സിദ്ധുവിന്റെ മുഖം ചുവന്നു തുടുത്തു ………. അയന ചായ കുടിച്ച കാശും കൊടുത്ത പുറത്തേക്ക് പോയി ………
ശ്രീദേവി ….. നിനക്ക് അവൾക്കിട്ട് ഒന്ന് പൊട്ടിക്കണമെന്നുണ്ടോ ………..
സിദ്ധു ………മും ……..
ശ്രീദേവി ……. വാ നമുക്ക് ആ വളവിൽ നിൽക്കാം ………
അയന തിരികെ നടന്ന് വാഷ് റൂമിൽ കയറി പുറത്തേക്കിറങ്ങിയതും സിദ്ധു അവളുടെ അടുത്തേക്ക് ഓടി വന്നു. വല്ലതും പറയാനാണെന്ന് വിചാരിച്ച് അയന അവിടെ നിന്നു …….. ശ്രീദേവി ഇതെല്ലം നോക്കുന്നുണ്ടായിരുന്നു ….
സിദ്ധു അടുത്ത് വന്നതും അയന അവന്റെ അടുത്തേക്ക് നടന്നു ………. നീയെന്നെ പരിഹസിക്കും അല്ലെടി എന്ന് അലറിക്കൊണ്ടവൻ അയനയുടെ കവിൾ നോക്കി ഒന്നു പൊട്ടിച്ചു ……… അടികൊണ്ടവൾ പുറകിലേക്ക് ആഞ്ഞു …. മുഖമുയർത്തി അവൾ സിധുവിനെ നോക്കി ……. തിരിഞ്ഞു നോക്കുമ്പോൾ അവൾ ജോബിയെ കണ്ടു …….. ജോബി കണ്ണുകളടച്ചു തലയിൽ കൈവച്ചു നിന്നു …… സിദ്ധു അവളെ അടിക്കുമെന്ന് ജോബി ഒരിക്കലും പ്രതീക്ഷിച്ചില്ല………. കവിൾ തടവികൊണ്ടവൾ അവിടെ നിന്നും കോളേജ് ഓഫീസിലേക്ക് നടന്നു നീങ്ങി ……..
ഇതെല്ലം കണ്ടു ശ്രീദേവി പുറകിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു …
ശ്രീദേവി ………. നന്നായെടാ …… ഇതുപോലൊരെണ്ണം ഇവൾക്ക് ഞാൻ കൊടുക്കണമെന്ന് വിചാരിച്ചതാ
മറുപടിപറയാതെ സിദ്ധു നടന്നുപോയി ………… ഇതെല്ലം ശ്രെധിച്ചുകൊണ്ടു രാജയും ഇവരുടെ പുറകിൽ ഉണ്ടായിരുന്നു …………..
ജോബി നേരെ ഓഫിസിനടുത്തേക്ക് നടന്നു
സിദ്ധു അവിടെ നിൽക്കുന്നത് കണ്ട ജോബി അവനടുത്തേക്ക് ചെന്നു…….
ജോബി ……… നീയെന്തിനാടാ അവളെ തല്ലിയത് ………
സിദ്ധു ……. അത് ഞാൻ …. ഞാൻ ……..
ജോബി ഒറ്റയടി …….. സിദ്ധു അവിടെ നിന്നു കറങ്ങിപോയി …….. എന്റെ വീട്ടിൽ നിന്ന് ഒരുപാട് എന്റെ ‘അമ്മ നിന്നെ ഊട്ടിയിട്ടുണ്ട് ….. ആ പാവം പെണ്ണിനെ ഉപദ്രവിച്ചപ്പോ നിനക്ക് എന്ത് സന്തോഷമാണെടാ കിട്ടിയത് …… അത് അനുഭവിച്ചതെല്ലാം നിനക്കും അറിയില്ലേ ….. നിന്റെ പ്രൊജക്റ്റ് എല്ലാം അവൾ തന്നെയല്ലേ ചെയ്തുതന്നത് ……. അതിനുള്ള ശിക്ഷയാണോടാ ഇതെല്ലം ……… നീ ഒരിക്കെലും ഗുണം പിടിക്കില്ലെടാ …….. നിന്നെ ഇവിടെവച്ച് തിരിച്ചടിയ്ക്കാതെ വീട്ടിൽ ചെന്നാൽ എന്റെ വീട്ടുകാർ പറയും ഞാൻ നട്ടെല്ലില്ലാത്തവനാണെന്നു …….. അവളും എന്റെ വീട്ടിൽ ഒരു അംഗത്തെ പോലെ തന്നെടാ …….. നന്ദിയില്ലാത്ത നായെ …… നിനക്ക് നട്ടെല്ലുണ്ടോടാ ………. നീ ഒരു തന്തക്ക് തന്നെയാണോ ഉണ്ടായത്