എന്റെ ജീവിത യാത്ര 43 [Mr. Love]

Posted by

ഞാൻ :- മ്മ്

ടീച്ചർ :- നിനക്ക് ഉറക്കം വരുന്നുണ്ടോ? ഉണ്ടെന്ന് എനിക്കറിയാം പകൽ മുഴുവനും നീ വണ്ടിയോടിച്ചു കഷ്ടപ്പെട്ടതാണ് അപ്പോൾ നിനക്ക് എന്തായാലും അതിന്റെ ക്ഷീണം ഉണ്ടാവും എന്ന് എനിക്കറിയാം പക്ഷേ എനിക്ക് വേണ്ടി കുറച്ച് സമയം നീ ചെലവഴിക്കണം. പുലരുവോളം നീയുമായി ഇങ്ങനെ സംസാരിച്ചിരിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ഞാൻ :- അത് എന്ത്?

ടീച്ചർ :- അതെനിക്കറിയില്ല പക്ഷേ എനിക്ക് പുലരിവോളം നീയുമായി ഇങ്ങനെ സംസാരിച്ച് നിന്റെ അടുത്ത് തന്നെ ഇരിക്കണം. നേരം പുലർന്ന കഴിഞ്ഞാൽ പിന്നെ നിന്നെ ഇതുപോലെ ഒറ്റയ്ക്ക് എനിക്ക് കിട്ടില്ലല്ലോ.

ഞാൻ :- അത് ശരിയാണ്. ടീച്ചർ പറ ഞാൻ കേൾകാം

ടീച്ചർ :- എടാ നീ എന്നെ ടീച്ചറെന്ന് വിളിക്കേണ്ട. നമ്മൾ മാത്രമുള്ളപ്പോൾ നീ എന്നെ നിനക്ക് ഇഷ്ടമുള്ള പേര് വിളിച്ചോ.

ഞാൻ :- അതെന്താ അങ്ങനെ അപ്പോൾ ജാസ്മിൻ എന്ന് വിളിച്ചാൽ മതിയോ.

ടീച്ചർ :- എന്തോ ടീച്ചർ എന്ന് വിളിക്കുമ്പോൾ നമുക്കിടയിൽ ഒരുപാട് അകൽച്ചയുള്ളതുപോലെ. അതു മാത്രവുമല്ല ജാസ്മിൻ എന്ന പേര് മറ്റെല്ലാവരും വിളിക്കുന്നതല്ലേ. നീ മറ്റെന്തെങ്കിലും വിളിക്ക്.

ഞാൻ :- വേറെ ഇപ്പോ എന്ത് വിളിക്കാനാ എന്തെങ്കിലും ഒരു പേര് പറയും?

ടീച്ചർ :- എടാ എന്നെ പണ്ട് എന്റെ അച്ഛൻ വിളിച്ചിരുന്നത് കാത്തു എന്നാണ്. നിനക്കെന്നെ അങ്ങനെ വിളിക്കാമോ?

ഞാൻ :- മ്മ് പെട്ടെന്ന് വിളിക്കാൻ പറ്റത്തില്ലായിരിക്കും പക്ഷേ ശ്രമിക്കാം. ചിലപ്പോൾ അറിയാതെ ടീച്ചർ എന്ന പേര് തന്നെ വായിൽ പെട്ടെന്ന് വരും.

ടീച്ചർ :- അത് സാരമില്ല. ടൂർ കഴിഞ്ഞ് പോയിക്കഴിഞ്ഞാലും നീ എന്നെ വിളിക്കണം അപ്പോഴെല്ലാം എന്ന് കാത്തു എന്ന് വിളിച്ചാൽ മതി

ഞാൻ :- അതിന് ടൂർ കഴിഞ്ഞു പോയി കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ കോൺടാക്ട് ഉണ്ടാകുമോ. നമ്മളെയെല്ലാം ആരെങ്കിലും ഓർത്തിരിക്കുമോ.

ടീച്ചർ :- നീയെന്താ അങ്ങനെ പറഞ്ഞത് നിനക്ക് തോന്നുന്നുണ്ടോ നിന്നെ ഞാൻ മറക്കുമെന്ന്.

ഞാൻ :- അതല്ല ഞങ്ങളുടെ ജോലി കഴിഞ്ഞാൽ ഞങ്ങൾ പോവണ്ടേ. സാധാരണ ഞങ്ങളെ ഒന്നും ആരും അധികം ഓർത്തിരിക്കാൻ ഇല്ല. കുറച്ചുദിവസം ഓർക്കും ടൂറിന്റെ ആഘോഷം ഒക്കെ മനസ്സിന്നു പോകുമ്പോൾ ഞങ്ങളും മനസ്സിന് പടിയിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *