വേലക്കാരി ………. വല്ലതിനെയും കണ്ടു വച്ചിട്ടുണ്ടോടാ ……….
അശ്വിൻ …….. ഒന്നിനെ നോക്കി വച്ചിരുന്നു ……… അവസാനം ചീറ്റിപ്പോയി …….. ഇപ്പൊ അവളെന്നെ കളിയാക്കികൊണ്ടിരിക്കുവാ
വേലക്കാരി …….. നല്ല ചുണയുള്ള പെണ്ണ് ………
അശ്വിൻ …….. ചുണയുള്ളതുകൊണ്ടാ നോക്കിയത് ……… അവള് നല്ല രീതിയിൽ ഇപ്പൊ എന്നെ കളിയാക്കുന്നുണ്ട് …..
അപ്പോയെക്കും രാജയുടെ വിളിവന്നു ……… അശ്വിൻ വണ്ടി കഴുകാനായി മുൻവശത്തേക്ക് വന്നു ……..
രാജ …… ഡാ …… നിന്നെ സിദ്ദുവിന് കാണണമെന്ന് നീ മുകളിൽ പോയി അവനെ കണ്ടിട്ട് വാ …….
അശ്വിൻ മുകളിലേക്ക് നടന്നു …….. ശ്രീദേവി അവനെ കൂട്ടി സിദ്ധുവിന്റെ മുറിയിലേക്ക് നടന്നു …….. അശ്വിനെ കണ്ടതും സിദ്ധു ചിരിച്ചു ……… ഡാ സുഖമല്ലേ
അശ്വിൻ ……… സുഖം സാർ ………
സിദ്ധു ……… ജോബിയെന്ത് പറയുന്നു ???? ………
അശ്വിൻ …….. എന്ത് പറയാൻ ,,,,,,,, വലിയ കഷ്ടമാ ……. ആ ചേട്ടന്റെ കാര്യം ……… എണീറ്റ് നടക്കണമെങ്കിൽ കുറച്ച് നാൾ വേണ്ടിവരും ……… വലത് ഷോൾഡറിലാ തട്ട് കിട്ടിയത് ………… നല്ല വേദനയുണ്ട് ……… പാവം അങ്ങ് സഹിക്കുകയാ ……….. വീഴ്ചയിൽ കാലും ഒടിഞ്ഞു ………
സിദ്ധു ……… എങ്ങിനെയാ അപകടം പറ്റിയേ ………
അശ്വിൻ …… സർവ്വേ കല്ലിൽ കൊണ്ടിടിച്ചെന്ന പറയുന്നേ ………. സത്യം ദൈവത്തിനു മാത്രം അറിയാം ………… എനിക്ക് തോന്നുന്നത് ആരോ ചാമ്പിയതെന്ന
ശ്രീദേവി ……… എന്നാൽ ജോബി പറയില്ലേ ………
അശ്വിൻ …….. എവിടുന്ന് ……….. സത്യം ആർക്കറിയാം ……… അന്ന് സിദ്ധുസാറിനോടും രാജ സാറിനോടും അങ്ങനെയൊക്കെ കാണിച്ചത് ആ അയനയെ സിദ്ദു സാർ അടിച്ചതുകൊണ്ടാ ………. അതല്ലേ തുടക്കം ………. സിദ്ദു സാറെ ഇനി മനസ്സിലൊന്നും വയ്ക്കരുത് …… രണ്ടുപേരും സംസാരിച്ചാൽ തീരാവുന്ന പ്രേശ്നങ്ങളെ ഇപ്പോൾ നിങ്ങൾ തമ്മിലുള്ളൂ …….. പകയും വൈരാഗ്യവുമൊന്നും പരസ്പ്പരം കൊണ്ട് നടന്നിട്ട് നിങ്ങൾ രണ്ടുപേർക്കും ഒരു ഗുണവുമില്ല ……… ഞാൻ പറഞ്ഞെന്നേയുള്ളൂ …… സാറിന് ശരിയെന്ന് തോന്നുന്നത് ചെയ്യ്