അയന ……….. അതെന്തേ എന്നോട് ഇഷ്ടം തോന്നാൻ ………..
അശ്വിൻ ……. നീയെന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പുണ്ട് …….. അനാഥരായി ജനിച്ചവർക്കേ സ്നേഹത്തിന്റെ വിലയറിയൂ ………
അയന ………. പിന്നെ ഒരു കാലത്ത് എന്നെ വേണ്ടായിരുന്നു എന്ന് തോന്നിയാൽ എന്ത് ചെയ്യും …….. ഞാൻ വീണ്ടും അനാഥയായില്ലേ ???
അശ്വിൻ …… അങ്ങനെ ഒരിക്കലും തോന്നുന്നില്ല ………. എനിക്ക് അത്രക്ക് നിന്നെ ഇഷ്ടമാണ് ……..
അയന ചിരിച്ചുകൊണ്ട് പത്രം കഴുകാൻ എണിറ്റു ………..
അശ്വിൻ …….. മറുപടിയൊന്നും പറഞ്ഞില്ല ………..
അയന ………. എന്റെ മാഷെ ……… വേറെ നല്ല പിള്ളേരുണ്ടല്ലോ ഈ നാട്ടിൽ ……… എന്നെ വെറുതെ വിട്ടേക്ക് …… ഇപ്പൊ ഇങ്ങനെയൊക്കെ തോന്നും ……… ചേട്ടന് നല്ലൊരു പെണ്ണിനെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം ……. ഇനി ഈയൊരു സംസാരം വേണ്ട ………
അശ്വിൻ …….. കെട്ടുന്നെകിൽ ഞാൻ നിന്നയെ കെട്ടു …… ഇല്ലെങ്കിൽ ഈ ജന്മം ഞാൻ ഇങ്ങനെ ജീവിച്ചു തീർക്കും ……
അയന ……. അങ്ങനെ വലിയ ശപഥം ഒന്നും എടുക്കല്ലേ ……… പോയി പെണ്ണുകെട്ടാൻ നോക്ക് ……….
അയന ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു …….. അശ്വിൻ തെങ്ങിൻ ചുവട്ടിലേക്കും ……..
അയന പഠിക്കാനായി അവളുടെ റൂമിലേക്ക് കയറി …… അപ്പോഴാണ് മനസ്സിലായത് എഴുതാൻ പേപ്പറില്ല …. അവൾ പേപ്പർ വാങ്ങാൻ കടയിലേക്ക് പോകാനായി പുറത്തേക്കിറങ്ങി …….. അശ്വിൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി …….
അയന ……… കുറച്ചു പേപ്പർ വാങ്ങാൻ കടയിൽ പോകുന്നു
അശ്വിൻ ……. ഞാൻ വാങ്ങികൊണ്ടുതന്നാൽ മതിയോ …..
അയന ……. അയ്യോ വേണ്ട ഞാൻ പോയി വാങ്ങാം ……
അശ്വിൻ ………. ഒരുപാട് നടക്കാനില്ലേ , എത്ര പേപ്പർ വാങ്ങണം ………
അയന ……. ഒരു കെട്ട് ………
അശ്വിൻ ……… ശരി …… ഞാൻ വാങ്ങികൊണ്ടുവരാം …….
ഷർട്ടെടുത്തിട്ട് ബൈക്ക് എടുത്ത് അവൻ കടയിലേക്ക് പോയി ………..
അമീലി വീടിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു ……. കൂടെ ജോബിയും ……