എന്നാലും എന്ത് സാധനമാ ഇന്നലത്തെ…
ഞാൻ : ഓ, അത് ഒരു സൂപ്പർ ഹൈഡ്രോഫോബിക് റിയേജന്റ് ആയിരുന്നു.. പക്ഷെ സംഭവം പ്രോട്ടോടൈപ്പാണ്…ഞാൻ ഉണ്ടാക്കിയതാണ് ☺️..
ആ കണ്ണുകളിൽ അത്ഭുതം ഞാൻ കണ്ടു..
പിന്നെ നമ്മൾ മെല്ലെ നടന്നു..
ഗീത അടുത്ത ചോദ്യം തൊടുത്തു..
തനിക്ക് ഗേൾ ഫ്രണ്ട് ഉണ്ടൊ?
ഞാനൊന്ന് ഗീതയുടെ മുഖത്തേക് നോക്കി..
പ്രശ്നമാണെങ്കിൽ പറയേണ്ട..
ഞാൻ : ഇട്സ് ഓക്കേ, മാം…എന്തെ ഈ ചോദ്യം?
ഗീത :കോളേജിലെ പെൺകുട്ടികൾക്ക് നിന്നോട് അത്ര വലിയ താല്പര്യമില്ലെന്ന് തോന്നി..
ഞാൻ :ഓഹ്, അത് കാര്യമെന്താണെന്ന് വച്ചാൽ…
എനിക്ക് എന്നേക്കാൾ തല മൂത്തവരെയാ ഇഷ്ടം..
ഇത്തവണ ഞെട്ടിയത് ഗീതയാണ്..
ഞാൻ :തമാശ പറഞ്ഞതാണ് മാഡം.. എനിക്ക് താല്പര്യം ഇല്ല അത് തന്നെ…
അപ്പോഴേക്കും ഞാൻ അവരുടെ വീട്ടിലെത്തി..
അപ്പോൾ ഗീതയെപ്പോലെ ഒരു പെണ്ണിനെ ഞാൻ വീടിനടുത്തു കണ്ടു..
അവളെ കണ്ടപ്പോൾ ഗീത :
വീണേ, നീ നേരത്തെ എത്തിയോ?
ഞാൻ പെട്ടന്ന് അന്ന് കണ്ട ആ ഫോട്ടോ ഓർമ വന്നു..
പെട്ടന്ന് വീണ എന്നെ നോക്കി..
അത് കണ്ടു ഗീത പറഞ്ഞു,
എന്റെ കോളേജിലെ സ്റ്റുഡന്റാണ്, മാനസ്…
വീണ എന്റെ അടുത്ത് വന്നു, സൂക്ഷിച്ചു നോക്കി..
നിങ്ങൾ iit മദ്രാസിൽ ഒരു പോസ്റ്റർ പ്രസന്റേഷന് പോയായിരുന്നോ, ഒരു വർഷം മുൻപ്?
ഞാൻ പെട്ടന്ന് ഒന്ന് ഞെട്ടി..
ആ, അതെ.. ഞാൻ പറഞ്ഞു.
ഗീത അത്ഭുതത്തോടെ..
നിങ്ങൾ തമ്മിൽ പരിചയമുണ്ടോ?
വീണ: ആ, അറിയാം ചേച്ചി, പുള്ളിയുടെ പോസ്റ്റർ പ്രസന്റേഷൻ ഞാൻ പറഞ്ഞില്ലായിരുന്നോ?ആ 1st പ്രൈസ് കിട്ടിയത്?
എന്നിട്ട് എന്നോട് :- എന്നിട്ട് അതെന്തായി?
ഞാൻ :അതിനു പാറ്റെന്റ് എടുത്തിട്ടുണ്ട് ☺️.
ഗീതയാവട്ടെ കിളി പോയ പോലെ ഇരിപ്പാണ്..
ഞാൻ : എങ്കിൽ ശെരി, ഞാനങ്ങോട്ട്..
വീണ: അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..ചായ കുടിച്ചിട്ട് പോയാ മതി..
ഞാൻ : അയ്യോ, ഞാൻ ചായ കുടിക്കാറില്ല…
വീണ: പിന്നെ?
ഞാൻ : ഗ്രീൻ ടീ…
വീണ അത് കേട്ട് ചിരിച്ചു.. ആദ്യം എനിക്ക് മനസിലായില്ല…