ജോസഫ് ……. എല്ലാം ശരിയാകും സാർ ഞാൻ പൊയ്ക്കോട്ടേ
പിറ്റേന്ന് താമസിച്ചാണ് അയന ഓഫീസിൽ എത്തിയത് …….. എല്ലാവരും അവളെ നോക്കുന്നുണ്ടായിരുന്നു ………..
അവൾ അവളുടെ സീറ്റിൽ ഇരുന്നു കംപ്യൂട്ടർ ഓൺ ചെയ്തു ……… അപ്പോയെക്കും ശർമ്മാജി അവളെ അയാളുടെ കാബിനിലേക്ക് വിളിച്ചു ………
ശർമ്മാജി …….. ഇരിക്കൂ അയന ……….
അയന അയാളുടെ മുന്നിലുണ്ടായിരുന്ന കസേരയിൽ ഇരുന്നു ………..
ശർമ്മാജി …….. അയന നിങ്ങൾ തമ്മിലുള്ള പ്രെശ്നം എനിക്കറിയില്ല ……….. അറിയുകയും വേണ്ട ………. എന്നാൽ ഇവിടെ നിൽക്കുന്നത് ആപത്താണ് …….. എന്റെ കൂട്ടുകാരന് സിറ്റിയിൽ ഒരു ഓഫീസുണ്ട് ……. ഞാൻ പറഞ്ഞാൽ തനിക്കവിടെ ജോലി തരും ……… ഒന്നാലോചിക്ക് …….. രാജാ അടങ്ങിയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ……… ഒരു തരം സൈക്കോയ അവൻ …….. തനിക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നു ……… അതിന് നിന്റെ മനസ്സ് ശാന്തമായി ഇരുന്നാലേ ജോലി മുന്നോട്ട് കൊണ്ടുപോകാൻ പറ്റു ……..അയന ഒന്നാലോചിക്ക് ;;;;;;;;;
അയന ……… ഇല്ല സർ ഞാൻ ഇവിടെ വിട്ടു പോകുന്നില്ല ……. ഇതിലും ബുദ്ധിമുട്ടേറിയ ഒരു ജീവിതം എനിക്കുണ്ടായിരുന്നു …….. സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ ഇവിടെ നിന്നോളം ……….
ശർമ്മാജി ……. എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല …….. കുട്ടിക്ക് എന്തെങ്കിലും പറ്റുമോന്നുള്ള പേടിയാ ……… രാജേന്ദ്രൻ മുതലാളി ഇന്നലെ എന്നെ വിളിച്ചിരുന്നു …….. രാജാ ഇനി ഒരു പ്രേശ്നത്തിനും വരില്ലെന്ന് പറഞ്ഞു ……
എന്നാൽ അയന പൊയ്ക്കോളൂ ………. ഞാൻ ജോസഫിനെ ഇന്നൊന്ന് കാണാം
അയന അവളുടെ സീറ്റിലേക്ക് പോയി ……..
ജോലികഴിഞ്ഞു ബസ്സ് ഇറങ്ങിയപ്പോൾ അശ്വിനെ കണ്ടു ……… അവനുമായി കുറച്ചുനേരം സംസാരിച്ചു ……. അവൾ വീട്ടിലേക്ക് നടന്നു ……… എന്തോ വലിയ ടെൻഷനിൽ ഗീതയും അമീലിയും അവളെ കാത്ത് വീടിനു പുറത്തുണ്ടായിരുന്നു …….അവൾ എത്തിയതും ഗീത ചോദിച്ചു ………… ഇന്ന് അവൻ വല്ലതും വന്ന് വഴക്കുണ്ടാക്കിയോ മോളെ ……..
അയന ……. ഇല്ലമ്മ …….ഒരു പ്രേശ്നവും ഉണ്ടായില്ല ……. സാർ എനിക്ക് സിറ്റിയിൽ ഒരു ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു ……..ഞാൻ വേണ്ടാന്ന് പറഞ്ഞു ……….