അമീലി ………… അവർ രണ്ടുപേരും നല്ല ചേർച്ചയാ ,………. അകെ ആശ്വാസം രണ്ടുപേർക്കും എടുത്തുചാട്ടമില്ല ……. പിന്നെ റിച്ചാർഡ് സമ്മതിക്കുമോന്നാണ് …….. അശ്വിൻ ഹിന്ദുവും അവൾ ക്രിസ്ത്യൻ ആയല്ലേ വളർന്നത് …….. റിച്ചാർഡ് എതിർത്താൽ പെണ്ണിറങ്ങിപോകും ……… ആ ചെക്കന്റെ ഭാഗ്യമാ ഇവളെ കിട്ടാൻ ……… അവനും നല്ല സ്നേഹമുള്ളവനാ …….. ജോബി സുഖമില്ലാതെ കിടന്നപ്പോൾ പൊന്നുപോലല്ലേ അവനെ നോക്കിയത് ………..
അപ്പോയെക്കും ജോബി അവിടേക്ക് വന്നു ………
അമീലി ………. എടാ ജോബി ……. ശരിക്കും സിദ്ധുവും അയനയുമായി പ്രേമത്തിലായിരുന്നോ …….. എനിക്കിപ്പോ ഒരു സംശയം …………..
ജോബി ……. അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ ……….. അവനങ്ങനെ ഉണ്ടോന്നറിയില്ല …….. അല്ല ചേട്ടത്തി ….. ഇന്നലെ വരെ ഇല്ലാതിരുന്ന ഈ സംശയം എന്താ പെട്ടന്ന് ………..
അമീലി ……. ഇല്ലെടാ ഇല്ലെടാ ………. യെവളും ലെവനും പ്രേമത്തിലായിരുന്നു …….. അവൻ ഇവളെ തേച്ചതാ ……….
ജോബി …… പോ ചേട്ടത്തി ……. എനിക്ക് 100 % വിശ്വാസമുണ്ട് ……. അങ്ങനെയൊന്നും ഇല്ല ……..
അമീലി ……….. പിന്നെന്തിനാ അവൻ ഇവളെ അടിച്ചത് ………… അവിടെ വേറെയും പെൺപിള്ളേർ ഉണ്ടല്ലോ ….
ജോബി ……… ആദ്യം അവൻ ഇവളെ എന്തോ ചൊരിഞ്ഞു …….. അവളത്തിനു നല്ല മറുപടികൊടുത്തു ………. അത്രേതന്നെ ……. അല്ലാതെ പ്രേമമൊന്നും അല്ല ……….. അവളെ ശരിക്കും ഇഷ്ടം എനിക്കാ …….. അതവക്കുപോലും അറിയില്ല …… അവളെ ഞാൻ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ………
അമീലി ……. നീ ചതിക്കല്ലേ
ജോബി ……. ഇല്ല ചേട്ടത്തി …… ഞാൻ നിങ്ങളെ ആരെയും ചതിക്കില്ല ……. എന്റെ ഇഷ്ടം പറഞ്ഞെന്നേയുള്ളൂ ……
ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നുപോയ്‌കൊണ്ടിരുന്നു ………. അശ്വിന്റെ വീടുപണിയെല്ലാം പൂർത്തിയായി …….. ജോബി അവന്റെ ആരോഗ്യസ്ഥിതിയെല്ലാം പൂർണമായി വീണ്ടെടുത്തു ……….
അയന ശർമ്മാജിയുടെ കമ്പനിയിൽ അവളുടെ ഒരു വർഷം പൂർത്തിയാക്കി ………. അമീലി മൂന്നാമതും ഗർഭിണിയാണ് ……. ഒരു ആൺ കുഞ്ഞിനുവേണ്ടിയുള്ള പരീക്ഷണം ………..