” അല്ലാ… മത്തായിച്ചൻ എന്ത്യേ ? ”
” അങ്ങേര് പാലേൽ പോയിരിക്കുവാ, നാളെയിങ്ങെത്തും.”
” എന്നാ ശെരി അമ്മച്ചി ഞാൻ പോയിട്ട് പിന്നെ വരാം.”
” ആയിക്കോട്ടെ ”
കുലയും എടുത്ത് അമ്മച്ചി അടുക്കളയിലേക്ക് നടന്നു.
” കുട്ടാപ്പി… ഒന്ന് നിന്നെ…”
പോകാനൊരുങ്ങിയ കുട്ടാപ്പിയെ ആനി പുറകെ നിന്ന് വിളിച്ചു.
” എന്താ ടീച്ചറെ ? ”
അവൻ തിരികെ വന്ന് ചോദിച്ചു.
” എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്. കള്ളം പറയരുത്ത്.”
ആനി പറഞ്ഞു.
” എന്താ കാര്യം ? ”
കുട്ടാപ്പി സംശയത്തോടെ ചോദിച്ചു.
” പാപ്പിച്ചായനാണോ വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ? ”
ആനി ഗൗരവത്തോടെ ചോദിച്ചു.
” അതെ.. ആനി ടീച്ചർ പറഞ്ഞിട്ടാണെന്ന് പറഞ്ഞു.”
അത് കേട്ട് ആനി ഞെട്ടി.
” ഞാൻ പറഞ്ഞിട്ടോ ? ”
” അതെ ”
” എന്നിട്ട് ? ”
” മട്ടാഞ്ചേരിയിലെ കൊട്ടേഷൻ ടീമിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തല്ലി അവന്റെ കൈയ്യും,കാലും ഓടിച്ച് നിവർന്ന് നിക്കാൻ പറ്റാത്ത അവസ്ഥ ആക്കണമെന്നാ ഇച്ചായന്റെ നിർദ്ദേശഹം. കാശ് നോക്കിയില്ല രൂപ അമ്പതിനായിരം ചക്ക ചുള പോലെ എണ്ണി കൊടുത്തു. അടുത്ത ദിവസം തന്നെ അവന്മാര് ആ ചെക്കനെ പൊക്കി,പക്ഷെ ഭാഗ്യകേടുകൊണ്ട് ആ തെണ്ടി ചെക്കൻ അവരുടെ കയ്യീന്ന് രക്ഷപ്പെട്ടു.”
കുട്ടാപ്പിയുടെ നാക്കിൽ നിന്ന് പാപ്പി ചെയ്ത ക്രൂരതകൾ കേട്ടപ്പോൾ ആനിയുടെ ഉള്ള് നീറി. ദെയ്ഷ്യവും,വിഷമവും കൊണ്ട് അവളുടെ മൂക്ക് ചുവന്നു.
” എന്നാ ശെരി ടീച്ചറെ ഞാൻ പൊക്കോട്ടെ ”
കുട്ടാപ്പി യാത്ര പറഞ്ഞു.
അതിന് മറുപടിയൊന്നും കൊടുക്കാതെ ആനി മുഖം തിരിച്ചു.
പോകാൻ നേരം ആൽഫിയേയും,മനുവിനെയും വിധു അരികിലേക്ക് വിളിച്ചു.
” നിങ്ങള് സംശയിച്ചതൊക്കെ ശെരിയായിരുന്നു. ഞാനും സോഫി ടീച്ചറും തമ്മിൽ ചെറിയ രീതിൽ ബന്ധപെടലുണ്ട് “