ടീച്ചർ :- മം അത് സാരമില്ല.
അതും പറഞ്ഞു അവർ അകത്തു പോയി.
ഞാൻ :- ടീച്ചറേ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഒന്നും മിണ്ടുന്നില്ലാലോ
ടീച്ചർ :- നമ്മൾ ഇന്നലെ പരിചയപെട്ടവർ അല്ല. 2 ദിവസം കഴിയുമ്പോൾ നിങ്ങൾ പോകും. അതുകൊണ്ട് എല്ലാം പറയണം എന്ന് ഇല്ലാലോ.?
ഞാൻ :- (എനിക്ക് അത് ഒരു ഷോക്ക് ആയി. ദേഷ്യം കുടി.എന്റെ മുഖം അങ്ങ് മാറി. അത് അവർക്കും മനസിലായി ) ടീച്ചർ പറഞ്ഞത് ശെരി ആണ്. ഞങ്ങൾ 2ദിവസം കഴിയുമ്പോൾ പോകും. കൂലിക്കു വന്നവരാണ്. ഒരിക്കലും മറക്കാത്ത ഓർമ ആയിരിക്കണം ഈ യാത്ര അതിന് വേണ്ടിയാ എന്നപോലെ ഉള്ള ഓരോ ഡ്രൈവർ ഊണും ഉറക്കവും കളഞ്ഞു ഈ കോമാളി വേഷം കെട്ടുന്നത്. പിന്നെ പിരിഞ്ഞു പോകല്ലേ എന്ന് തന്ന ആണ് നമ്മുടെ ഒക്കെ മനസ്സിൽ പക്ഷേ ഇവിടത്തെ ജോലി കഴിഞ്ഞ അടുത്ത യാത്ര പോയി തന്ന ആകണം ഞങ്ങൾക്ക്.
ഇത്രയും പറഞ്ഞു ഞാൻ ദേഷ്യത്തിൽ വണ്ടി മുന്നോട്ട് എടുത്തു.
ടീച്ചർ :- നീ വിഷമിക്കാൻ പറഞ്ഞതല്ല. നീ വണ്ടി നിർത് ഞാൻ കാര്യം പറയാം
ഞാൻ :- വേണ്ട. അത് എനിക്ക് അറിയണ്ട. ഞങ്ങൾ പുറത്ത് നിന്നും വന്നവർ ആണ്. എല്ലാം അറിയണം എന്ന് ആഗ്രഹിക്കുന്നത് പോലും തെറ്റാണു. സോറി
ടീച്ചർ :- എടാ അങ്ങനെ അല്ലെ പെട്ടന് ദേഷ്യത്തിൽ പറഞ്ഞതാ. വേറെ ഒന്നും ഉദ്ദേശിച്ചില്ല.
വണ്ടി മുന്നിൽ എത്തി. പിളർ എല്ലാം നിൽപ്പുണ്ട്. ഞാൻ വണ്ടി നിർത്തി ഇറങ്ങി പോയി ബില്ല് ഒക്കെ settle ആക്കി. Jasmin ടീച്ചർ എന്നെ അവിടെ ഒക്കെ നോക്കുന്നുണ്ട്. നോക്കട്ടെ അങ്ങോട്ട് പോയി മിണ്ടിയപ്പോ പട്ടി ഷോ ആയിരുന്നല്ലോ. കുറച്ചു നേരം reception നിന്ന നമ്മുടെ മച്ചാന്മായിട്ട് സംസാരിച്ചു നിന്ന്. പിളർ എല്ലാവരും കയറി ടീച്ചറും കയറി എന്ന് ഉറപ്പ് വരുത്തിയ ഉടനെ ഞാൻ പെട്ടന്ന് ചെന്ന് ബസ് എടുത്തു. ഞാൻ വണ്ടികക്കാതെ ഗ്ലാസ് വഴി നോക്കിയപ്പോ ടീച്ചർ എന്നെ തന്നെ നോക്കുന്നുണ്ട്. കിച്ചു അപ്പോയാകും ഒരു പാട്ട് ഇട്ടു. പിളർ കളിയും തുടങ്ങി. മൈസൂറിലേക് വണ്ടി പാഞ്ഞു. ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോ ടീച്ചർ മുന്നിൽ വന്നു. ഭയങ്കര സൗണ്ട് ആണ് എന്ന് ആണ് കുട്ടികളോട് പറഞ്ഞത്. മുന്നിൽ വന്നിരുന്നു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കിച്ചുവിനോട് ഇനി എത്ര ദൂരം ഉണ്ട് എന്നൊക്ക ചോദിക്കുന്നത് കണ്ടു.