ദ വിച്ച് പാർട്ട്‌ 7 [Fang leng]

Posted by

കരീക :ഞാൻ വ്യക്തമാക്കാം ഈ നാടിന്റെ രാജകുമാരി ഞാൻ കൊല്ലുവായനായി സഹീറിന്റ കയ്യിൽ എല്പിച്ച ആ ശാപം പിടിച്ച കുഞ്ഞ് അവൾ എവിടെ

വീരൻ :നിനക്കെന്താ കരീക ബോധമില്ലേ സഹീർ ആ കുഞ്ഞിനെ വർഷങ്ങൾക്ക് മുൻപ് തന്നെ കൊന്നിരുന്നല്ലോ

കരീക :അപ്പോൾ നീ പറയില്ല അല്ലേ ശെരി ഞാൻ നിന്നെ കൊണ്ട് പറയിപ്പിക്കാം കറുത്ത മുഖമൂടി ഇവന്റെ വാ തുറന്ന് പിടിക്ക്

വീരൻ :വേണ്ട കരീക

അടുത്ത നിമിഷം കറുത്ത മുഖമൂടി വീരന്റെ വായ തുറന്ന് പിടിച്ചു കരീക വേഗം തന്നെ തന്റെ കയ്യിൽ ഉണ്ടായിരുന്ന മാന്ദ്രിക ജലം വീരന്റെ വായയിൽ ഒഴിച്ചു ശേഷം

കരീക :ഇനി പറയാൻ അവൾ എവിടെ

വീരന് തനിക്ക് ചുറ്റുമുള്ളതോന്നും കാണുവാൻ സാധിച്ചില്ല അവൻ ആകെ കരീകയുടെ ശബ്ദം മാത്രമായിരുന്നു കേട്ടത്

വീരൻ :ഇരുണ്ട വനം കുമാരി ഇരുണ്ട വനത്തിൽ ഉണ്ട്

കരീക :ഇരുണ്ട വനത്തിൽ എവിടെ

വീരൻ :ഇരുണ്ട വനത്തിനുള്ളിലെ രഹസ്യ സമതല പ്രേദേശത്ത്‌ ഒരു വീട്ടിൽ കുമാരിയെ ഒളിപ്പിച്ചിട്ടുണ്ട്

കരീക :അപ്പോൾ ചേട്ടൻ എനിക്കെതിരെ കരുക്കൾ നേരത്തെ തന്നെ നീക്കി തുടങ്ങിയിരുന്നു അല്ലേ മുഖമൂടികളെ തയ്യാറാകു നമുക്ക് വേട്ടക്ക് പോകുവാൻ സമയമായി നമ്മുടെ ലക്ഷ്യം നേടുന്നത് വരെ നമ്മൾ പിൻമാറുകയില്ല

ഇത്രയും പറഞ്ഞു കരീക തന്റെ കൂട്ടാളികളുമായി പുറത്തേക്കു പോകാൻ ഒരുങ്ങി എന്നാൽ ഒരു നിമിഷം നിശ്ചലയായ കരീക പതിയെ കറുത്ത മുഖം മൂടിയുടെ മുഖത്തേക്ക് നോക്കി

“നീ ഇപ്പോൾ വരണ്ട നീ ഇവിടെ ഉണ്ടാകണം ”

ഇത്രയും പറഞ്ഞു കരീക അറക്ക് പുറത്തേക്കിറങ്ങി

കരീക :വേഗം ഇരുട്ടുന്നതിന് മുൻപ് ഇരുണ്ട വനം കടക്കണം

കരീക മുഖം മൂടികളോട് പറഞ്ഞു അവർ ഒന്നിച്ചു വേഗം തന്നെ മുൻപോട്ട് പാഞ്ഞു പെട്ടെന്നാണ് മന്ത്രി കുമാരനോടൊപ്പം അവിടേക്ക് എത്തിയ കിരണൻ കരീകയും പടയാളികളും പോകുന്നത് കണ്ടത്

കിരണൻ :വിജയാ അമ്മായി ഇതെങ്ങോട്ടാ പോകുന്നത്

വിജയൻ :ആർക്കറിയാം നിന്റെ അമ്മായി എപ്പോൾ എന്ത് ചെയ്യുമെന്ന് ആർക്കും അറിയില്ല

കിരണൻ :നാളെ എന്റെ പിറന്നാൾ ആയിട്ട് അമ്മായി ഇത് എങ്ങോട്ടാ വിജയാ ഞാൻ അവരോടൊപ്പം പോകുകയാണ് എന്തോ പ്രശ്നം ഉണ്ട് നീ കൊട്ടാരത്തിലേക്ക് പൊക്കോ

Leave a Reply

Your email address will not be published. Required fields are marked *