സിദ്ദുവിന് ബോധം വീണു ……….. സിദ്ധു പോലീസ്കാരോട് നടന്ന സംഭവമെല്ലാം വിവരിച്ചു പോലീസിന് വെട്ടിയവനെ കുറിച്ചുള്ള ഏകദേശരൂപം കിട്ടി ……… അധികം ഹൈറ്റ് ഒന്നുമില്ല അധികം വണ്ണവുമില്ല .,,,, ഒറ്റക്കയിരുന്നു ……… രണ്ടുകൈകൊണ്ടും മാറി മാറിയാണ് വെട്ടിയത് …….. അതായത് ഇടതും വലതും കൈ ഒരു പോലെ ഉപയോഗിക്കുന്നവൻ ………… നല്ല മെയ്‌വഴക്കം അവനുണ്ടായിരുന്നു ………… അവന്റെ കാൽ നന്നയി അകത്തിവയ്ക്കാൻ പറ്റും ……… കാരണം അവൻ കാൽ അകത്തി തറയിൽ ഇരുന്നാണ് സിദ്ധുവിന്റെ വയറ്റിൽ അവസാനം ആ വാൾ കുത്തിയിറക്കിയത് ……… പോകാൻ നേരം തിരിച്ചുവന്ന് സിദ്ധുവിന്റെ രണ്ടുതുടയിലും വാൾ കുത്തിയിറക്കിയിരുന്നു …………… എന്തായാലും നന്നായി തന്നെ അണ്ണന് കിട്ടി ………….
രാജേന്ദ്രൻ മുതലാളി ജോസഫിനെ വിളിച്ചുവരുത്തി ………. കൂടെ രാജയും ഉണ്ടായിരുന്നു ………. കേസ് അന്വേഷണം ആരംഭിച്ചോന്നു തിരക്കി ……… സംഭവസ്ഥലത്തുനിന്നും തെളിവെടുപ്പ് നടക്കുകയാണെന്നറിയിച്ചു ………
മൊതലാളി …….. മകനെങ്ങനെയുണ്ട് …………എങ്ങനാ ആക്സിഡന്റ് പറ്റിയേ ??????
ജോസഫ് …….. ചെറുമകളുടെ പിറന്നാളായിരുന്നു …….. അവൻ കുറച്ച് കഴിച്ചിട്ടുണ്ടായിരുന്നു …….. കൂട്ടുകാരനെ കൊണ്ട് വിട്ട് വരുന്നവഴി ഒരു സർവ്വേ കല്ലിൽ കൊണ്ടുപോയിടിച്ചു ………… ഇപ്പോഴത്തെ പിള്ളേരുടെ ബൈക്കോടിക്കൽ അറിയാമല്ലോ …….. ഒരു ലക്കും ലഗാനുമില്ലാതെയാ ………
രാജാ …….. എന്നോട് ആ അശ്വിൻ പറഞ്ഞു ……. ഫ്രീ ആകുമ്പോൾ ഒരു ദിവസം അങ്ങോട്ടിറങ്ങാം …….. ഞാനും അവനും തമ്മിൽ ആ പെണ്ണിന്റെ പേരിൽ കോളേജിൽ വച്ച് ചെറിയൊരു പ്രേശ്നമൊക്കെ ഉണ്ടായി …….. അതൊക്കെ ഒന്ന് പറഞ്ഞു തീർക്കണം ……… വെറുതെ ശത്രുത കൊണ്ട് നടക്കണ്ടല്ലോ ……… സാറും ഞങ്ങളുടെ കുഞ്ഞിനുവേണ്ടി കുറെ കഷ്ടപെടുന്നുണ്ടെന്നറിയാം ……….. ഇപ്പോയാകുമ്പോൾ അവനോട് ചമ്മലില്ലാതെ സംസാരിക്കാം ……..
ജോസഫ് …… ഞാൻ ഇറങ്ങുന്നു ……….. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം
മൊതലാളി രാജയോടായി പറഞ്ഞു …….. ഡാ ജോസെഫിന്റെ മൂത്ത മകൻ ഒരു ഹാർട്ട് പെഷന്റ് ആണ് ……. രണ്ടാമത്തവന്റെ കാര്യം ഇങ്ങനെയുമായി ………
രാജാ ………. രണ്ടാമത്തവൻ ആള് പോളിയ …….. നല്ല ചങ്കുറ്റം ഉള്ള ചെക്കന……… മൂത്തവൻ വെറും കിഴങ്ങനാ ….. അവനാണ് ആ വർക്ഷോപ്പ് കാരന്റെ ഭാര്യയെ അടിച്ചോണ്ടു വന്നത് …….. പക്ഷെ അവനെ കാണാൻ നല്ല ഭംഗിയുള്ള ചെക്കനാ ……….. രണ്ടാമത്തവനെ എനിക്ക് അവനെയങ് ഇഷ്ടപ്പെട്ടു ………. പിള്ളേരായാൽ ഇങ്ങനെ വേണം