ഇല്ലേ ഏട്ടനെ ഞാൻ പപ്പടം ആകും.”
ഗായത്രി ചിരിച്ചു.
“എന്നാ ഇറങ്ങുവാട്ടോ ദീപ്‌തി.
വന്നപ്പോൾ ഒന്നും ഇല്ലായിരുന്നു. പോകുമ്പോൾ എനിക്ക് നിങ്ങൾ എല്ലാവരും ഉണ്ട്. ദേ സൂക്ഷിച്ചു നടക്കണം കേട്ടോ കുഞ്ഞു ഉള്ളത.
എന്ത് ആവശ്യ ത്തിനും വിളിച്ചോ ഞാൻ ഉണ്ടാക്കും.”
ദീപ്തിയെ കെട്ടിപിടിച്ചു ശേഷം ഗായത്രി കുഞ്ഞു ആയി എന്റെ ബൈക്കിൽ കയറി. പിന്നെ അവളുടെ ഫ്ലാറ്റ് ലക്ഷ്യം ആക്കി വിട്ടു.
“അജു..
നമ്മൾ എങ്ങോട്ടാ…”
“നിന്റെ ഫ്ലാറ്റിലേക്.”
പിന്നെ ഗായത്രി ഒന്നും മിണ്ടീ ഇല്ലാ.
അങ്ങനെ അവളുടെ ഫ്ലാറ്റ് ഉള്ള സാമൂച്ചായാ ത്തിന്റെ താഴെ വന്ന് ബൈക്ക് നിർത്തി.
ഞാൻ ബൈക്ക് പാർക്ക് ചെയ്തിട്ട് അവളുടെയും കുഞ്ഞിന്റെയും അടുത്ത് വന്ന് നിന്ന്.
“നിനക്ക് നഷ്ടപെട്ടത് മുഴുവനും എനിക്ക് തിരിച്ചു തരാൻ കഴിയില്ല. പക്ഷേ അന്ന് നീ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ നിന്റെ മനസ്സ് എനിക്ക് പറഞ്ഞു തന്നു ഈ ഫ്ലാറ്റ് നിന്റെ യും പിന്നെ അവന്റെയും സ്വപ്നം ആയിരുന്നു എന്ന്.
അത് എനിക്കും കളയാൻ തോന്നില്ല.
നിനക്ക് എല്ലാം നഷ്ടപെടുത്തിയവന്റെ പൈസ യിൽ നിന്ന് ഞാൻ നിനക്ക് ഇത് തിരിച്ചു തന്നേക്കുന്നു.”
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാടുന്നുണ്ട്. ഒപ്പം കുഞ്ഞിനെ അവൾ ചേർത്ത് മാറോട് മുറുകെ പിടിച്ചു.
പിന്നെ ലിഫ്റ്റ് കയറി. മുകളിൽ ചെന്ന് ഫ്ലാറ്റ് ന്റെ കീ അവളുടെ കൈയിൽ കൊടുത്തിട്ട് കുഞ്ഞിനെ ഞാൻ മേടിച്ചു. എന്നിട്ട് തുറന്നോളാൻ പറഞ്ഞു.
അവൾ എന്റെ നേരെ നോക്കി അവളുടെ മിഴികൾ നനഞ്ഞു തുടങ്ങി ഇരുന്നു.
അവൾ ഡോർ തുറന്നു ഉള്ളിൽ കയറി.
എല്ലാം അതേപോലെ തന്നെ അവിടെ ഉണ്ടായിരുന്നു.
ഇന്നലെ ഞാനും എലിസബതും ഷോപ്പിങ് ന് പോയപ്പോൾ ഫ്ലാറ്റ് ക്ലീനിങ് ന് ആളെ ഏല്പിച്ചിട്ട് ആയിരുന്നു പോയി.
അവൾ എല്ലാം നോക്കി തന്റെ ബെഡ്‌റൂമിൽ എത്തി.
അവിടെ അവളുടെയും അവളുടെ ഭർത്താവ്ന്റെയും ഫോട്ടോ ഉണ്ടായിരുന്നു.
അത് അവൾ എടുത്തു നോക്കി.
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ നല്ലപോലെ ഒഴുകുന്നുണ്ടായിരുന്നു.
ശേഷം അവൾ ഫോട്ടോ അവിടെ തന്നെ വെച്ച് എന്നെ നോക്കി.