അമീലി …….. നീ കുറച്ചുദിവസം ഇവിടെനിന്നും മാററി നിൽക്കുന്നതാണ് നല്ലത് …. ഞാൻ അച്ഛനോട് സംസാരിക്കട്ടെ ……….
അയന ………..വേണ്ട ചേച്ചി …….. ചിലപ്പോൾ എന്റെ തലയിലെഴുത്ത് ഇങ്ങനെ ആയിരിക്കും ………..
ഗീതാമ്മ ……… നീ അവൾക്ക് ചായ കൊടുക്ക് …….
അവിടെന്ന് ചായയും കുടിച്ചവൾ വീട്ടിലേക്ക് നടന്നു ……… അയന ആലോചിച്ചു ….. ഞാൻ സിദ്ധുച്ചേട്ടന്റെ കൂടെ അവരുടെ എസ്റ്റേറ്റിൽ ഒണ്ടായിരുന്നകാര്യം അവർ ആരോടും പറയുന്നില്ല ………… അതെന്തേ …….. അവർക്ക് വേണമെങ്കിൽ അത് പറയാമല്ലോ ……… സിദ്ധുച്ചേട്ടൻ അവരുടെ മകനായി കാണുന്നത് കൊണ്ടാവും ……… ആ ഒരു ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടിയാകും ………… അഹ് എന്തോ ആകട്ടെ
കുറച്ചു കഴിഞ്ഞു അശ്വിന്റെ കാൾ വന്നു …… രാജയുമായുണ്ടായ പ്രെശ്നം അവൻ അവളോട് തിരക്കി …….. കോളേജിൽ ഉണ്ടായ സംഭവം മുതൽ അവൾ എല്ലാം അവനോട് പറഞ്ഞു ………..
അശ്വിൻ ……….. ഞാൻ രാജ സാറിനോടൊന്ന് സംസാരിക്കട്ടെ ……… ഞാൻ കുറച്ചുകാലം അവിടെ പണിയെടുത്തിരുന്നു …….. ഞാൻ പറഞ്ഞാൽ ചിലപ്പോൾ സാർ കേൾക്കും
അയന ……… അതൊന്നും വേണ്ട …….ജോസഫ് സാർ അയാളോട് സംസാരിച്ചിരുന്നു ……. അയാളോട് എനിക്ക് വേണ്ടി സംസാരിച്ചാൽ അത് അശ്വിൻ ചേട്ടന് ചിലപ്പോൾ പണികിട്ടും ……….. അയാൾക്ക് എന്നോട് എന്തോ ഭയങ്കര ദേക്ഷ്യമാ ……..
അശ്വിൻ ……… എന്നാപിന്നെ വേണ്ട ……..
അയന ……. പിന്നെ നമ്മുടെ പ്രേമമൊക്കെ എന്തായി ……….
അശ്വിൻ ……. കളിയാക്കല്ലേ കൊച്ചെ ……. ഞാൻ വയ്ക്കുന്നു ……..
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി …….. നമ്മുടെ മീനുക്കുട്ടിയുടെ പിറന്നാൾ ആണ് (അമീലിയുടെ രണ്ടാമത്തെ മകൾ ) എല്ലാവരും ഉണ്ട് റിച്ചാർഡിനെയും സിയയെയും കൃഷ്ണയെയും ജോസഫ് ക്ഷണിച്ചിരുന്നു …….. അയനക്ക് അശ്വിനോടുള്ള ഇഷ്ടം അറിയാകുന്നതുകൊണ്ട് അമീലി അശ്വിനെയും പിറന്നാൾ ആഘോഷത്തിന് പ്രേത്യേകം വിളിച്ചിരുന്നു ……… ജോബിയും അയനയും അശ്വിനുമായിരുന്നു അവിടെത്തെ പ്രധാന വിളമ്പുകാർ അശ്വിൻ ജോസെഫിന്റെ കൂട്ടുകാർക്കുവേണ്ട കള്ളും സോഡയും വെള്ളവുമൊക്കെ എത്തിച്ചുകൊടുത്തു അവരുടെ ആവശ്യങ്ങൾ നോക്കി …… എന്തായാലും അശ്വിനെ ജോസെപ്പിനങ്ങു ഇഷ്ടപ്പെട്ടു …….. അയാൾ ഗീതയോടു പറഞ്ഞു നല്ല ചുണയുള്ള ചെക്കനാ ………….