ദ വിച്ച് പാർട്ട്‌ 7 [Fang leng]

Posted by

ദാമു :വിടരുത് അവനെ അവനെ എനിക്ക് വേണം

പെട്ടെന്ന് തന്നെ ദാമുവിന്റ കൂട്ടുകാർ അലിക്ക് പുറകേ ഓടി എന്നാൽ ഇതേ സമയം അലി വീടിന് പുറകു വശത്ത് നിന്ന അവന്റെ ഉമ്മയുടെ അടുക്കൽ എത്തിയിരുന്നു

“ഉമ്മാ വേഗം വാ നമുക്ക് പോകാം ” അലി കിതച്ചു കൊണ്ട് ഉമ്മയോട് പറഞ്ഞു

ഉമ്മ :എന്താ അലി പറ്റിയത് എന്തെങ്കിലും കുഴപ്പമുണ്ടോ

അലി :ഒന്നും പറയാൻ നേരമില്ല വാ ഉമ്മാ എല്ലാം ഞാൻ പറയാം

ഉമ്മ :ഇവിടെ ഒരുപാട് ജോലിയുണ്ട്..

“വാ ഉമ്മാ “അലി വേഗം തന്നെ ഉമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഓടാൻ തുടങ്ങി അപ്പോഴേക്കും ദാമുവിന്റ കൂട്ടുകാരും അവിടെ എത്തിയിരുന്നു

ഉമ്മാ :അവരെന്തിനാ നമ്മുടെ പുറകേ വരുന്നത്

അലി :എല്ലാം പറയാം വാ ഉമ്മാ

അലി ഉമ്മയുമായി മുൻപോട്ട് ഓടി

ഇതേ സമയം കരീക തന്റെ രഹസ്യ അറയിൽ

ചുമന്ന മുഖമൂടികളെ നിങ്ങൾ തയ്യാറല്ലേ ഇന്ന് നമുക്ക് വളരെ പ്രധാനപ്പെട്ടൊരു ദിവസമാണ് വർഷങ്ങൾക്ക് മുൻപ് ഞാൻ ബാക്കി വച്ച ഒരു കാര്യം ഇന്ന് ചെയ്തു തീർക്കേണ്ടതുണ്ട്

പെട്ടെന്നാണ് അറയുടെ വാതിൽ തുറന്ന് ഒരു കറുത്ത മുഖമൂടി ധരിച്ച വ്യക്തി അറക്കുലേക്ക് വന്നത്

കരീക :നീ എത്തിയോ അവൻ എവിടെ

ഉടൻ തന്നെ കറുത്ത മുഖമൂടി തന്നോടൊപ്പം ബന്ധിയാക്കി കൊണ്ട് വന്ന വീരനെ കരീകയ്ക്ക് മുൻപിലേക്ക് ഇട്ടു

കരീക :വീരാ എത്ര നാളായി കണ്ടിട്ട് അല്ലേ ഇതുപോലെ ഒരു കൂടി കാഴ്ച ഞാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നുകംബിസ്റ്റോറീസ്.കോം അന്ന് എന്നെ വലിച്ചിഴച്ചു കൊണ്ട്പോയവരിൽ നീ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നില്ലേ അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ഇത്പോലെ ഒരു കൂടി കാഴ്ച പക്ഷെ നിനക്ക് ഭാഗ്യം ഉണ്ട് ഇന്ന് ഞാൻ നിന്നോട് ദയ കാണിക്കാൻ പോകുകയാണ് അതുകൊണ്ട് ഒരേ ഒരു കാര്യം പറഞ്ഞ ശേഷം നിനക്ക് ഇവിടെ നിന്ന് പോകാം

വീരൻ :എന്ത് കാര്യം

കരീക :രാജകുമാരി എവിടെയാണുള്ളത്

വീരൻ :ഏത് രാജകുമാരി നീ എന്തൊക്കെയാണ് കരീക ഈ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *