ദ വിച്ച് പാർട്ട്‌ 7 [Fang leng]

Posted by

വിജയൻ :കുമാരാ മഹാറാണി നിന്നെ അനേഷിക്കുന്നുണ്ട്

കിരണൻ :അമ്മയോട് ഞാൻ ഉടനെ എത്തുമെന്ന് പറഞ്ഞേക്ക്

ഇത്രയും പറഞ്ഞു കിരണൻ അവർക്ക് പിന്നാലെ പാഞ്ഞു

ഇതേ സമയം സഹീറും സാമുലും വീരന്റെ വീടിനുള്ളിൽ

സഹീർ :കരീക അവൾ ഞാൻ വിചാരിച്ചതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ നീക്കിയിരിക്കുന്നു ഇതിനോടകം അവൾ കുമാരിയെ പറ്റി അറിഞ്ഞു കാണും എന്ത് വിലകൊടുത്തും നമുക്ക് കുമാരിയെ സംരക്ഷിക്കണം നമ്മുടെ ജീവൻ കൊടുത്ത് പോലും സാമൂൽ എല്ലാവരോടും തയ്യാറാക്കാൻ പറയു

ഇതേ സമയം അലിയും ഉമ്മയും ഒരു പൊളിഞ്ഞ വീടിനുള്ളിൽ

ഉമ്മാ :അലി നമ്മൾ എന്തിനാണ് ഇവിടെ ഒളിച്ചിരിക്കുന്നത് എന്താണുണ്ടായത്

അലി ഉണ്ടായതെല്ലാം ഉമ്മയോട് പറഞ്ഞു

ഉമ്മ :അലി എന്തൊക്കെയാ മോനേ നീ ഈ കാണിച്ചത് ഇനി അവർ നമ്മളെ വെറുതെ വിടുമോ ഇത്രയും കാലം ഞാൻ അവിടെ പണിചെയ്തത് മുഴുവൻ നിനക്ക് വേണ്ടിയായിരുന്നു നീ എന്തിനാ മോനേ ഇങ്ങനെ ചെയ്തത്

അലി :ഇല്ല ഉമ്മാ ഇനിയും ഉമ്മയെ കഷ്ടപ്പെടാൻ ഞാൻ അനുവദിക്കില്ല ആ നീച്ചന്മാരുടെ കാൽക്കൽ കിടക്കുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലത് ഉമ്മാ നമുക്ക് ഈ നാട് വിട്ട് പോകാം

ഉമ്മ :എങ്ങോട്ടേക്ക് പോകാനാണ് അലി

അലി :എവിടേക്കെങ്കിലും പോകാം ഉമ്മാ എവിടെയെങ്കിലും ചെന്ന് എന്തെങ്കിലും ചെയ്ത് ജീവിക്കാം

ഉമ്മ :നീ എന്തൊക്കെയാ അലി ഈ പറയുന്നത് അതിർത്തിയിൽ കാവൽക്കാരുണ്ട് അവരുടെ കയ്യിൽ പെട്ടാൽ സ്ഥിതി എന്താകും അറിയില്ലേ എനിക്ക് എന്ത് വേണമെങ്കിലും സംഭവിച്ചോട്ടെ എന്നാൽ നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്കത് സഹിക്കാൻ പറ്റില്ല

അലി :ഉമ്മാ ഞാൻ ഇത്രയും നാൾ ജോലി ചെയ്ത് കുറച്ച് കാശ് ഉണ്ടാക്കിയിട്ടുണ്ട് അതുപയോഗിച്ച് നമുക്ക് രക്ഷപെടാം ഇന്ന് രാത്രി ഇവിടെ നിന്ന് ഒരു കപ്പൽ പുറപ്പെടുന്നുണ്ട് അതിനുള്ളിൽ കയറിപ്പെട്ടാൽ നമ്മൾ രെക്ഷപ്പെട്ടു എനിക്ക് ഉറപ്പുണ്ട് ഉമ്മാ നമുക്ക് രെക്ഷപ്പെടാൻ ആകും

ഉമ്മ :ശെരി അലി നിന്റെ തീരുമാനം അതാണെങ്കിൽ നമുക്ക് ഇവിടം വിട്ട് പോകാം എങ്ങോട്ടേലും പോയി ജീവിക്കാം

അലി :ശെരി ഉമ്മാ ഉമ്മ ഇവിടെ തന്നെ ഇരിക്കണം ഞാൻ പോയി യാത്രക്കുള്ള കാര്യങ്ങൾ ചെയ്യാം രാത്രി ഞാൻ വന്ന് വിളി ക്കുന്നത് വരെ പുറത്തേക്കു വരരുത്

Leave a Reply

Your email address will not be published. Required fields are marked *