അയന ……. എന്തിന് …….
ജോബി …….. നിനക്കവനെ ഇഷ്ടമല്ലേ ………
അയന …….. ഒന്ന് പോ ചേട്ടാ ……. എന്തക്കെയാ പറയുന്നത് ………..
ജോബി ……… ഞാൻ വിചാരിച്ചു അവൻ നിന്നെ തേച്ചിട്ട് പോയതായിരിക്കുമെന്ന്
അപ്പോൾ ആകത്തുനിന്ന അമീലി …….. ഡാ ജോബിയെ നീ അവളുടെ മുഖത്തേക്ക് നോക്കെടാ …….. അവൾക്കൊരു ടെന്ഷനുമില്ല നീ പറഞ്ഞിട്ട് അവളൊന്നും ഞെട്ടിയതുമില്ല ……. നീ പറഞ്ഞു തുടങ്ങുപോയെ ഞാൻ അവളുടെ മുഖം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ………. അവൾക്ക് വലിയ റീക്ഷൻ ഒന്നും ഉണ്ടായതായി എനിക്കും തോന്നിയില്ല …… നീ വെറുതെ എന്നെ ടെൻഷൻ അടിപ്പിച്ചു ……..
അയന ……… എന്റെ ജോബിച്ചേട്ടാ ആ ചേട്ടന് ഒരു അച്ഛനെയും അമ്മയെയും കിട്ടിയല്ലോ അപ്പോൾ എനിക്ക് സന്തോഷമല്ലേ തോന്നേണ്ടത് ………. എനിക്ക് ഒരു ദേഷ്യവും സിദ്ധുവിനോടില്ല ……….
ചായ കുടിച്ചശേഷം അവൾ വീട്ടിലേക്ക് പോയി ……..അവരുടെ മുന്നിൽ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു ……………പോയി കിടന്നു കുറേനേരം കരഞ്ഞു ……….. എപ്പോയോ അവൾ ഉറങ്ങിപ്പോയി ……..
പിറ്റേന്ന് ……. ഒരാവശ്യത്തിനായി കോളേജിൽ പോകാൻ ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു കാർ അവളെ കടന്നുപോയി അതിൽ സിദ്ധുവും ശ്രീദേവിയും രാജയുമാണ് ഇരുന്നത് ,സിദ്ധു അവളെ നോക്കുന്നുണ്ടായിരുന്നു …. ശ്രീദേവി സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി ….. അപ്പോയെക്കും സിദ്ധു മുഖം മാറ്റിക്കളഞ്ഞു …….. അയന കോളേജിൽ എത്തി നേരെ ക്യാന്റീനിലേക്ക് നടന്നു ഒരു ചായയും കുടിച്ചിരിക്കുമ്പോൾ ശ്രീദേവിയും രാജയും സിദ്ദുവും അങ്ങോട്ടേക്ക് വന്നു ………. ശ്രീദവി അവളുടെ അടുത്തേക്ക് നടന്നുവന്നു അവളോട് പറഞ്ഞു …….വെറുതെ സീൻ ഉണ്ടാക്കല് ……. ഇനി അവന്റെ പുറകെ നടക്കുകയും ചെയ്യരുത് …….. അത് നീ എനിക്ക് വാക്ക് തരണം ……..
അയന ……. സിദ്ധുവിന്റെ അടുത്തേക്ക് തിരിഞ്ഞു സിദ്ധുനോട് പറഞ്ഞു ………. സിദ്ധുച്ചേട്ടാ ….ശ്രീദേവി മാഡത്തിന്റെ അച്ഛനും രാജ സാറിന്റെ അച്ഛനും ഇവരുടെ യഥാർത്ഥ കുഞ്ഞിനെ അന്വഷിച്ച് നടക്കുന്നുണ്ട് അതിനെ കിട്ടിയാൽ ചേട്ടൻ പുറത്താ ……….. ആ കുഞ്ഞിനെ അന്വേഷിക്കുന്നത് ജോസഫ് സാറാ …….. അറിയാമല്ലോ സാറിനെ 100 % ഞാൻ ഉറപ്പ് പറയുന്നു ….. അദ്ദേഹം ആ കുഞ്ഞിനെ കണ്ടെത്തും …….. ഇനി അധികദൂരമില്ല ആ കുഞ്ഞിന്റെ അടുത്തേക്ക് സാറിന് എത്തിച്ചേരാൻ …….. ജോസഫ് സാർ രാജേന്ദ്രൻ മുതലാളിക്കും രാമലിംഗം മുതലാളിക്കും വാക്ക് കൊടുത്തിട്ടുണ്ട് … ആ കുഞ്ഞ് എവിടെയാണെങ്കിലും കണ്ടുപിടിച്ചുകൊടുക്കുമെന്ന് …….. അതുവരെ ചേട്ടനെവിടെ സുഖമായി ജീവിക്കാം ഞാൻ പോട്ടെ ……. ചേട്ടന് എന്ത് ചെയ്താലും ജീവിക്കാൻ അറിയാമെന്ന് മനസ്സിലായി …….. എപ്പോയും ബ്രാൻഡ് നോക്കി സെലക്ട് ചെയ്തു വാങ്ങുന്നതുകൊണ്ട് കുറേനാൾ അത് ഉപയോഗിക്കാൻ പറ്റും …… ഏത് നല്ല ബ്രാൻഡ് ആയാലും അത് ഒരു ദിവസം നമ്മൾ കളയും ……… എല്ലാത്തിനും ഒരു അവസാനം ഉണ്ടാകില്ലേ അതുപോലെ …… ഞാൻ പണ്ട് പറഞ്ഞ കാര്യങ്ങൾ ഓർമകാണുമല്ലോ ………… ഇനിയെങ്കിലും സ്വന്തം മനഃസാക്ഷിയോടെങ്കിലും അന്തസ്സ് കാണിക്കണം ……… ഞാൻ പറഞ്ഞത് ചേട്ടന് മനസ്സിലായില്ലെങ്കിൽ സാറിനും മാഡത്തിനും മനസ്സിലായിക്കാണും ……….. അടിച്ചുപൊളിച്ച് ഹാപ്പിയായി ജീവിക്ക്