രണ്ടുദിവസമായിട്ടും സിദ്ധുവിനെ പണിഞ്ഞവനെ പോലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ……… ഇവർക്കാണെങ്കിൽ ഇവിടെ വലിയ ശത്രുക്കളൊന്നും ഇല്ലതാനും ……. സംശയിക്കാൻ
രാജക്ക് ജോബിയുടെ കൂട്ടുകാരെ സംശയമുണ്ടായിരുന്നു ……… അത് രാജാ സിദ്ധുവിനോട് പറഞ്ഞു …………
സിദ്ധു ……… ഇത്രയും മെയ്‌വഴക്കമുള്ള ആരും നമ്മുടെ കൂട്ടത്തിലില്ല ……….. ഈ നാട്ടിലും ഉണ്ടെന്ന് തോന്നുന്നില്ല …… എനിക്കറിയില്ലേ ഇവിടുള്ളവരെയെല്ലാം …….. സിദ്ധു കിടന്നുറങ്ങി …………
രാജയുടെ മനസ്സിൽ അത് അയനയുടെ ശാപം ആണെന്ന് തീരുമാനിച്ചു ………. ഒന്നുകിൽ ഇത് ചെയ്തത് ആള് മാറിയാണ് ……….. അല്ലെങ്കിൽ ഞാൻ അന്ന് അയനയുടെ ഓഫീസിൽ പോയി അലമ്പ് കാണിച്ചത് സഹിക്കാൻ പറ്റാത്തവൻ ……… ഇങ്ങനെ പോയി രാജയുടെ ചിന്ത …….. ജോബിയുടെ നില ചെറുതായൊന്ന് മെച്ചപ്പെട്ടുവരുന്നു …… ആരെങ്കിലും ഒരു സപ്പോർട്ട് കൊടുത്താൽ ചെറിയ ദൂരമൊക്കെ നടക്കാൻ പറ്റും …….. എന്നും അശ്വിൻ അവനെ കുറച്ചുദൂരം നടത്തിക്കും ………. ഇപ്പൊ പണി കഴിഞ്ഞു വന്നാൽ ജോസഫ് സാറിന്റെ വീട്ടിലാണ് അന്തിയുറക്കം ……….. അത് ഗീതാമ്മക്കും അമീലിക്കും നല്ലൊരു ആശ്വാസമായി ………. അങ്ങനെയിരിക്കെ അശ്വിൻ ജോബിയെയും കൊണ്ട് നടക്കുമ്പോൾ അയന ചോദിച്ചു ……. ആരായിരിക്കും സിദ്ധുവിനോട് ഇങ്ങനെ ചെയ്തത് …………
ജോബി ………. അവനിപ്പോൾ എന്നെയാവും സംശയം ????
അശ്വിൻ ……. എങ്ങനെ …….. ചേട്ടന് എണീറ്റ് നടക്കാൻ പറ്റില്ലാന്ന് സിദ്ധുസറിന് അറിയാമല്ലോ ……… അതുമല്ല ജോസഫ് സാറ് പറഞ്ഞത് വച്ച് നോക്കുമ്പോൾ നല്ല മെയ്‌വഴക്കമുള്ളവനാണ് ചെയ്തതെന്നല്ലേ അതിന് ചേട്ടനെവിടെന്നാ മെയ്‌വഴക്കം …….. ചേട്ടന് സിക്സ് പാക്കില്ലല്ലോ ഒരു ഫാമിലി പാക്കല്ലേ …….. ഒരു കുഞ്ഞി കുടവണ്ടി …
അയന …….. ആരായാലും നല്ലരീതിയിൽ കൊടുത്തു ………. ജോബി ചേട്ടാ ചേട്ടന്റെ വണ്ടി സർവ്വേ കല്ലിൽ ഇടിച്ചാണോ വീണത് ……… സത്യം പറയണം ………… അതോ സിദ്ധു പണിതന്നതോ ………..സത്യം പറ …….. ചേട്ടൻ അന്ന് രണ്ടണ്ണമല്ലേ അടിച്ചത് ……… ഞാൻ കണ്ടല്ലോ ……… സ്ഥിരം പോകുന്ന വഴിയിൽ അവിടെ സർവ്വേക്കല്ല് ഉണ്ടെന്ന് ചേട്ടനറിയില്ലേ ………..