അശ്വിൻ ആദ്യമായി ഒരമ്മയുടെ സ്നേഹം അനുഭവിച്ച നിമിഷം
അയന ……..ചേട്ടാ പോകാം ………..
അശ്വിൻ ……..അഹ് കേറിക്കോ ………
അയന അവനുപിന്നിലായി കയറി ………….
ഗീതമ്മ ……. ഡാ ……. സൂക്ഷിച്ചുപോ ……….
അശ്വിൻ ആരും കേൾക്കാതെ പതിയെ പറഞ്ഞു ………. പുറകിലിരിക്കുന്നത് എന്റെ ജീവനാ ……
അയന ……… എന്താ ചേട്ടാ വല്ലതും പറഞ്ഞോ ?????
അശ്വിൻ …….. എനിക്ക് ജീവനുള്ളടത്തോളം നിന്നെ കാത്തോളമെന്ന്
അയന ……… ഓഹോ …….. അങ്ങനെയൊക്കെ ചെയ്യുമോ ………… നമ്മുടെ പ്രേമം വീണ്ടും തുടങ്ങിയോ ………
അശ്വിൻ ……. എന്റെ കൊച്ചു ……… ഞാൻ ചമ്മലുകാരണം ……. പിന്മാറിയതാ ……. തന്നോടുള്ള സ്നേഹം ഞാൻ ഉണ്ടാക്കിയതല്ലാ മനസ്സിൽ താനെ ഉണ്ടായതാ ………. അങ്ങനെ ഉണ്ടായതൊന്നും പെട്ടെന്ന് മനസ്സിൽ നിന്നും മായില്ല …… എപ്പോയും ആ സ്നേഹം അവിടുണ്ടാകും ……. ഇനി താൻ ആരെങ്കിലും കെട്ടിപ്പോയാലും ……….. ആ സ്നേഹത്തിന് തിരിച്ചൊന്നും തരേണ്ട ……..
അയന …….. തിരിച്ചു തന്നാൽ വേണ്ടെന്ന് പറയുമോ ………. മാഷെ
അശ്വിൻ ……. ദോ കൂടുതൽ കളിയാക്കരുത് ……….
അവർ ഓരോന്നും പറഞ്ഞു ക്‌ളാസിൽ എത്തി ……….
അയന ……. കറങ്ങിത്തിരിഞ്ഞ് നടക്കാതെ ………… 6 മണിക്ക് ഇവിടെ എത്തിക്കോണം ……. ഇല്ലെങ്കിൽ ഞാൻ കാത് പൊന്നാക്കും …… അയന അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി പറഞ്ഞു ……..
അശ്വിൻ ……. ഒക്കെ ……..ശരി …….മാഡം ………..
അയന ……. പിന്നെ നേരത്തെപ്പറഞ്ഞ കാര്യം തിരിച്ചുതരാൻ പറ്റുമോന്ന് ഞാനൊന്ന് ആലോചിക്കട്ടെ ……..ഓക്കേ….. ബൈ …… ഇറങ്ങുന്നതിന് അരമണിക്കൂർ മുൻപ് ഞാൻ മിസ് കാൾ അടിക്കും ഒക്കെ ……..
അവൻ ചിരിച്ചുകൊണ്ട് അവൾ ക്ളസ്സിനകത്തെക്ക് കയറിപ്പോകുന്നത് നോക്കി നിന്നു …………
അവൻ ആലോചിച്ചു …… ഇനി ഇവൾക്ക് എന്നെ ഇഷ്ടമാണോ ……. ഹേയ് ….. ഒരു സാധ്യതയും ഇല്ല ……… അഹ് …
അവൻ നേരെ പണിസ്ഥലത്തേക്ക് പോയി ……….
പണിയൊക്കെ കഴിഞ്ഞു അഞ്ചര ആയപ്പോൾ അവൻ അയനയെ വിളിക്കാൻ നേരെ ഓഫീസിലേക്ക് വണ്ടിവിട്ടു …….. അയന അവനെ കാത്തു ഓഫീസിനു മുന്നിൽ നിൽപ്പുണ്ടായിരുന്നു …….