ജോബിയുടെ ഡ്രസ്സ് മൊത്തം വൃത്തികേടായി ……….. അതുകണ്ട് അയന അവനെ കളിയാക്കുകയും ചെയ്തു ………. പാർട്ടിയെല്ലാം ജോബി വണ്ടിയുമെടുത്ത് ഒരു ഫ്രണ്ടിനെ വീട്ടിലാക്കൻ പോയി …….. കുറെ കഴിഞ്ഞിട്ടും കാണാനില്ല ……. ജോസഫ് കൂട്ടുകാരനെ ഫോൺ ചെയ്തു ചോദിച്ചു ……… അവനെ വീട്ടിലാക്കിയിട്ട് ജോബി പോയെന്നവൻ പറഞ്ഞു ………. അവൻ ഫോൺ വയ്ക്കുന്നതിന് മുൻപുതന്നെ പോലീസ് ജീപ്പ് അവന്റെ വീടിനു മുന്നിലെത്തി …… അവനോട് വിശദമായി കാര്യങ്ങൾ തിരക്കി പോലീസുകാർ അവിടം വിട്ടു ……… ജോബി പോയ വഴിയേ ജീപ്പും പോയി കുറച്ചുദൂരം ചെന്നപ്പോൾ ആക്സിഡന്റ് നടന്നപോലെ റോഡിൽ ഗ്ലാസ്സ് പൊട്ടികിടക്കുന്ന്നത് പോലീസ് കണ്ടു …….. അവിടെമാകെ പരിശോധിച്ചപ്പോൾ …….. ബുക്‌സും മൊബൈലും പോലീസ് കണ്ടെത്തി ………. അവിടെന്ന് കുറച്ചുകൂടി മാറി രക്തത്തിൽ കുളിച്ചുകിടക്കുന്ന ജോബിയെ അവർ കണ്ടെത്തി അതിനടുത്തായിത്തന്നെ അവന്റെ ബൈക്കും പോലീസ് കണ്ടെടുത്തു ………… ഉണ്ടൻതന്നെ അവർ ജോബിയെയുംകൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു …… കഴുത്തിനാണ് കൂടുതൽ പരിക്ക് ………. കുറച്ചുദിവസം ജോബിക്ക് ഓർമയുണ്ടായിരുന്നില്ല ……… ആക്സിഡന്റ് ആണെന്ന് പോലീസ് റിപ്പോർട്ട് വന്നു ………. ജോബിയുടെ ബൈക്ക് റോഡ് സേഫ്റ്റി സ്റ്റോണിൽ ഇടിച്ചാണ് അപകടമുണ്ടായിരിക്കുന്നത് ………. അശ്വിനും അയനയും അവനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു …….. ജോഷിയും അമീലിയും അവരോടൊപ്പം ഉണ്ടായിരുന്നു ………. ദിവസങ്ങൾക്കുള്ളിൽ ജോബിക്ക് ബോധം തെളിഞ്ഞു ……… എന്താണ് സംഭവിച്ചതെന്ന് ജോബിക്കും ഓർമയില്ല ……..
ഒരു ദിവസം അയനയും അശ്വിനും ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്നും ചായകുടിച്ചു മടങ്ങുന്നേരം അന്ന് കോളേജിൽ വച്ച് സിദ്ധു അവളെ തല്ലിയതും ജോബി തിരിച്ചടിച്ചതും അശ്വിനോട് അവൾ പറഞ്ഞു ………. ഇനി അവരായിരിക്കുമോ ഇതിനു പിന്നിലെന്ന് അയനക്ക് സംശയമുള്ളതായി അവൾ അശ്വിനോട് പറഞ്ഞു ……….
ഹോസ്പിറ്റൽ ബെഡി നരുകിൽ അശ്വിൻ ജോബിയെ സൂക്ഷിച്ച് നോക്കുന്നതും കഴുത്ത് ചെരിച്ച് അവിടെത്തെ മുറിവ് പരിശോധിച്ചശേഷം അശ്വിൻ അയനയോടെന്തോ പറഞ്ഞു ……….. അയനയും അതിന് മറുപടിയെന്തോ പറഞ്ഞു ……. അയനയും അവന്റെ കഴുത്ത് പരിശോധിച്ചു ……… രണ്ടുപേരും പുറത്തിറങ്ങിയപ്പോൾ ജോസഫ് അവന്റെ കഴുത്ത് ഒന്ന് നോക്കി ……. പ്രേതേകിച്ച് അവിടെയൊന്നും ഉണ്ടായിരുന്നില്ല ……… അശ്വിൻ ബൈക്കുമായി പുറത്തേക്ക് പോയി ……… ജോസഫ് അയനയെ വിളിച്ചു …….. എന്തിനാണ് ജോബിയുടെ കഴുത്ത് പരിശോധിച്ചതെന്ന് ചോദിച്ചു …………