന്നു ……..അവനും അനാഥനാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സിമ്പതി ………അത്രയേ ഉള്ളു …………. അതുകൊണ്ടാ അവനെ പ്രൊജക്റ്റ് ചെയ്യാനൊക്കെ സഹായിച്ചത് ………
അയനയെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് ജോസഫ് റൂമിലേക്ക് കയറിപ്പോയി …………
അമീലി അയനയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു ………. എടി നിന്നെയും ചെക്കന്മാർ പ്രേമിക്കാനൊക്കെ തുടങ്ങിയോ .
അയന ………. ചെക്കന്മാർക്ക് വേറെ പണി വല്ലതും വേണ്ടേ ?????????
അമീലി ……… എടി നിനക്കവനെ ഇഷ്ടമായിരുന്നോ ????????
അയന കുറച്ചുനേരം ആലോചിച്ചതിന് ശേഷം ……… ഇഷ്ടം പല വിധം ഉണ്ടല്ലോ അതിന് പ്രേമം എന്ന് മാത്രം ഒരു അർത്ഥം വച്ചാണ് ചോദിക്കുന്നതെങ്കിൽ അങ്ങനെ ഒന്നില്ല ………… അപകടം ഒന്നും പറ്റാതെ എവിടെ ആയാലും സന്തോഷത്തോടെ ജീവിച്ചിരുന്നാൽ മതി
അമീലി ………. നീ എന്നോട് ബുദ്ധിപൂർവം സംസാരിക്കല്ലേ മോളെ ……….. ഞാനും കോളേജിലൊക്കെ പഠിച്ചിട്ടുണ്ട് ….
ജോസഫ് റൂമിൽ നിന്നും തിരികെ വന്നിട്ട് ഗീതാമ്മയോട് പറഞ്ഞു …………. ടി മൂന്നാല് ഗസ്റ്റ് വരും അവർക്ക് കുടിക്കാൻ എന്തെങ്കിലും തയ്യാറാക്കണം …………
ഗീതാമ്മ ………..അതാരാ ????????
ജോസഫ് ……….. ഇവിടെത്തെ രണ്ട് കോടിശ്വരന്മാരാ …….
കുറച്ചു സമയം കഴിഞ്ഞു ഒരു കാറിൽ പ്രായമുള്ള രണ്ടുപേർ വന്നു. രണ്ടുമണിക്കൂറോളം ജോസഫിനോട് സംസാരിച്ച് അവർ പുറത്തേക്കിറങ്ങി ………… ജോസഫ് അവരെ കാറിൽ കയറുന്നതുവരെ അനുഗമിച്ചു …….. അവർ ഗേറ്റ് കടന്നുപോയതും ഗീതാമ്മ ഓടി ജോസപ്പിന്റെ അടുത്തേക്ക് വന്നു ………..
ഗീതാമ്മ ………. ഇവരൊക്കെ ആരാ ………….
ജോസഫ് ……….. ഇവിടെത്തെ രണ്ട് പ്രമാണിമാരാ ……….ഒന്ന് രാജേന്ദ്രൻ മൊതലാളി മറ്റേത് രാമലിംഗം മൊതലാളി ……. എനിക്ക് ഇങ്ങോട്ട് ട്രാൻഫർ വാങ്ങിത്തന്നത് ഇവരാണ് ………..
ഗീതാമ്മ ………. ഇപ്പൊ എന്തിനാ വന്നത് ???????
ജോസഫ് ……… അതൊരു വലിയ കഥയാണ് ……….. ഞാൻ പിന്നെ പറയാം ……….
ഗീതാമ്മ ………… പത്തുകോടി താരമെന്നൊക്കെ പറയുന്നത് കേട്ടല്ലോ …………എന്താ അത്ര രൂപക്കുള്ള പണി …….. ദേ ചേട്ടാ പിള്ളേരൊക്കെ വലുതായി ……… വല്ല കുരുക്കിലും പോയി ചാടി പിള്ളേർക്ക് നാണക്കേടുണ്ടാക്കരുത് …….. ഇവിടെ നമ്മുടെ ആവശ്യങ്ങൾക്കെല്ലാം ഉള്ള പണം നമ്മുടെ കയ്യിൽ ഉണ്ടല്ലോ പോരാത്തതിന് അമീലിയുടെ കയ്യിലും നല്ല കാശ് ഉണ്ട് ……….. ഇനി പിന്നെ ആർക്ക് വേണ്ടിയാ ???????????