സിദ്ധു ………. നീ വല്ലതും കഴിച്ചോ ………. കഴിച്ചില്ലെങ്കിൽ വല്ലതും കഴിച്ചിട്ട് ആ വണ്ടി ഒന്ന് കഴുകിയിട് ………. എനിക്കൊന്ന് പുറത്ത് പോകണം ……….. ഇവിടിരുന്ന് ഭയങ്കര ബോർ ……… നമുക്ക് എസ്റ്റേറ്റ് വരെയൊന്ന് പോകാം …….. നീ കൂടെയുണ്ടെങ്കിൽ ഒരു ധൈര്യമാണ്
അശ്വിൻ വണ്ടി കഴുകിയിടാൻ പുറത്തേക്ക് പോയി …………
ശ്രീദേവി ………. ജോബിയെ അടിച്ചതിൽ നിനക്ക് വല്ല പങ്കും ഉണ്ടോടാ ……. ഉണ്ടെങ്കിൽ പറയണം …. ജോസഫ് നിനക്കിട്ടു നല്ല പണിതരും …….
സിദ്ദു ……… അമ്മയൊന്ന് പോയെ …….. ഞാൻ കുറച്ചുസമയം കിടക്കട്ടെ ……… വണ്ടി റെഡി ആകുമ്പോൾ എന്നെ വന്ന് വിളിക്കാൻ അവനോട് പറയ് ………..
ശ്രീദേവിയും പുറത്തേക്ക് പോയി ……….
സിദ്ദുവും അശ്വിനും കാറുമായി എസ്റ്റേറ്റിലേക്ക് പോയി ……..
സിദ്ധു …….. ഡാ മുന്നിൽ കുറച്ച് ബുക്കും ഡ്രോയിങ് ഷീറ്റും ഇരിപ്പുണ്ട് നീ അതെടുത്ത് വണ്ടിയിലേക്ക് വായ്ക്ക് ……. പിന്നെ അവിടൊരു ചെറിയ ബോക്സ് ഇരിപ്പുണ്ട് അതും …..
അശ്വിൻ വീടുതുറന്ന് അകത്തേക്ക് നോക്കി …….. മൊത്തം വല പിടിച്ചു കിടക്കുകയാണ് ……… ആദ്യം ബുക്കും ഡ്രോയിങ് ഷീറ്റും കാറിന്റെ ഡിക്കിയിൽ കൊണ്ട് വച്ചു ……. പിന്നെ ബോക്സ് എടുക്കാനായി തിരികെ പോയി …….
അവിടെനിന്നും അവൻ വിളിച്ചു ചോദിച്ചു …….. സിദ്ദു സാറെ ആ ചെറിയ ബോക്സിൽ വച്ചിരിക്കുന്ന മരുന്നും സിറിഞ്ചുമാണോ ?
സിദ്ധു അതെന്ന് ഉത്തരം പറഞ്ഞു ………. അശ്വിൻ അതുമായി വണ്ടിയുടെ അടുത്തേക്ക് നടന്നു ……..
സിദ്ധു ………. നീയെന്തിനാ അതൊക്കെ തുറന്ന് നോക്കുന്നത് …….
അശ്വിൻ ………. അതല്ല സാറെ അവിടെ വേറെയും ബോക്സ് ഉണ്ടായിരുന്നു …….. അതാ ……..
സിദ്ധു …….. പറയുന്ന പണി മാത്രം നീ ചെയ്‌താൽ മതി ……. കൂടുതൽ ഓവർ സ്മാർട്ട് ആകാൻ നോക്കണ്ട …….. മനസ്സിലായോ
അശ്വിൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല ……. അവൻ മനസ്സിൽ കരുതി ….. ഇത്രയും ദേഷ്യം തോന്നണമെങ്കിൽ അത് വല്ല മയക്കുമരുന്നും ആയിരിക്കും ………. അല്ലാതെ ഇവനെന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് …………