സിദ്ധു ………. അആഹ് എന്തെങ്കിലുമൊക്കെ ആവട്ടെ ………
അവർ വീട്ടിലെത്തി ………. അശ്വിൻ സിദ്ധുവിനെ മുകളിൽ കയറാൻ സഹായിച്ചു …….. കൂടെ ശ്രീദേവിയും ………
അശ്വിൻ ജോസെഫിന്റെ വീട്ടിലേക്ക് പോയി ………. അവിടെപ്പോയി ഡ്രസ്സ് അലക്കിയിട്ടുകൊണ്ടിരുന്നപ്പോൾ അമീലി അവനെ ചായ കുടിക്കാനായി വിളിച്ചു ……… അവൻ ചായ കുടിക്കാനായി അവരുടെ അടുത്തേക്ക് വന്നു ജോസഫ് അവിടെയിരിപ്പുണ്ടായിരുന്നു ……… അശ്വിനെ കണ്ടതും അമീലിയുടെ കുഞ്ഞു അവന്റെ അടുത്തേക്ക് ഓടി ……..അശ്വിൻ എത്തുന്നതിനു മുൻപേ അത് പടി കടന്ന് വീഴാനായി പോയതും അശ്വിൻകാലുനീട്ടി അതിനെ അകത്തേക്ക് പതിയെ ഉന്തിയിട്ടു ……….. ജോസഫ് അശ്വിനെ നോക്കി …….. അത് ശ്രെദ്ധിക്കാതെ അവൻ കുഞ്ഞിനെ പൊക്കിയെടുത്ത് മാറോടുചേർത്തു ……….. അമീലിയെ നോക്കി അവൻ പറഞ്ഞു ……. ഒന്നും പറ്റിയില്ല …….. അമീലി കുഞ്ഞിനെ വാങ്ങി ……. ജോസഫ് അകത്തേക്ക് പോയി ……..
പിറ്റേന്ന് സിയയെയും കൂട്ടി അയന അശ്വിനൊപ്പം IAS കോച്ചിങ് സെന്ററിൽ എത്തി …….. കാര്യങ്ങളെല്ലാം കേട്ടുമനസ്സിലാക്കി … ഫീസ് അടച്ചു …..പുറത്തുനിന്നു തന്നെ ഭക്ഷണവും കഴിച്ചവർ വീട്ടിലേക്ക് മടങ്ങി ……..
പോകാൻ നേരം സിയാ അശ്വിനോട് ചോദിച്ചു എന്താടാ നിനക്ക് വണ്ടിയോടിച്ചതിന് കാശൊന്നും വേണ്ടേ?……. ഇന്ന പിടിക്ക് ……..
അശ്വിൻ …… വേണ്ട …….. ആഹാരമൊക്കെ വാങ്ങിത്തന്നല്ലോ അത് മതി ……….
സിയാ …….. അതൊന്നും സാരമില്ല ……..ഡാ ഇത് പിടിക്ക് ………
അവൻ ജോസെഫിന്റെ വീട്ടിലേക്ക് നടന്നപ്പോൾ അയന അവനോടൊപ്പം അവിടേക്ക് പോയി ……..പോകുന്ന വഴിയിൽ അവൾ അശ്വിനോട് ചോദിച്ചു ………. ചേട്ടാ നമ്മുടെ പ്രേമമൊക്കെ എന്തായി
അശ്വിൻ അവളെ സല്യൂട്ട് അടിച്ചിട്ട് പറഞ്ഞു ……… ഭാവി DGP ക്ക് മൈ ഫസ്റ്റ് സല്യൂട്ട് ……..
അയന …….. എനിക്ക് അങ്ങനെയൊന്നും ആവണമെന്നില്ല …… ഈ അമീലി ചേച്ചിയും ജോസഫ് സാറും നിർബന്ധിച്ചതുകൊണ്ട …….
അശ്വിൻ ………. കൊച്ച് വല്ലതുമൊക്കെ ആകും ……. അത് അറിയാവുന്നതുകൊണ്ടല്ലേ അവര് അവിടെ ചേർത്തത് .. സാറിന് കൊച്ചിനെക്കുറിച്ച് നല്ല പ്രേതീക്ഷയാ ……… പിന്നെ സാർ ആ സിദ്ദുവിനെ തല്ലിയവനെ കണ്ടുപിടിച്ചെന്ന് പറഞ്ഞില്ലേ അത് നേരാണോ ???/ പിന്നെന്താ നടപടിയുമൊന്നും എടുക്കത്തെ ………