“ബെഡിൽ കിടക്കുന്നു ഉണ്ട്…
പോയി മുഖം കാണിച്ചിട്ട് വന്നോളൂ.”
“എന്നാ ഞാൻ പോയി മുഖം കാണിച്ചു ഇങ് വരാം.
ഇപ്പൊ മുതളിച്ചി ചെടികൾ നനക്.”
എന്ന് പറഞ്ഞു മുതലാളി യേ ഒന്ന് കണ്ടിട്ട് ആ തടിയുടെ കാര്യം പറഞ്ഞിട്ട് തിരിച്ചു വന്ന്. ഇറായത് ഇരുന്നു.
“ഇന്ന് നിനക്ക് പണി ഒന്നുല്ലെടാ. ഇല്ലേ ആ ചെടികളയുടെ ചുറ്റും ഉള്ള പുല്ല് ചെത്തി കള്ള.”
ഞാൻ പിന്നെബുറത് പോയി തുമ്പ എടുത്തു പുല്ല് ചെത്താൻ തുടങ്ങി.
“രേഖ വീട്ടിൽ വന്നല്ലേ.
ഇന്നലെ ജൂലിയെ വിളിച്ചപ്പോൾ പറഞ്ഞു. രേഖ വന്നിട്ട് ഉണ്ട് എന്ന്.
അവൾ ആണേൽ നാളെ ഇങ് എത്തും.”
“ആ ഫൈനൽ എക്സാം ഒക്കെ കഴിഞ്ഞു. പിന്നെ ഒന്നും നോക്കില്ല കൊണ്ട് വന്ന്.
അതേ വേറെ ഒരു സന്തോഷ വാർത്ത ഉണ്ട്.”
“എന്താടാ?”
“ദീപ്തി പ്രെഗ്നന്റ് ആട്ടോ.”
എലിസ്ബത് പണി നിർത്തി എന്നെ നോക്കിട്ട്.
“നീ ആൾ കൊള്ളാല്ലോ.
എന്തായാലും ആ പാവം ഒരുപാട് ആഗ്രഹിച്ചു കാണണം ഒരു അമ്മ ആകാൻ. ജീവിതം ഒരുപാട് പഠിപ്പിച്ച കുട്ടിയ.
അവൾ പറഞ്ഞിട്ട് ഉണ്ട് നീയും കൂടെ അവളെ ഉപേക്ഷിച്ചു ഇരുന്നേൽ അവൾ മരിച്ചു പോയേനെ എന്ന്.
ഇടക്ക് ഒക്കെ ഞങ്ങൾ കാണും.
ഞാൻ പളിയിൽ പോയിട്ട് വരുമ്പോൾ വീട്ടിലേക് ഉള്ള സാധനം ഒക്കെ മേടിച്ചു നടന്ന് വരുവായിരികും അവൾ.”
“അതേ പ്രെഗ്നന്റ് ആയ എന്താണ് ചെയേണ്ടത്?”
എന്റെ ചോദ്യത്തെ ആശ്ചര്യത്തോടെ കേട്ടാ ശേഷം എലിസബത് ചിരിച്ചു എന്നിട്ട് പറഞ്ഞു.
“അതൊക്കെ പെണ്ണുങ്ങൾ നോക്കിക്കോളും.”
“അതല്ല.. ഒരു ആണ് എന്ന നിലക്.”
“അവളുടെ എല്ലാ ഇഷ്ടങ്ങളും നീ അങ്ങ് തീർത്തു കൊടുക്കണം.
ചിലപ്പോ പാതിരാത്രി പച്ചമാങ്ങാ തിന്നാൻ വരെ മോഹം വരും.”
അത് പറഞ്ഞു എലിസബത് ചിരി ആയി.
ഞാൻ ആലോചിച്ചു നികുന്നത് കണ്ട് എലിസ്ബത് എന്റെ തലയിൽ തട്ടിട്ട്.
“അവള്ക്ക് എല്ലാം അറിയാം നീ ഇങ്ങനെ തല പുകകണ്ട.
ഇനി അവൾക്കും അറിയില്ലേ. രണ്ട് പെറ്റ ഞാൻ ഇവിടെ ഇല്ലേ. എന്ത് ഡൌട്ട് ഉണ്ടേലും എന്നെ വിളിച്ചാൽ മതി എന്ന് അവളോട് പറഞ്ഞേക്ക്.”