അതെ, എന്റെ ഗീത..
എന്റെ മാത്രം…
ഇനി.. എന്റെ നാടകത്തിന് തുടക്കമീടാം..
അത് വരെ മുൻപിൽ ഇരുന്ന എന്നെ അവർ കണ്ടില്ല..
പെട്ടന്ന് ഞാൻ എഴുന്നേറ്റു..
ഗീതയ്ക്കു നേരെ ഒരു ചുവന്ന റോസാപ്പു നീട്ടി…
അവിടെ ഉണ്ടായിരുന്ന സകലരും ഞെട്ടി..
പക്ഷേ എന്റെ കണ്ണുകൾ ഫോക്കസ് ചെയ്തത് ഗീതയുടെ കണ്ണിലേക്കാണ്..
അവളുടെ കണ്ണുകളിൽ ഒരു തിളക്കം കണ്ടു..
അവളുടെ കൈകൾ മെല്ലെ ഞാൻ നീട്ടിയ റോസ്സാപ്പുവിനു നേരെ വന്നു..
പെട്ടന്ന്..
“മാനസ്❗️❗️”
“എന്തായിതു?😡😡”
ഞാൻ : സർ, ഇന്ന് ടീച്ചേർസ് ഡേ അല്ലെ… അത് കൊണ്ടു സാറേ വിഷ് ചെയ്യാമെന്ന് കരുതി.. പക്ഷെ പുതുതായി മാഡം വന്നപ്പോ….ഇതാ സാറിന്നുമുണ്ട്…
അപ്പോഴേക്ക് ഗീത പൂവ് വാങ്ങി കഴിഞ്ഞു..
ഞാൻ:ഹാപ്പി ടീച്ചേർസ് ഡേ മാം..
ഗീത ഒരു നിമിഷം ഞെട്ടി എന്നിട്ട് ചിരിച്ചു…
“താങ്ക്സ്..”
അതിനു ശേഷം, hod തന്റെ പാട്ടിനു പോയി..
ടീച്ചർ.. സോറി ഗീത മെല്ലെ ക്ലാസ്സിലുള്ള വരെ പരിചയപെട്ടു കൊണ്ടിരുന്നു…
അവർ മെല്ലെ മറ്റുള്ളവർ സംസാരിക്കുന്നത് ശ്രദ്ധിച്ചു..
“നായിന്റെ മോൻ.. വന്നപ്പോ തന്നെ ഷോ കാണിച്ചു…”
ഞാൻ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു..
സോറി, ഗയ്സ്..
അവൾ എന്റേതാണ്…😉
എന്റേത് മാത്രം…
ഞാൻ പിന്നെ ഗീതയുടെ ക്ലാസ്സിലെക്കായി ശ്രദ്ധ മുഴുവൻ..
ഗീത നന്നായി പഠിപ്പിക്കും.. അത് കേട്ടിരിക്കാൻ നല്ല രസവുമാണ്..
അങ്ങനെ ആ പീരിയഡ് കഴിഞ്ഞു..
1 മണിക്കൂർ നേരമുള്ള ക്ലാസ് ഇത്ര പെട്ടന്ന് തീർന്നത് എനിക്ക് വലിയ സങ്കടമായിരുന്നു…
മനസ്സിന്റെ ഓരോ കളികളെ…
അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞ് ഞാൻ മെല്ലെ സൈക്കിൾ ചവിട്ടി പോകുകയായിരുന്നു..
ആദ്യമേ പറയട്ടെ എന്റെ സൈക്കിൾ ഒരു സാധാരണ സൈക്കിൾ അല്ല..ഇതിനു സോളാർ എനർജിയും വിൻഡ് എനെർജിയും ഉപയോഗിച്ച് വർക്ക് ചെയ്യും.. മിലിറ്ററി ഗ്രേഡ് duralumin വച്ചാണ് ഇതിന്റെ ഫ്രെയിം വർക്ക്. പിന്നെ എറോസോൾ പോളിമർ ഉപയോഗിച്ച് ടയറും.. അത് കൊണ്ടു പഞ്ചറാവത്തില്ല.. മാത്രമല്ല.. ജിപിഎസും ഘടിപ്പിച്ചിട്ടുണ്ട്..
ഇതെല്ലാം കൊണ്ട് തന്നെ റേസിംഗ് ബൈക്ക്കളെ കിടപിടിക്കുന്ന രീതിയിലാണ് ഇതിന്റെ പെർഫോമൻസ്..