അശ്വിൻ …….. നമ്മൾ അല്ല അയനയാണ് നശിക്കുന്നത് …….. ഇത്രയും പഠിപ്പുള്ള കുട്ടി എന്നെ കെട്ടിയാൽ പിന്നെ അയാൾ ചിന്തിക്കുന്നതിൽ യെന്ത തെറ്റ് ……. എനിക്ക് ലോട്ടറിയല്ലേ …… ഒന്നാമത് തന്തയും തള്ളയുമില്ലാത്ത ഒരുത്തനാ ഞാൻ …….. എന്നിക്ക് ആരെങ്കിലും നല്ല വീട്ടിൽ നിന്നും ഒരു പെണ്ണിനെ കെട്ടിച്ചുതരുമോ …….. തന്നെയാണ് കെട്ടുന്നതെങ്കിൽ ഞാൻ രക്ഷപ്പെട്ടില്ലേ ……. രാജ സാർ വീടൊന്നും ശരിയാക്കി തന്നില്ലേലും വേണ്ടുല …
അയന ……. അപ്പൊ അങ്ങിനെയാണോ ???? ചേട്ടനെ കെട്ടാൻ ഞാൻ സമ്മതിക്കുമെന്ന് ചേട്ടന് എത്ര ശതമാനം ഉറപ്പുണ്ട് ……….
അശ്വിൻ …….. ഒരു ഉറപ്പും ഇല്ലടോ …….. എന്നാലും എനിക്ക് വെറുതെയെങ്കിലും ആശിക്കാമല്ലോ ……….. തനിക്കെന്നെ അങ്ങനെ കാണാൻ പറ്റില്ലെന്ന് എനിക്കറിയാം ……… ഇപ്പോൾ യെന്നൊപ്പം ബൈക്കിൽ വരുന്നത് എന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ലല്ലോ …… തന്നെ പോലെ ഞാനും ഒരു അനാഥനാണ് എന്നുള്ള സിംപതിയുടെ പേരിലുള്ള ഇഷ്ടം ……… അല്ലെ …… ഇപ്പൊ എനിക്ക് തന്നെ ആഗ്രഹിക്കാനുള്ള ഒരു യോഗ്യതയും ഇല്ലെന്ന് എനിക്ക് തന്നെ അറിയാം …….. എന്നാലും എന്റെ മനസ്സ് കേൾക്കണ്ട ……. താൻ ഇനി ആരെയെങ്കിലും കെട്ടിപ്പോയാലും ആ ഇഷ്ടവും സ്നേഹവും എന്റെ മനസ്സിലെ ആഗ്രഹവും എന്നും അതുപോലെ തന്നെ കാണും
അയന …….. ചേട്ടൻ വേറെ ആരെയെങ്കിലും ഒന്ന് പ്രേമിച്ച് നോക്ക് …….. അപ്പൊ ഈ ചിന്തയെല്ലാം മാറിക്കിട്ടും
അശ്വിൻ ……. ഇല്ലെടോ ……. ഈ ജന്മത്തിൽ അങ്ങനെ ഒരു മാറ്റി ചിന്തിക്കാൻ ഉണ്ടാവില്ല …….. മനസ്സിൽ അയനക്ക് മാത്രമേ സ്ഥാനമുള്ളൂ ……….
അയന ……… അപ്പൊ ഞാൻ തിരിച്ചും ഇഷ്ടമാണെന്ന് പറയുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ ……….
അശ്വിൻ …….. ഞാനിവിടെ വണ്ടി നിർത്തി ഒരു കിലോമീറ്റർ വെറുതെ ഓടിയിട്ട് തിരിച്ചുവരും ………. അത്രക്ക് സന്തോഷമാകും എനിക്ക് ………
അയന …….. ഇന്ന് പണിയില്ലന്നല്ലേ പറഞ്ഞത് ഒരു മൂന്നുമണിക്ക് വിളിക്കാൻ വരുമോ ………..
അശ്വിൻ …….. ഇന്നെന്താ ഉച്ചവരെയെ ഓഫീസ് ഉള്ളോ ………..
അയന ……… എന്റെ എന്റെ മണ്ടാ …… ഞാൻ നേരത്തെ ഇറങ്ങാമെന്നാ പറഞ്ഞത് ……… എനിക്കൊന്നു കടയിലൊക്കെ പോകണം ……. കുറച്ച് ബുക്ക്സ് വാങ്ങാനുണ്ട് ………. പിന്നെ വീട്ടിൽ ആരോടും ഇതിനെക്കുറിച്ച് പറയാനൊന്നും നിൽക്കണ്ട ……..