ആനി ടീച്ചർ 11
Aani Teacher Part 11 | Author : Amal Srk | Previous Part
ഒറ്റപ്പെട്ട കുന്നിൻ ചെരുവിൽ വിഷാദ മനസ്സോടെ ഇരിക്കുകയാണ് പാപ്പി. ഈ സമയം കുട്ടാപ്പി ഓടിക്കിതച്ച് അവിടെ എത്തി.
” ആഹാ.. ഇച്ചായൻ ഇവിടെ വന്ന് ഇരിക്കുകയാണോ..? ഈ കണ്ട നേരമത്രയും എവിടെയെല്ലാം തിരഞ്ഞു.”
കുട്ടാപ്പി കിതപ്പ് മാറാതെ പറഞ്ഞു.
പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ് പാപ്പി.
” എന്നാ പറ്റി പാപ്പിച്ചാ നിങ്ങളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തേ ? ”
അവൻ ചോദിച്ചു.
” ഒന്നുമില്ലെടാ.. ”
പാപ്പി നിരാശ ഭാവത്തിൽ പറഞ്ഞു.
” പിന്നെന്തിനാ ഒറ്റക്ക് ഇവിടെ വന്ന് ഇരിക്കുന്നെ..? ”
” വീട്ടിൽ ഇരുന്നിട്ട് ഒരു സ്വസ്ഥതയും ഇല്ല.. ”
” എന്നാ വാ നല്ല സ്വസ്ഥത കിട്ടുന്ന സ്ഥലം ഞാൻ കാണിച്ചു തരാം. ”
” എവിടെ ..? ”
” BAR ”
കുട്ടാപ്പി ആവേശത്തോടെ പറഞ്ഞു.
അവന്റെ സംസാരം പാപ്പിക്ക് തീരെ പിടിച്ചില്ല : നീ മനുഷ്യന്റെ സമാധാനം കളയാതെ പോവാൻ നോക്ക്. ഞാൻ ഇവിടെ കുറച്ചുനേരം ഒറ്റയ്ക്ക് ഇരുന്നോട്ടെ…
” ഞാൻ പോയേക്കാം… അമ്മച്ചി കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞു അതാ വന്നത്.. ”
” നീ ആദ്യം ഇവിടെ നിന്ന് പോ… അമ്മച്ചിയെ ഞാൻ കണ്ടോളാം.. ”
പാപ്പി അവനെ പറഞ്ഞയച്ചു.
നേരം വളരെ ഇരുട്ടിയപ്പോഴാണ് പാപ്പി വീട്ടിലേക്ക് ചെന്നത്. പാപ്പി വരുന്നതും കാത്ത് പുറത്ത് മുഖം വീർപ്പിച്ച് ഇരിക്കുകയാണ് അപ്പച്ചൻ മത്തായിയും,അമ്മച്ചി മറിയയും.
” നീ ഇത്രയും സമയം എവിടെയായിരുന്നു..? ”
മറിയ ചോദിച്ചു.
” ഞാൻ ആ കുന്നിന്റെ മേളിൽ ഉണ്ടായിരുന്നു… “