ചായ കുടിച്ചു തീരുന്നതുവരെ പരസ്പരം ഒന്നും സംസാരിക്കാതെ അവൾ അവന്റെ അടുത്തു നിന്നു ……..
ചായകുടി അകഴിഞ്ഞു ഗ്ലാസും വാങ്ങിയവൾ അകത്തേക്ക് പോയി ………..
അപ്പോയെക്കും കൃഷ്ണ സിയയെയും കൊണ്ട് ബൈക്കിൽ വീടിനു മുന്നിൽ വന്നിറങ്ങി ……. അയന അവിടേക്ക് ചെന്നു ……. രണ്ടാളും ഇപ്പൊ ഭയങ്കര കറക്കമാണല്ലോ ………. വയറ്റിലെ ആളെ ഒന്ന് സൂക്ഷിക്കണേ ……..
സിയാ……..പോടീ അങ്ങിനെ ഒന്നും ആയിട്ടില്ല ……….
അയന ….. ‘അമ്മ ഭയങ്കര സ്ലോ ആണല്ലോ …….
സിയാ ………. പിന്നെ ആൾക്കാർ നിൽക്കുമ്പോൾ നീ അമീലിയെ വിളിക്കുംപോലെ …… എന്നെയും ചേച്ചിന്നു വിളിച്ചാൽ മതി കേട്ടോ ……. ഞാനും അവളുമൊക്കെ ഒരേ പ്രായമാ ……. അവൾക്ക് രണ്ട് കുട്ടികൾ ഉണ്ടന്നേയുള്ളു ………
അയന …….ശരി ചേച്ചി ……… ശരി കൃഷ്ണൻ ചേട്ടാ ……….
കൃഷ്ണ ചിരിച്ചുകൊണ്ട് സിയയെയും കൂട്ടി അകത്തേക്ക് പോയി
അയന മനസ്സിൽ ചിന്തിച്ചു പ്രായമായാത് കൊണ്ട് ഇവർക്കിനി കുട്ടികളുണ്ടാവില്ലേ ………. രണ്ടിന്റെയും കയ്യിലിരിപ്പ് വച്ചുനോക്കിയാൽ പിറ്റേന്ന് കൊച്ചുണ്ടാവേണ്ടതാ ………. അതെ ഉടനെ വേണ്ടാന്ന് വച്ചതായിരിക്കുമോ …….. ആഹ് എന്ത് കുന്തമോ ആവട്ടെ എനിക്കെന്താ
തുടരും …………